4G ഫോണിന് 699 രൂപ, റീച്ചാർജിന് 123 രൂപ; 822 രൂപയ്ക്ക് പരിപാടി തീരും! അതാണ് ജിയോ പവർ!
ഇന്ത്യയിലെ സാധാരണക്കാരെയും ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമാക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ ആഗ്രഹമാണ്. കാരണം രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം ഉയരണമെന്നും ഡിജിറ്റൽ സേവനങ്ങളിലേക്ക് അവരെ കൈപിടിച്ച് ഉയർത്തണമെന്നും ഒരു സർക്കാർ ആഗ്രഹിക്കുന്നത് വളരെ നല്ല കാര്യമാണ്. എന്നാൽ ഈ മോഹം നടപ്പാക്കാൻ ഒരു പ്രധാന ചുവടുവയ്പ്പ് നടത്തിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. 2ജി മുക്ത ഭാരതം എന്ന ലക്ഷ്യം മുൻ നിർത്തി ജിയോ 2023ൽ ജിയോഭാരത് 4ജി ഫോൺ അവതരിപ്പിച്ചു. വെറും 999 രൂപ വിലയിലാണ് ആദ്യ ജിയോഭാരത് ഫോൺ എത്തിയത്.
കാർബണുമായി സഹകരിച്ചുകൊണ്ടാണ് ജിയോഭാരത് കെ1 കാർബൺ (JioBharat K1 Karbonn) എന്ന ഫോൺ അന്ന് ജിയോ പുറത്തിറക്കിയത്. തുടർന്ന് സ്വന്തം ബ്രാൻഡിന്റെ പേരിലും ജിയോ ജിയോഭാരത് 4ജി ഫോണുകൾ പുറത്തിറക്കുകയുണ്ടായി. അത്യാവശ്യം കോളിങ് മാത്രമല്ല, യുപിഐ പേയ്മെന്റുകൾ ഉൾപ്പെടെ സാധ്യമാകും എന്നതാണ് ഈ ജിയോ ഫോണുകളുടെ പ്രത്യേകത.

ജിയോഭാരത് ഫോണുകൾക്കായി ജിയോ പ്രത്യേകം റീച്ചാർജ് പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. ജിയോഭാരത് ഫോണുകളിൽ ജിയോ സിം മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. അതിനാൽത്തന്നെ എല്ലാ ഫോണുകളിലും ഉപയോഗിക്കുന്ന ജിയോ സിമ്മുകൾക്കായുള്ള പ്ലാനുകളെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ആണ് ജിയോഭാരത് പ്രീപെയ്ഡ് പ്ലാനുകൾ ജിയോ വാഗ്ദാനം ചെയ്യുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.
ജിയോ തുടക്കത്തിൽ 999 രൂപ വിലയിൽ അവതരിപ്പിച്ച ജിയോഭാരത് കെ1 കാർബൺ ഫോൺ ഇപ്പോൾ വെറും 699 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ബ്ലാക്ക് ആൻഡ് ഗ്രേ മോഡൽ ആണ് 699 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ ബ്ലാക്ക് ആൻഡ് റെഡ് വേരിയന്റ് 999 രൂപ വിലയിൽ ആണ് വിൽപ്പനയ്ക്ക് എത്തുന്നത്.

ജിയോഭാരത് കെ1 കാർബൺ 4ജിയുടെ പ്രത്യേകതകൾ: പഴയ T9 കീബോർഡുമായി എത്തുന്ന ഈ ജിയോഭാരത് ഫോൺ പ്രവർത്തനത്തിൽ മറ്റ് ഫീച്ചർ ഫോണുകൾ പോലെ തന്നെയാണെങ്കിലും 4ജി ആണ്. 1.77 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128GB വരെ എക്‌സ്‌റ്റേണൽ സ്റ്റോറേജ് പിന്തുണ ഉറപ്പാക്കിയിരിക്കുന്നു.
ജിയോഭാരത് കെ1 കാർബൺ 4ജിയുടെ റിയർ പാനലിൽ ദീർഘചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ എൽഇഡി ഫ്ലാഷ് പിന്തുണയോടു കൂടിയ 0.3-മെഗാപിക്സൽ (VGA) സെൻസർ നൽകിയിട്ടുണ്ട്. 1000mAh ബാറ്ററിയാണ് ഈ ജിയോഭാരത് ഫോണിൽ ഉള്ളത്. ഫീച്ചർ ഫോൺ എന്നതിലുപരി, ജിയോ ആപ്പുകൾ വഴി പേയ്‌മെന്റുകൾ നടത്താനും സിനിമകൾ കാണാനും ഈ ഫോണിൽ സൗകര്യമുണ്ട്.
ജിയോ-ലോക്ക് ചെയ്ത ഒരു നാനോ-സിം സ്ലോട്ട് മാത്രമേ ഈ പ്ലാനിൽ ലഭ്യമാകൂ. ജിയോടിവി, ജിയോസൗണ്ട്പേ, ജിയോസാവൻ, ജിയോപേ തുടങ്ങിയ ജിയോ ആപ്പുകൾ ഇതിൽ പ്രവർത്തിക്കും. JioPay പിന്തുണയ്ക്കുന്നതിനാൽ, ഉപയോക്താക്കൾക്ക് എവിടെയായിരുന്നാലും UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) പേയ്‌മെന്റുകൾ നടത്താൻ കഴിയും എന്ന മെച്ചമുണ്ട്.

വിലക്കുറവിൽ ഫോൺ നൽകുക മാത്രമല്ല, അവയ്ക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ ജിയോഭാരത് പ്ലാനുകൾ നൽകുകയും ചെയ്യുന്നുണ്ട് ജിയോ. ഇതിനായുള്ള 28 ദിവസത്തെ പ്ലാനിന് വെറും 123 രൂപ മാത്രമാണ് ചെലവ്. അപ്പോൾ ഒരു ഫോണിന് 699 രൂപ, അതിലേക്കുള്ള ഒരു മാസ പ്ലാനിന് 123 രൂപ. എല്ലാം ചെലവും കൂടി 850 രൂപയിൽ താഴെ മാത്രമേ ഉപയോക്താവ് മുടക്കേണ്ടി വരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








