Home
Mobile

അ‌ംബാനിക്കെന്ത് ഐഫോൺ! വെറും 2799 രൂപയ്ക്ക് പുത്തൻ ഫീച്ചർ 4G ഫോണുമായി റിലയൻസ് ജിയോ

കാത്തുകാത്തിരുന്ന് എത്തിയ പുത്തൻ ഐഫോൺ 16 സീരീസിന്റെ പുറകേയാണ് മൊ​ബൈൽ വിപണി. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഐഫോൺ 15 സീരീസിൽ നിന്ന് സെപ്റ്റംബർ 9ന് പുറത്തിറക്കിയ ഐഫോൺ 16 സീരീസിലേക്ക് എത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് ആപ്പിൾ വരുത്തിയിരിക്കുന്നത് എന്ന ചർച്ചകൾ നാലുപാടും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനിടയിൽ, ഇന്ത്യൻ വ്യവസായ ലോകത്തെ വമ്പനായ റിലയൻസിന്റെ കീഴിലുള്ള ജിയോ തങ്ങളുടെ പുത്തൻ 4ജി ഫോൺ വെറും 2799 രൂപ വിലയിൽ പുറത്തിറക്കിയിരിക്കുന്നു. ജിയോഫോൺ പ്രൈമ 2 (JioPhone Prima 2) എന്നാണ് ഈ ഫീച്ചർ ഫോണിന്റെ പേര്.

റിലയൻസ് ജിയോ കഴിഞ്ഞ വർഷം ജിയോഫോൺ പ്രൈമ എന്ന ഫീച്ചർ ഫോൺ 2,599 രൂപ വിലയിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. ഈ ഫീച്ചർ ഫോണിന്റെ നവീകരിച്ച പുതിയ വേർഷൻ എന്ന നിലയിലാണ് ജിയോയുടെ ഏറ്റവും പുതിയ 4ജി ഫീച്ചർ ഫോണായി ജിയോഫോൺ പ്രൈമ 2 എത്തിയിരിക്കുന്നത്. പിന്നിൽ തുകൽ പോലെയുള്ള ഫിനിഷുള്ള പുതിയ കർവ്ഡ് ഡി​സൈനാണ് ഈ ഫോണിനുള്ളത്.

അ‌ംബാനിക്കെന്ത് ഐഫോൺ! 2799 രൂപയ്ക്ക് പുത്തൻ ഫീച്ചർ 4G ഫോണുമായി ജിയോ

ക്വാൽകോം ചിപ്സെറ്റ് കരുത്താക്കിയാണ് ഈ ഫീച്ചർ ഫോൺ എത്തിയിരിക്കുന്നത്. യൂട്യൂബ്, ഫേസ്ബുക്ക്, ഗൂഗിൾ വോയിസ് അ‌സിസ്റ്റന്റ് എന്നിവ ഉപയോഗിക്കാനുള്ള സൗകര്യവും ഈ ഫീച്ചർ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. Kai- OS അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. ജിയോടിവി, ജിയോസിനിമ, ജിയോസാവൻ തുടങ്ങിയ ജിയോ ആപ്പുകളും ഈ ഫീച്ചർ ഫോണിൽ ലഭ്യമാകും.

റിയർ ക്യാമറയും സെൽഫി ക്യാമറയും ഈ ഫീച്ചർ ഫോൺ വാഗ്ദാനം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. ജിയോചാറ്റിനും ആപ്പ് ഇല്ലാതെ നേറ്റീവ് വീഡിയോ കോളിംഗിനും റിയർ ക്യാമറ ഉപയോഗിക്കാം. ജിയോപേ ആൻഡ് സൗണ്ട് അലേർട്ട് ഫീച്ചറിനൊപ്പം യുപിഐയും സ്‌കാൻ ക്യുആർ പേയ്‌മെൻ്റുകളും ഈ ഫോൺ ഉപയോഗിച്ച് നടത്താം.

അ‌ംബാനിക്കെന്ത് ഐഫോൺ! 2799 രൂപയ്ക്ക് പുത്തൻ ഫീച്ചർ 4G ഫോണുമായി ജിയോ

ജിയോ​പ്രൈമ ഫീച്ചർ ഫോണിന്റെ സ്പെക്സ് ഒറ്റനോട്ടത്തിൽ: 2.4 ഇഞ്ച് (320 x 240 പിക്സലുകൾ) QVGA കർവ്ഡ് ഡിസ്പ്ലേ, ക്വാൽകോം SoC, 512 എംബി റാം, 4 ജിബി ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം.

കെഎഐ ഒഎസ് 2.5.3, റിയർ ക്യാമറ, LED ടോർച്ച്, 0.3MP (VGA) ഫ്രണ്ട് ക്യാമറ, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ജിയോപേ യുപിഐ, 23 ഭാഷകളുടെ പിന്തുണ, 4G VoLTE, ബ്ലൂടൂത്ത് 5.0, യുഎസ്ബി 2.0, 2000mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

ലക്‌സ് ബ്ലൂ നിറത്തിൽ ആണ് ജിയോഫോൺ പ്രൈമ 2 അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വില 2799 രൂപയാണ്. ആമസോൺ വഴി ഈ ഫോൺ വാങ്ങാനാകും. ഇതിന് പുറമേ ജിയോമാർട്ട്, റിലയൻസ് ഡിജിറ്റൽ എന്നീ പ്ലാറ്റ്ഫോമുകളിലും മറ്റ് റീട്ടെയിലർ സ്റ്റോറുകളിലും ഈ ഫീച്ചർ ഫോൺ ഉടൻ ലഭ്യമാകും.

അ‌ംബാനിക്കെന്ത് ഐഫോൺ! 2799 രൂപയ്ക്ക് പുത്തൻ ഫീച്ചർ 4G ഫോണുമായി ജിയോ

ഒരു സാധാരണ ഫീച്ചർ ഫോണിൽ കാണുന്നതിനെക്കാൾ മികച്ച ഫീച്ചറുകൾ ജിയോ ​പ്രൈമ 2 ഫീച്ചർ ഫോണിൽ ജിയോ നൽകുന്നുണ്ട്. സാധാരണക്കാരുടെ അ‌ത്യാവശ്യം കോളിങ് ആവശ്യങ്ങൾ നിറവേറ്റാൻ ബജറ്റ് വിലയിൽ വാങ്ങാൻ സാധിക്കുന്നു എന്നതാണ് ജിയോ ​പ്രൈമ ഫീച്ചർ ഫോണുകളുടെ പ്രത്യേകത. ഫീച്ചർ ഫോൺ വിപണിയിൽ നോക്കിയ, സാംസങ് എന്നിവയൊക്കെയാണ് ജിയോ ​പ്രൈമ 2ന്റെ പ്രധാന എതിരാളികൾ.

More from GizBot

Best Mobiles in India

English summary
Jio has launched the new Jiophone Prima 2 4G feature phone in India. It is priced at Rs 2799. The feature phone also offers the facility to use YouTube, Facebook and Google Voice Assistant. This phone is based on Kai-OS. Jio apps like JioTV, JioCinema and JioSave will also be available on this feature phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X