കാര്‍ബണ്‍ 102 ഡ്യുവല്‍ സിം മൊബൈല്‍ വരുന്നു

Posted By: Staff

കാര്‍ബണ്‍ 102 ഡ്യുവല്‍ സിം മൊബൈല്‍ വരുന്നു

ഡ്യുവല്‍ സിം മൊബൈല്‍ അരങ്ങു വാഴും കാലമാണിത്. ഒരേസമയം രണ്ടു വ്യത്യസ്ത നെറ്റ് വര്‍ക്കുകളുടെ സേവനം ലഭ്യമാവുക എന്ന സൗകര്യം എല്ലാവര്‍ക്കും പ്രിയപ്പെട്ടതുമാണ്. ഇക്കാര്യത്തില്‍ കാര്‍ബണ്‍ മൊബൈല്‍സിന് അത്യാവശ്യം മേധാവിത്തവും ഉണ്ട്.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുടിഎല്‍ ഗ്രൂപ്പും ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയിന ഗ്രൂപ്പും ഒന്നിച്ചതിന്റെ ഫലമാണ് കാര്‍ബണ്‍ മൊബൈല്‍സ്. സ്റ്റൈലും പ്രവര്‍ത്തനക്ഷമതയും ഒന്നിപ്പിക്കുന്നതില്‍ എന്നും ശ്രദ്ധിക്കാറുണ്ട് കാര്‍ബണ്‍ മൊബൈല്‍സ്.

അവരുടെ ഹാന്‍ഡ്‌സെറ്റുകളുടെ സ്റ്റൈല്‍ അവയെ ഏതു ഷോപ്പിലും ഔട്ട്‌ലെറ്റിലും, ഓണ്‍ലൈന്‍ മാര്‍ക്കറ്റിലായാലും വേറിട്ടു നിര്‍ത്തുകയും ആളുകളുടെ ശ്രദ്ധയെ ആകര്‍ഷിക്കുകയും ചെയ്യും. അതേസമയം, ടെക്‌നോളജിയുടെ കാര്യത്തിലും മുന്‍നിരയില്‍ തന്നെയാണ് കാര്‍ബണ്‍ മൊബൈല്‍സ്.

ഇവയ്‌ക്കെല്ലാം പുറമെ കാര്‍ബണ്‍ ഹാന്‍ഡ്‌സെറ്റുകളുടെ ന്യായമായ വിലയും ഒരു പ്രധാന ആകര്‍ഷണമാണ്. ഇവയില്‍ ഏറ്റവും പുതിയ ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റാണ് കാര്‍ബണ്‍ 102. ഇതിന്റെ ചുവപ്പ് നിറം പെട്ടെന്നു തന്നെ ആരുടേയും ശ്രദ്ധയെ ആകര്‍ഷിക്കും.

2 ഇഞ്ച് എല്‍സിഡി ടിഎഫ്ടി സ്‌ക്രീന്‍ ഡിസ്‌പ്ലേ, 8 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി, മൈക്രോ എസ്ഡി/ടി ഫ്‌ളാഷ്‌കാര്‍ഡ്, എംപി3 പ്ലെയര്‍, എംപി4 വീഡിയോ പ്ലെയര്‍, എഫ്എം റേഡിയോ, ഗെയിമുകള്‍, ഡിജിറ്റല്‍ സൂമോടുകൂടിയ 640 x 480 പിക്‌സല്‍ ഡിജിറ്റല്‍ ക്യാമറ, വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം, മൈക്രോ യുഎസ്ബി കണക്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം ഈ കാര്‍ബണ്‍ മൊബൈലിലുണ്ട്.

900 x 1800 ഡ്യുവല്‍ ബാന്‍ഡ് ജിഎസ്എം ഓപറേറ്റിംഗ് ഫ്രീക്വന്‍സി, ഡ്യുവല്‍ സ്റ്റാന്റ്‌ബൈ, എസ്എംഎസ്, എംഎംഎസ് സൗകര്യം, വാപ് ബ്രൗസര്‍, ജിപിആര്‍എസ് സംവിധാനം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

ഹിന്ദിയിലും ഇംഗ്ലീഷിലും എസ്എംഎസ് ചെയ്യാവുന്ന ഈ ഫോണില്‍ മൊബൈല്‍ ട്രാക്കര്‍, ഡാറ്റാ സെക്യൂരിറ്റി സംവിധാനങ്ങളും ഉണ്ട്. ഒപ്പം അവശ്യ ഘട്ടങ്ങളിലേക്കായി ഒരു ഡ്യുവല്‍ ടോര്‍ച്ചും.

എങ്ങനെ ലോക്കിയാലും കാര്യമായ പോരായ്മകളൊന്നും കാണ്ടെത്താന്‍ കഴിയില്ല ഇതിന്. എങ്കിലും ഇത് ചുവപ്പ് നിറത്തില്‍ മാത്രമേ വരുന്നുള്ളൂ എന്നത് ഒരു പോരായ്മയാണെന്ന് പറയാം. പക്ഷേ ഇത് ആകര്‍ഷണീയമാണെന്നത് സമ്മതിക്കാതെയും വയ്യ.

വെറും 1,392 രൂപയാണ് കാര്‍ബണ്‍ 102ന്റെ വില.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot