4ജിബി സ്‌റ്റോറേജ്, കിടിലന്‍ ക്യാമറയുമായി ജിയോ ഫോണ്‍!

Written By:

മുംബൈയില്‍ നടന്ന 40-ാമത്തെ ജനറല്‍ മീറ്റിങ്ങിലാണ് ജിയോ ഫോണ്‍ അവതരിപ്പിച്ചത്. ഈ ഫോണ്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ഒരു ഫീച്ചര്‍ ഫോണ്‍ ആകാം. ഇതിന്റെ രണ്ടിന്‍േയും ഇടയിലാണ് ഈ ഫോണ്‍. പൂജ്യം വിലയിലാണ് ഈ ഫോണ്‍ ലഭിക്കുന്നത്. 153 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനും ഈ ഫോണിനോടൊപ്പം ലഭിക്കുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത വിലയും സവിശേഷതകളുമാണ് ജിയോഫോണിന്.

4ജിബി സ്‌റ്റോറേജ്, കിടിലന്‍ ക്യാമറയുമായി ജിയോ ഫോണ്‍!

പ്രത്യേക സവിശേഷതകള്‍ ഉള്‍പ്പെടുത്തിയ ഈ ഫോണിന്റെ പല ഫോട്ടോകളും ഇതിനകം തന്നെ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഫോണിന്റെ ക്യാമറയുമായി ബന്ധപ്പെട്ട പല വിവരങ്ങളും നഷ്ടമായി.

ജിയോ ഫോണ്‍ എങ്ങനെ എസ്എംഎസ് വഴി ബുക്ക് ചെയ്യാം?

എന്നാല്‍ ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ ഈ ഫോണിന്റെ ക്യാമറയെ കുറിച്ച് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അതായത് 2എംപി മുന്‍ ക്യാമറയും 2എംബി റിയര്‍ ക്യാമറയുമാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിളുമാണ്. അതായത് നിങ്ങളുടെ ജിയോ ഫോണില്‍ നിന്നും വോയിസ് കോളുകള്‍ക്കൊപ്പം വീഡിയോ കോളുകളും ചെയ്യാം.

വെബ് ആക്‌സസ് ചെയ്യുന്നതിനായി ഉപയോക്താവിന് 'O' എന്ന കീ അമര്‍ത്താം. നിങ്ങള്‍ക്ക് യൂട്യൂബ് വീഡിയോകള്‍, ഫേസ്ബുക്ക്, കാലാവസ്ഥ പ്രവചനം, വാള്‍പേപ്പര്‍ ഡൗണ്‍ലോഡ് എന്നിങ്ങനെ പലതും ചെയ്യാം.

ജിയോഫോണിന്റെ മറ്റു സവിശേഷതകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ സിനിമ

ജിയോസിനിമയില്‍ 6000 അധികം ചലചിത്ര ലൈബ്രറിയില്‍ നിന്ന് പരിധി ഇല്ലാത്ത വീഡിയോ സ്ട്രീമിംഗ് ചെയ്യാന്‍ ജിയോ ഫോണ്‍ അനുദിക്കുന്നു. 6000ല്‍ അധികം സംഗീത വീഡിയോകള്‍ ഒരു ലക്ഷം മണിക്കൂറിലധികം എച്ച്ഡി ഉളളടക്കത്തില്‍ സൗജന്യ പരസ്യങ്ങള്‍ അതും 10 വ്യത്യസ്ഥ ഭാഷകളില്‍ ലഭിക്കുന്നു.

ജിയോക്ക് തിരിച്ചടി: 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുമായി എയര്‍ടെല്‍!

4ജിബി സ്റ്റോറേജ് ജിയോ ഫോണില്‍

4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജോടു കൂടിയാണ് ജിയോ ഫോണ്‍ എത്തുന്നത്. 128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.

ജിയോ മ്യൂസിക്

ജിയോ ഫോണുകള്‍ക്ക് ഒരു കോടി എച്ച്ഡി കാറ്റഗറിയിലെ പാട്ടുകള്‍ 20 വ്യത്യസ്ഥ ഭാഷകളില്‍ ആസ്വദിക്കാന്‍ സാധിക്കുന്നു.

നിങ്ങളുടെ ജിയോ ഫോണ്‍ വ്യക്തിഗതമാക്കാം

ഉപയോക്തവിന്റെ ഇഷ്ടാനുസരണം ഫോണ്‍ ഭാഷ തിരഞ്ഞെടുക്കാം. 22 ഔദ്യോഗിക ഭാഷകള്‍ ഈ ഫോണില്‍ ലഭ്യമാകുന്നു.

ജിപിഎസ്

ഗൂഗിള്‍ മാപ്‌സിലും നാവിഗേഷനിലും കൂടാതെ ജിപിഎസും ഉണ്ട് ജിയോഫോണില്‍.

ജിയോഫോണ്‍ ടിവിയുമായി കണക്ട് ചെയ്യാം

ജിയോഫോണ്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ടിവിയുമായി കണക്ട് ചെയ്യാം. ഏതു തരത്തിലുളള ടിവിയായാലും കണക്ട് ചെയ്യാവുന്നതാണ്, അതായത് എല്‍സിഡി, CRT ആയാലും.

ജിയോ അസിസ്റ്റന്റ്

ജിയോ അസിസ്റ്റന്റോടു കൂടിയാണ് ജിയോഫോണ്‍ എത്തുന്നത്. ഇത് ഗൂഗിള്‍ അസിസ്റ്റന്റു പോലെ പ്രവര്‍ത്തിക്കുന്നു.

ഓഗസ്റ്റ് 24നാണ് ജിയോഫോണ്‍ പ്രീ-ബുക്കിങ്ങ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 15നു തന്നെ ഫോണിന്റെ ബീറ്റ ടെസ്റ്റിങ്ങ് ആരംഭിച്ചു കഴിഞ്ഞു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jiophone is neither a smartphone nor a typical feature phone, it lies somewhere between the two. The phone will effectively cost zero to the users and will come bundled with Rs 153 plan.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot