Home
Mobile

ഈ ഫോണങ്ങ് ​കൈയിലോട്ട് വയ്ക്ക് ആ വിഷമം അ‌ങ്ങ് മാറ​ട്ടെ; ജിയോയുടെ പുതിയ 'ഒറ്റമൂലി' എത്തി

ടെലിക്കോം സേവനങ്ങൾക്കൊപ്പം മൊ​ബൈൽ നിർമാണത്തിലും ജിയോ സജീവ സാന്നിധ്യമാണ്. കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ജിയോയുടെ ഫീച്ചർ ഫോണുകൾ നോക്കിയയുടെയും സാംസങ്ങിന്റെയും മറ്റ് ബ്രാൻഡുകളുടെയും ഫീച്ചർ ഫോണുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നു. തങ്ങളുടെ ഫീച്ചർ ഫോണുകൾക്കായി പ്രത്യേക ജിയോഭാരത് റീച്ചാർജ് പ്ലാനുകളും ജിയോ പുറത്തിറക്കുന്നു. ജിയോ ഫീച്ചർ ഫോണുകളെ മറ്റ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ ഫീച്ചർ ഫോണുകളിൽ നിന്ന് വേറിട്ട് നിർത്തുന്ന പ്രധാന ഘടകം കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകളുടെ പിന്തുണയാണ്. ഇപ്പോൾ ഇന്ത്യയിൽ മൊത്തത്തിൽ ടെലിക്കോം നിരക്ക് വർധന പ്രധാന ചർച്ചാവിഷയമായി നിൽക്കുകയാണ്.

കുറഞ്ഞ നിരക്കിൽ എങ്ങനെ അ‌ൺലിമിറ്റഡ് കോളിങ്ങും വാലിഡിറ്റിയും എങ്കിലും സ്വന്തമാക്കാം എന്ന് സാധാരണക്കാർ അ‌ന്വേഷിക്കുന്നു. ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് കൂട്ടിയെങ്കിലും കുറഞ്ഞ നിരക്കിൽ അ‌ൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ജിയോയുടെ പക്കൽ ഒരു ഒറ്റമൂലിയുണ്ട്. അ‌താണ് ജിയോഭാരത് ഫോണുകളും അ‌വയിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകളും.

ഈ ജിയോ ഫോണങ്ങ് ​കൈയിലോട്ട് വയ്ക്ക് ആ വിഷമം അ‌ങ്ങ് മാറ​ട്ടെ

ജിയോ ഭാരത് ബി2, ജിയോ ഭാരത് കെ1 എന്നിങ്ങനെ ജിയോഭാരത് സീരീസിൽ ഇതിനകം ജിയോ ചില 4ജി ഫീച്ചർ ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ ഒരു പുതിയ ഫോൺ കൂടി ഈ നിരയിലേക്ക് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു, അ‌താണ് ജിയോഭാരത് J1 4G ( JioBharat J1 4G feature phone).

ജിയോഭാരത് J1 4G എന്ന പുതിയ ജിയോ ഫീച്ചർ ഫോൺ ആമസോണിലാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അ‌തേസമയം, ബ്രാൻഡിൻ്റെ സ്വന്തം റിലയൻസ് ഡിജിറ്റൽ, ജിയോമാർട്ട് വെബ്‌സൈറ്റുകളിൽ ലിസ്റ്റ് ചെയ്തിട്ടില്ല. ഫീച്ചർ ഫോൺ ആണെങ്കിലും കഴിയുന്നത്ര പുതുമയോടെയാണ് ഈ ഫോൺ ആമസോണിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

ഈ ജിയോ ഫോണങ്ങ് ​കൈയിലോട്ട് വയ്ക്ക് ആ വിഷമം അ‌ങ്ങ് മാറ​ട്ടെ

ജിയോഭാരത് J1 4ജിയുടെ പ്രധാന ഫീച്ചറുകൾ: 2.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. 0.3എംപി പിൻ ക്യാമറയും എഫ്എം റേഡിയോയും ഈ ഫീച്ചർ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ മൈക്രോ എസ്ഡി കാർഡ് വഴി 128 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള പിന്തുണയും ഉണ്ട്.

നീക്കം ചെയ്യാവുന്ന 2,500എംഎഎച്ച് ബാറ്ററിയും ഇയർഫോണുകൾ ബന്ധിപ്പിക്കുന്നതിനുള്ള 3.5എംഎം ഓഡിയോ ജാക്കും ജിയോഭാരത് J1 4ജിയിലുണ്ട്. ജിയോമണി വഴിയുള്ള UPI പേയ്‌മെൻ്റുകൾ, HD കോളിങ്, 455-ലധികം ലൈവ് ടിവി ചാനലുകൾ സ്ട്രീം ചെയ്യുന്നതിനായി ജിയോസിനിമ പോലുള്ള OTT സേവനങ്ങളിലേക്കുള്ള ആക്‌സസ് എന്നിവയാണ് ഈ ഫീച്ചർ ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.

23 ഇന്ത്യൻ ഭാഷകളെ ഈ ജിയോ ഫീച്ചർ ഫോൺ പിന്തുണയ്ക്കും. വോയ്‌സ് കോളുകൾക്കായി 4G VoLTE പിന്തുണയോടെയാണ് J1 എത്തുന്നത്. ആമസോണിൽ 1,799 രൂപ വിലയിലാണ് ജിയോഭാരത് J1 4G ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ വാങ്ങാനും കുറഞ്ഞ നിരക്കിലുള്ള പ്രത്യേക റീച്ചാർജ് പ്ലാനുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനും കഴിയുന്നതിനാൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാനുള്ള ചിലവുകുറഞ്ഞ മികച്ച ഓപ്ഷനായി ഈ ഫോൺ മാറുന്നു.

ഈ ജിയോ ഫോണങ്ങ് ​കൈയിലോട്ട് വയ്ക്ക് ആ വിഷമം അ‌ങ്ങ് മാറ​ട്ടെ

ജിയോഭാരത് J1 4G ഫീച്ചർ ഫോണിൽ ജിയോ സിം മാത്രമേ പ്രവർത്തിക്കൂ. മറ്റ് ടെലിക്കോം കമ്പനികളുടെ സിം ഈ ഫോണിൽ പ്രവർത്തിക്കില്ല. കൂടാതെ, പ്രത്യേക ജിയോഭാരത് റീച്ചാർജ് പ്ലാനുകളാണ് ജിയോഭാരത് ഫോണുകൾക്കായി ജിയോ ലഭ്യമാക്കിയിട്ടുള്ളത്. കുറഞ്ഞ ​നിരക്കിൽ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം നേടാൻ ജിയോഭാരത് റീച്ചാർജ് പ്ലാനുകൾ സഹായിക്കും.

ഏറ്റവും നിരക്ക് കുറഞ്ഞ ജിയോഭാരത് റീച്ചാർജ് പ്ലാനിന് 123 രൂപയാണ് ചെലവാകുക. 123 രൂപയുടെ ജിയോഭാരത് റീച്ചാർജ് പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, 14 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിൽ ലഭിക്കുക. 28 ദിവസത്തെ വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.

ഒരു വർഷത്തേക്ക് റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി 1234 രൂപ നിരക്കിൽ ഒരു ജിയോഭാരത് റീച്ചാർജ് പ്ലാനും ലഭ്യമാണ്. 168GB (ദിവസം 0.5 GB) ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും ഈ പ്ലാനിലുണ്ട്. 999 രൂപ മുതൽ വിലയിൽ ജിയോഭാരത് ഫോണുകൾ ലഭ്യമാണ് എന്നതും അ‌റിഞ്ഞുവയ്ക്കുക.

More from GizBot

Best Mobiles in India

English summary
The new Jio feature phone JioBharat J1 4G has gone on sale on Amazon. The feature phone is listed at a price of Rs 1,799. JioBharat J1 4G feature phone only works with Jio SIM. SIM from other telecom companies will not work in this phone. Special JioBharat recharge plans are available for these plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X