ഗൂഗിള്‍ അസിസ്റ്റന്റ് ലഭിച്ച ലോകത്തിലെ ആദ്യത്തെ ഫീച്ചര്‍ ഫോണാണ് ജിയോഫോണ്‍!

Written By:

ജിയോ ഫോണിന് ഗൂഗിള്‍ അസിസ്റ്റന്റ് ലഭിച്ചു എന്ന് ഗൂഗിള്‍ ഓദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തില്‍ ആദ്യമായാണ് ഒരു ഫീച്ചര്‍ ഫോണിന് ഗൂഗിള്‍ അസിസ്റ്റന്റ് ലഭിക്കുന്നത്. ഇപ്പോള്‍ തന്നെ മറ്റു ഫീച്ചര്‍ ഫോണുകളില്‍ നിന്നും വളരെ ഏറെ വ്യത്യസ്ഥമാണ് ജിയോ ഫോണ്‍.

ഹോണര്‍ 7X വിപണിയില്‍: ഈ ഫോണ്‍ നിങ്ങള്‍ക്ക് അനുയോജ്യമാണോ?

ജിയോ ഫോണിന് ഇതിനകം തന്നെ ഇന്‍-ഹൗസ് അസിസ്റ്റന്റ് എന്നു വിളിക്കുന്ന ഹലോജിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വോയിസ് സര്‍ച്ച് ചെയ്യാനും കൂടാതെ സാധാരണ കോളുകള്‍ ചെയ്യാനും മെസേജുകള്‍ അയക്കാനും സാധിക്കുന്നു.

ഗൂഗിള്‍ അസിസ്റ്റന്റ് ലഭിച്ച ലോകത്തിലെ ആദ്യത്തെ ഫീച്ചര്‍ ഫോണ്‍ ജിയോ!

ഫീച്ചര്‍ ഫോണിലുളള ഗൂഗിള്‍ അസിസ്റ്റന്റ് ഇംഗ്ലീഷും ഹിന്ദിയും പിന്തുണയ്ക്കും, കൂടാതെ രണ്ടു ഭാഷകളിലും വോയിസ് സര്‍ച്ച് ചെയ്യാനും കഴിയും. ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ജിയോ ഫോണിലെ ഗൂഗിള്‍ അസിസ്റ്റന്റു വഴി നിങ്ങള്‍ക്ക് കോള്‍ ചെയ്യാനും, ടെക്‌സ്റ്റ് അയക്കാനും, വീഡിയോ-മ്യൂസിക് പ്ലേ ചെയ്യാനും കൂടാതെ മറ്റു ആപ്‌സുകള്‍ ആക്‌സസ് ചെയ്യാനും സഹായിക്കുന്നു.

ജിയോ ഫോണിന് OTA അപ്‌ഡേറ്റുകള്‍ പിന്തുണ നല്‍കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ജിയോ ഫോണില്‍ പ്രവര്‍ത്തിച്ചു തുടങ്ങും എന്നു പ്രതീക്ഷിക്കാം. മറ്റു ഫീച്ചര്‍ ഫോണുകളെ അപേക്ഷിച്ച് ജിയോ ഫോണിന് വലുപ്പം കുറവാണ്. 4ജി നെറ്റ്‌വര്‍ക്ക് മാത്രം പിന്തുണയ്ക്കുന്ന ഒരേ ഒരു ഫോണാണ് ജിയോ ഫോണ്‍.

ഷവോമിയുടെ മീ എ1: ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറില്‍, വേഗമാകട്ടേ!

T9-കീപാഡുളള ഓണ്‍ബോര്‍ഡ് പിന്തുണയ്ക്കുന്ന പ്ലാസ്റ്റിക് ബോഡിയോടു കൂടി എത്തിയ ഫോണാണ് ജിയോ ഫോണ്‍. വോയിസ് അസിസ്റ്റന്റ് എളുപ്പമാക്കാന്‍ ഹോം ബട്ടണ്‍ സെന്ററില്‍ തന്നെ കുറുക്കു വഴി ഉണ്ട്. 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ, 512എംബി റാം, 4ജിബി സ്‌റ്റോറേജ്, എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2000എംഎഎച്ച് ബാറ്ററി എന്നിവ ജിയോ ഫോണിന്റെ സവിശേഷതകളാണ്.

English summary
Google Assistant will allow users of the JioPhone get quick and relevant information about their search queries both in text as well as in a conversation-based manner.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot