കാര്‍ബണ്‍ എ7 3ജി ടച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍

Posted By: Staff

കാര്‍ബണ്‍ എ7 3ജി ടച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍

കാര്‍ബണ്‍ മൊബൈല്‍സില്‍ നിന്ന് പുതിയൊരു സ്മാര്‍ട്‌ഫോണ്‍ കൂടി വരുന്നു. ഡ്യുവല്‍ ക്യാമറയുള്ള കാര്‍ബണ്‍ എ7 ആണിത്. ഈ മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റില്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഉള്‍പ്പെടുന്നത്. വിവിധ തരം ഫയല്‍ ഫോര്‍മാറ്റുകളെ പിന്തുണക്കുന്ന വീഡിയോ, ഓഡിയോ പ്ലെയറുള്ള ഈ ഫോണിന്റെ മറ്് സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം

  • 3.5 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍

  • 128എംബി ഇന്റേണല്‍ സ്റ്റോറേജ്

  • 8ജിബി വരെ മെമ്മറികാര്‍ഡ് പിന്തുണ

  • 3ജി, ഡബ്ല്യുലാന്‍,ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി ഓപ്ഷനുകള്‍

  • എഫ്എം റേഡിയോ

  • ലിഥിയം അയണ്‍ 1800mAh ബാറ്ററി

പ്രീലോഡായെത്തുന്ന ഗെയിമുകള്‍ക്ക് പുറമെ വിവിധ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും ഇതില്‍ സാധിക്കും. ഇതിലെ ലിഥിയം ബാറ്ററി 300 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്്‌ബൈയും 6 മണിക്കൂര്‍ വരെ ടോക്ക്‌ടൈമും വാഗ്ദാനം ചെയ്യുന്നുണ്ട്.

കോളര്‍ ഐഡി, കോളര്‍ ഗ്രൂപ്പ്, കാല്‍ക്കുലേറ്റര്‍, സ്റ്റോപ് വാച്ച്, സ്പീഡ് ഡയലിംഗ്, വോയ്‌സ് റെക്കോര്‍ഡര്‍, മോഡം പിന്തുണ, വോള്‍പേപ്പര്‍, ക്ലോക്, കോള്‍ കേണ്‍ഫറന്‍സ്, ആന്റി തെഫ്റ്റ് ഫീച്ചര്‍, മള്‍ട്ടി ലാംഗ്വേജ് പിന്തുണ, അലാറം ക്ലോക്ക്, ഓര്‍ഗനൈസര്‍, ഹെല്‍ത്ത് മാനേജ്‌മെന്റ്, ടോര്‍ച്ച് എന്നിവയാണ് ഇതിലെ മറ്റ് പ്രത്യേകതകള്‍. ഈ സവിശേഷതകളുമായി 12,000 രൂപയ്ക്കാണ് കാര്‍ബണ്‍ സ്മാര്‍ട്‌ഫോണ്‍  പുറത്തിറങ്ങുക.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot