3,633 രൂപയ്ക്ക് കാര്‍ബണിന്റെ ആന്‍ഡ്രോയഡ് ജെല്ലിബീന്‍ സ്മാര്‍ട്‌ഫോണ്‍

Posted By:

ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണ്‍ 3,633 രൂപയ്ക്ക് പുതിയ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. കാര്‍ബണ്‍ A1+ ഡ്യുപിള്‍ എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ കമ്പനി ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും 4000 രൂപയില്‍ താഴെ വിലയ്ക്ക് വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പന ആരംഭിച്ചു.

കാര്‍ബണ്‍ ഡ്യുപിള്‍ സീരീസിലെ മൂന്നാമത്തെ ഫോണാണ് ഇത്. കഴിഞ്ഞ വര്‍ഷം ഈ സീരീസില്‍ കാര്‍ബണ്‍ A9+, A21 എന്നിങ്ങനെ രണ്ട് ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കിയിരുന്നു.

കാര്‍ബണ്‍ A1+ ഡ്യുപിളിന്റെ പ്രത്യേകതകള്‍

ആന്‍മഡ്രായ്ഡ് 4.2 ജെ്‌ലിബീന്‍ ഒ.എസ്. തന്നെയാണ് ഫോണിന്റെ പ്രധാന സവിശേഷത. 480-320 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 3.5 ഇഞ്ച് IPS HVGA ഡിസ്‌പ്ലെ, 1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 256 എം.ബി. റാം, 512 എം.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, 1300 mAh ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍.

ഫ് ളാഷോടു കൂടിയ 3 എം.പി. പ്രൈമറി ക്യാമറയുംVGA ക്വാളിറ്റി ഫ്രണ്ട് ക്യാമറയും ഉണ്ട്. 2 ജി, വൈ-ഫൈ, എഫ്.എം. റേഡിയോ, യു.എസ്.ബി.A-GPS് ബ്ലുടൂത്ത് എന്നിവയും സപ്പോര്‍ട് ചെയ്യും. ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണ്‍ കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാകും.

കാര്‍ബണ്‍ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഡ്യുവല്‍ കോര്‍ പ്രൊസസറും ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസുമുള്ള ഫോണ്‍ 3700 രൂപയ്ക്ക് വില്‍ക്കുന്നു എന്നത് കാര്‍ബണ്‍ ഡ്യുപിള്‍ A1+നെ സംബന്ധിച്ച് മികവുതന്നെയാണ്. ഇന്ത്യയില്‍ ലഭ്യമാവുന്ന മിക്ക ഡ്യുവല്‍ കോള്‍ പ്രൊസസര്‍ ഫോണുകള്‍ക്കും 5000 രൂപയ്ക്കും 6000 രൂപയ്ക്കും ഇടയിലാണ് വില.

ഇതോടൊപ്പം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 6500 രൂപയില്‍ താഴെ വിലവരുന്ന 5 ഡ്യുവല്‍ കോര്‍ സ്മാര്‍ട്‌ഫോണുകള്‍ ഗിസ്‌ബോട് നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

3,633 രൂപയ്ക്ക് കാര്‍ബണിന്റെ ആന്‍ഡ്രോയഡ് ജെല്ലിബീന്‍ സ്മാര്‍ട്‌ഫോണ്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot