ഉയര്‍ന്ന ബാറ്ററിയുമായി ജൊല്ല സെയില്‍ഫിഷ് ഒ.എസ്. സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

Posted By:

കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയുമായി ജൊല്ല പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. പുതിയ സെയില്‍ഫിഷ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ദി ഫസ്റ്റ് വണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കൃത്യമായ വില കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 20,000 രൂപയോളം വരുമെന്നാണ് അറിയുന്നത്.

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ സപ്പോര്‍ട് ചെയ്യുമെന്നതാണ് സെയില്‍ഫിഷ് ഒ.എസിന്റെ പ്രത്യേകത. നേരത്തെ ഓര്‍ഡര്‍ ചെയ്ത 450 ഉപഭോക്താക്കള്‍ക്ക് ലോഞ്ചിംഗ് ചടങ്ങില്‍ ഫോണുകള്‍ വിതരണം ചെയ്തു.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോണിന്റെ പ്രത്യേകതകള്‍

4.5 ഇഞ്ച് qHD ഡിസ്‌പ്ലെയുള്ള ഫോണിന്റെ പ്രൊസസര്‍ കാലഹരണപ്പെട്ടതാണെന്നു പറയേണ്ടിവരും. ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 600 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് വേഗത പൊതുവെ കുറവായിരിക്കുമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്.

16 ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ 1 ജി.ബി. റാം ഉണ്ട്. LED ഫ് ളാഷോടു കൂടിയ 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്. 2100 mAh ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. സാധാരണ 4.5 ഇഞ്ച് സ്‌ക്രീന്‍ ഫോണുകളില്‍ 1800 mAh ബാറ്ററിയാണ് ഉണ്ടാവാറുള്ളത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ബാറ്ററി ബാക്അപും വേഗതയും ലഭിക്കുകയാണെങ്കില്‍ ഫോണിന് വിപണിയില്‍ സാധ്യതകളുണ്ട്. നിലവില്‍ 130 രാജ്യങ്ങളില്‍ നിന്ന് ഫോണിന് പ്രീ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും ഏതാനും ദിവസത്തിനുള്ളില്‍ ഫോണ്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലഭ്യമാക്കുമെന്നുമാണ് ജൊല്ല സഹസ്ഥാപകന്‍ അറിയിച്ചു.

പുതിയ സെയില്‍ഫിഷ് ഒ.എസിന്റെ യൂസര്‍ ഇന്റര്‍ഫേസ് ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.

ജൊല്ല സെയില്‍ഫിഷ് ഒ.എസ്. സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot