Home
Mobile

ട്രാക്ക് ചെയ്യാൻ പറ്റില്ല, ആപ്പുകൾ ഓഫ് ആക്കാൻ പ്രത്യേക സ്വിച്ച്; ഇതാണ് പുതിയ ജൊല്ല ഫോൺ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഫിന്നിഷ് കമ്പനിയായ ജോല്ല (Jolla) ഒരു പുതിയ സ്മാർട്ട്‌ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നു. റിയൽ ലിനക്സിൽ പ്രവർത്തിക്കുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പേര് ജോല്ല ഫോൺ (Jolla Phone) എന്നാണ്. ഇത്, "സ്വതന്ത്ര യൂറോപ്യൻ ഡു ഇറ്റ് ടുഗെദർ (ഡിഐടി) ലിനക്സ് ഫോൺ" എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ട്രാക്കിംഗോ അനലിറ്റിക്‌സോ ഇല്ലാത്ത സ്വകാര്യതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച സെയിൽഫിഷ് ഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. മൈക്രോഫോൺ, ക്യാമറ, ബ്ലൂടൂത്ത് അല്ലെങ്കിൽ ആൻഡ്രോയിഡ് ആപ്പുകൾ ഓഫ് ആക്കുന്നതിനുള്ള ഫിസിക്കൽ പ്രൈവസി സ്വിച്ച് ആണ് ഈ ഫോണിന്റെ ഒരു പ്രത്യേകത.

സ്മാർട്ട്ഫോൺ ആണെങ്കിലും റിമൂവ് ചെയ്യാവുന്ന ബാറ്ററി, ബാക്ക് കവർ ഊരാനുള്ള സൗകര്യം എന്നിവ ഈ ഫോണിന് ഉണ്ട്. സെയിൽഫിഷ് ഒഎസിൽ ആണ് പ്രവർത്തിക്കുന്നത് എങ്കിലും ജൊല്ല ആപ്പ് സപ്പോർട്ട് വഴി ആൻഡ്രോയിഡ് ആപ്പുകളെ ഈ ഫോൺ പിന്തുണയ്ക്കുന്നു, ആവശ്യമെങ്കിൽ ആൻഡ്രോയിഡ് കമ്പോണന്റ്സ് ഡിസേബിൾ ചെയ്യാനുള്ള സൗകര്യം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

ആപ്പുകൾ ഓഫ് ആക്കാൻ പ്രത്യേക സ്വിച്ച്; ഇതാണ് പുതിയ ജൊല്ല ഫോൺ

സാധാരണ നമ്മൾ കാണുന്നത് ആൻഡ്രോയിഡ്, അ‌ല്ലെങ്കിൽ ഐഒഎസ് സ്മാർട്ട്ഫോണുകളാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ രൂപവും ഭാവവും ഉള്ള ഒരു സ്മാർട്ട്ഫോൺ ആണ് ജൊല്ല ഫോൺ. മീഡിയടെക്കിന്റെ 5G ചിപ്സെറ്റാണ് ഈ ഫോണിലുള്ളത്. 12GB റാമും 256GB സ്റ്റോറേജും ഉൾപ്പെടെ കരുത്തൻ ഫീച്ചറുകളും ഇതിലുണ്ട്.

ജോല്ല ഫോണിന്റെ പ്രധാന ഫീച്ചറുകൾ

6.36″ ഫുൾഎച്ച്ഡി അമോലെഡ്, ~390 പിപിഐ ഡിസ്പ്ലേ, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, മീഡിയടെക്കിന്റെ പേര് വെളിപ്പെടുത്താത്ത 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 12GB റാം, 256GB സ്റ്റോറേജ്, മൈക്രോ എസ്ഡിഎക്സ്സി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

ആപ്പുകൾ ഓഫ് ആക്കാൻ പ്രത്യേക സ്വിച്ച്; ഇതാണ് പുതിയ ജൊല്ല ഫോൺ

50MP പ്രൈമറി ക്യാമറയും 13MP അൾട്രാവൈഡ് ക്യാമറയും അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് ജൊല്ല ഫോണിലുള്ളത്. ഇതിലെ ഫ്രണ്ട് ക്യാമറ എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സെയിൽഫിഷ് OS 5-ൽ ആണ് ഇത് എത്തിയിരിക്കുന്നത്. ജോല്ല ആപ്പ് സപ്പോർട്ട് വഴി ആൻഡ്രോയിഡ് ആപ്പുകൾ കോൺഫിഗർ ചെയ്യാവുന്നതാണ്.

ഡ്യുവൽ നാനോ-സിം, 5G, 4G, വൈഫൈ 6, ബ്ലൂടൂത്ത് 5.4, NFC കണക്ടിവിറ്റി ഫീച്ചറുകൾ ഇതിലുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിരിക്കുന്നു. RGB നോട്ടിഫിക്കേഷൻ LED ഇതിലുണ്ട്. റീപ്ലേസ് ചെയ്യാവുന്ന 5,500 mAh ബാറ്ററിയാണ് ഈ ജൊല്ല ഫോണിൽ ഉള്ളത്.

നോർഡിക് നേച്ചറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. സ്നോ വൈറ്റ്, കാമോസ് ബ്ലാക്ക്, ദി ഓറഞ്ച് എന്നിവയാണ് അ‌വ. 158 x 74 x 9 mm വലിപ്പം ജൊല്ല ഫോണിനുണ്ട്. യൂറോപ്യൻ സ്വകാര്യതാ നയങ്ങൾ പാലിച്ചുകൊണ്ടാണ് ഈ ഫോൺ എത്തുന്നത്.

ആപ്പുകൾ ഓഫ് ആക്കാൻ പ്രത്യേക സ്വിച്ച്; ഇതാണ് പുതിയ ജൊല്ല ഫോൺ

99 യൂറോ (ഏകദേശം 10,409 രൂപ) ഡൗൺ പേയ്‌മെന്റ് നൽകി ജൊല്ല ഫോൺ ഇപ്പോൾ പ്രീ-ഓർഡറിന് ലഭ്യമാണ്. പ്രീ-ഓർഡർ വില €499 (ഏകദേശം 52,465 രൂപ) ആണ്. ഇതിന്റെ നോർമൽ വില 599 യൂറോയ്ക്കും (ഏകദേശം 62,980 രൂപയ്ക്കും) - 699 യൂറോയ്ക്കും (ഏകദേശം 73,495 രൂപ) ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2026 ലെ ആദ്യ പകുതിയുടെ അവസാനത്തോടെ ഫോൺ ഡെലിവറി ആരംഭിക്കുമെന്ന് കരുതപ്പെടുന്നു. തുടക്കത്തിൽ യുകെ, നോർവേ, സ്വിറ്റ്സർലൻഡ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലായിരിക്കും ലഭ്യമാകുക. തുടർന്ന് മറ്റ് വിപണികളിലേക്കും ജൊല്ല ഫോൺ എത്താൻ സാധ്യതയുണ്ട്. ഇപ്പോൾ പ്രീ-ഓർഡർ ചെയ്യുന്നവർക്ക് ഒരു പ്രത്യേക എഡിഷൻ ബാക്ക് കവറും ലഭിക്കും.

More from GizBot

Best Mobiles in India

English summary
After a long hiatus, Finnish company Jolla has launched a new smartphone. The smartphone, which comes with a privacy switch and replaceable battery, is called the Jolla Phone. It is described as the "independent European Do It Together (DIT) Linux phone" and also has a replaceable back cover.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X