4 പുതിയ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി കാര്‍ബണ്‍; വില 700 രൂപ മുതല്‍

|

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ കമ്പനിയായ കാര്‍ബണ്‍ KX ശ്രേണിയില്‍ നാല് ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി. 700 രൂപ മുതല്‍ 1000 രൂപ വരെയാണ് ഇവയുടെ വില. KX3, KX25, KX26,KX27 എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന ഫോണുകള്‍ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും.

 
4 പുതിയ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി കാര്‍ബണ്‍; വില 700 രൂപ മുതല്‍

സ്റ്റൈലിലും വിലയിലും ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പും നടത്താതെ മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശ്രേണി ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് കാര്‍ബണ്‍ മൊബൈല്‍സ് എംഡി പ്രദീപ് ജെയ്ന്‍ പറഞ്ഞു.

4 പുതിയ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി കാര്‍ബണ്‍; വില 700 രൂപ മുതല്‍

1.7 ഇഞ്ച് ഡിസ്‌പ്ലേ, 800mAh ബാറ്ററി, ബൂംബോക്‌സ് സ്പീക്കര്‍, റിക്കോര്‍ഡറോട് കൂടിയ വയര്‍ലെസ് എഫ്എം റേഡിയോ, പവര്‍ സേവിംഗ് മോഡ്, വീഡിയോ- മ്യൂസിക് പ്ലേയര്‍ എന്നിവയാണ് KX3-ന്റെ പ്രധാന സവിശേഷതകള്‍. KX25-ല്‍ 1800 mAh ബാറ്ററി, 2.4 ഇഞ്ച് ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. റിക്കോര്‍ഡിംഗ് സൗകര്യമുള്ള എഫ്എം റേഡിയോ, എല്‍ഇഡി ടോര്‍ച്ച്, ഡിജിറ്റല്‍ ക്യാമറ, ഡ്യുവല്‍ സിം എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

4 പുതിയ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി കാര്‍ബണ്‍; വില 700 രൂപ മുതല്‍

1.7 ഇഞ്ച് ഡിസ്‌പ്ലേ, 1450 mAh ബാറ്ററി, ഡിജിറ്റല്‍ ക്യാമറ, വീഡിയോ- മ്യൂസിക് പ്ലേയര്‍ എന്നിവ KX26-നെ മികച്ച ഫീച്ചര്‍ ഫോണ്‍ ആക്കുന്നു. 1750 mAh ബാറ്ററി, ഡിജിറ്റല്‍ ക്യാമറ, ബ്ലൂടൂത്ത് എന്നിവയാണ് KX27-ന്റെ എടുത്തുപറയേണ്ട പ്രത്യേകതകള്‍.

Best Mobiles in India

English summary
Karbonn Mobiles on Wednesday launched four feature phones in India, priced between Rs 700 and Rs 1,000, as part of its KX series. The four phones, named KX3, KX25, KX26 and KX27, would be available for purchase later in August.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X