2 മാസത്തെ റീച്ചാർജിന്റെ വിലയിൽ മൊബൈൽ വാങ്ങാം! ജിയോഭാരത് ഫോൺ വെറും 699 രൂപയ്ക്ക് വിൽക്കുന്നു
ദീപാവലിക്ക് ഓഫറുകളുമായി കളം നിറയുകയാണ് റിലയൻസ് ജിയോ. മൊബൈൽ റീച്ചാർജ് പ്ലാനുകൾക്കൊപ്പവും ബ്രോഡ്ബാൻഡ് പ്ലാനുകൾക്കൊപ്പവും ദീപാവലി ധമാക്ക ഓഫർ പ്രഖ്യാപിച്ച ജിയോ തങ്ങളുടെ ബജറ്റ് ഫീച്ചർ ഫോണുകൾക്കും ഇപ്പോൾ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. രണ്ട് മാസത്തെ റീച്ചാർജിന്റെ ചെലവിനേക്കാൾ കുറഞ്ഞ വിലയിൽ 4ജി ഫീച്ചർ ഫോൺ ഇപ്പോൾ ജിയോ വിൽക്കുന്നുണ്ട്. 999 രൂപ വിലയിൽ ലഭ്യമായിരുന്ന ചില ജിയോഭാരത് 4ജി (JioBharat 4G ) ഫീച്ചർ ഫോൺ മോഡലുകൾ ഇപ്പോൾ ദീപാവലി ധമാക്ക ഓഫറിന്റെ ഭാഗമായി വെറും 699 രൂപ വിലയിലാണ് ജിയോ വിൽക്കുന്നത്.
പരിമിത കാലത്തേക്ക് മാത്രമാണ് ഈ ജിയോഭാരത് ഫോണുകൾ ഈ വിലയിൽ ലഭ്യമാകുക. ജിയോയുടെ ഈ ദീപാവലി ഓഫർ സാധാരണക്കാരായ ആളുകളെ മൊബൈൽ ഫോൺ ഉപയോക്താക്കളാക്കിമാറ്റാൻ പ്രധാനമായും രണ്ട് വിധത്തിൽ സഹായിക്കുന്നു. ഒന്ന് കുറഞ്ഞ വിലയിൽ ഫോൺ ലഭ്യമാകുന്നതിനാൽ ആർക്കും എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്നു.

രണ്ടാമത്തെ നേട്ടം ഈ ഫോണുകൾക്കായി ജിയോ പ്രത്യേകം റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. അവ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ വഴിയൊരുക്കുന്നു. അതിനാൽ ചീപ് റേറ്റിൽ ഫോൺ വാങ്ങാൻ മാത്രമല്ല, തുടർന്ന് അത് കുറഞ്ഞ ചെലവിൽ ഉപയോഗിക്കാനുള്ള വഴിയും ജിയോ ഈ ഫോണിനൊപ്പം തുറന്ന് നൽകുന്നുണ്ട്.
4ജി ഫോണുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ജിയോയുടെ ഈ ജിയോഭാരത് ദീപാവലി ധമാക്ക ഓഫർ മികച്ച അവസരമാണ്. ഇവിടെ ഒരു ഫോൺ വിൽപ്പന മാത്രമല്ല ജിയോ ലക്ഷ്യമിടുന്നത്, എല്ലാവർക്കുമായി, പ്രത്യേകിച്ച് ഇപ്പോഴും 2G നെറ്റ്‌വർക്കുകളിൽ ഉള്ളവർക്ക് ഡിജിറ്റൽ കണക്റ്റിവിറ്റി ആക്‌സസ് ചെയ്യുന്നതിലേക്ക് പ്രചോദനം നൽകാൻ ഈ ജിയോ ഓഫറിന് സാധിക്കുന്നു.

വെറുമൊരു ഫീച്ചർ ഫോൺ എന്നതിനപ്പുറം, ലൈവ് ടിവിയും ഡിജിറ്റൽ പേയ്‌മെൻ്റുകളും പോലുള്ള അധിക ഫീച്ചറുകളോടെയാണ് ജിയോഭാരത് ഫോണുകൾ എത്തുന്നത്. ആശയവിനിമയത്തിനും വിനോദത്തിനും ഇടപാടുകൾക്കുമുള്ള ഒരു ഓൾ ഇൻ വൺ ഡിവൈസ് എന്ന നിലയിൽ ആണ് ജിയോഭാരത് ഫോണിനെ ജിയോ മാർക്കറ്റ് ചെയ്യുന്നത്.
ജിയോഭാരത് ദീപാവലി ധമാക്ക (JioBharat Diwali Dhamaka) ഓഫർ വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ജിയോമാർട്ട്, ആമസോൺ എന്നിവയിൽ ലഭ്യമാണ്. പഴയ ഫീച്ചർ ഫോണുകളിൽ നിന്ന് പുതിയ കാലത്തിനനുസരിച്ചുള്ള 4ജി ഫീച്ചർ ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരമാണ്. യുപിഐ പേയ്മെന്റ് ഓപ്ഷൻ അടക്കം ഈ ഫോണിലുണ്ട്.
മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് താങ്ങാനാവുന്ന വിലയാണ് ഈ ഫീച്ചർ ഫോണിനായി ജിയോ അവതരിപ്പിച്ചിട്ടുള്ള പ്ലാനുകൾ എത്തുന്നത്. ജിയോഭാരത് ഫോണുകൾക്കായുള്ള പ്രതിമാസ പ്ലാൻ വെറും 123 രൂപയ്ക്ക് ലഭിക്കും. ഇത് ജിയോഭാരത് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 14 ജിബി ഡാറ്റയും 455-ലധികം ലൈവ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസും ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നു.

മറ്റ് ടെലിക്കോം കമ്പനികളുടെ അടിസ്ഥാന പ്ലാനുകളെക്കാൾ 40% നിരക്ക് കുറഞ്ഞതാണ് ജിയോഭാരതിൻ്റെ 123 രൂപ പ്ലാൻ. കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് പ്ലാനുകളിലൂടെ തന്നെ ഉപയോക്താക്കൾക്ക് എല്ലാ മാസവും നല്ലൊരു തുക ലാഭിക്കാൻ സാധിക്കും. ഏതാനും മാസത്തെ ലാഭത്തിൽ നിന്നു തന്നെ ഫോൺ വാങ്ങാനായി മുടക്കിയ കാശ് മുതലാകുകയും ചെയ്യും. സാധാരണക്കാരുടെ ടെലിക്കോം ആവശ്യങ്ങൾക്ക് ഇത് മികച്ച ഓപ്ഷനാണ്.


Click it and Unblock the Notifications








