5 എം.പി. കാമറയുമായി കാര്‍ബണ്‍ A9 സ്റ്റാര്‍ വിപണിയില്‍; വില 5699 രൂപ

By Bijesh
|

ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശക്തമായ മത്സരത്തിന് വഴിതെളിച്ചുകൊണ്ട് കാര്‍ബണ്‍, പുതിയ സ്മാര്‍ട്ട് ഫോണ്‍ 'A9 സ്റ്റാര്‍' ലോഞ്ച് ചെയ്തു. 5 എം.പി. കാമറയുള്ള ഫോണിന് 5699 രൂപയാണ് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലെ വില.

 

കാര്‍ബണിന്റെ മറ്റുമോഡലുകളെ അപേക്ഷിച്ച് ഡിസ്‌പ്ലെ കുറവാണെങ്കിലും മറ്റു ഫീച്ചറുകള്‍ സമാനമാണ്. ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളില്‍ മുന്നില്‍ നില്‍ക്കുന്ന മൈക്രോമാക്‌സിനെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാര്‍ബണ്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ A8 സ്മാര്‍ട്ട് ഫോണും കമ്പനി ഇറക്കിയിരുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

A9 സ്റ്റാറിന്റെ പ്രത്യേകതകള്‍ പരിശോധിക്കാം..

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 3.9 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് ഉള്ളത്. 512 എം.ബി. റാം, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്‌ േളാട്ട്, 5 മെഗാപിക്‌സല്‍ പ്രൈമറി കാമറ, VGA ഫ്രണ്ട് കാമറ എന്നിവയുമുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തില്‍ A9 സ്റ്റാര്‍ അല്‍പം പഴഞ്ചനാണ്. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ് വിച്ച് ആണ് ഉപയോഗിച്ചിരിക്കുന്നത്.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍, ബ്ലൂടൂത്ത്, GPRS, 3 ജി, വൈ-ഫൈ, GPS എന്നീ സൗകര്യങ്ങളുണ്ട്. ഡ്യുവല്‍ സിം സംവിധാനമുള്ള A9 സ്റ്റാറിന് 1500 mAh ബാറ്ററിയാണുള്ളത്.

ഇടത്തരക്കാരെ ലക്ഷ്യം വച്ചിറക്കിയ ഫോണിന് വന്‍ വെല്ലുവളിയാണ് നേരിടേണ്ടി വരിക എന്നുറപ്പാണ്. ഇതേ റേഞ്ചില്‍ വരുന്ന ലാവ, സ്‌പൈസ് തുടങ്ങിയവയുടെ വിവിധ മോഡലുകള്‍ ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്.

കാര്‍ബണ്‍ A9 സ്റ്റാറിനു സമാനമായ പ്രത്യേകതകളും വിലയുമുള്ള ഏതാനും ഫോണുകള്‍ ചുവടെ കൊടുക്കുന്നു. A9 സ്റ്റാര്‍ വാങ്ങുന്നതിനു മുമ്പ് ഈ ഫോണുകള്‍ അടുത്തറിയുന്നത് നല്ലതായിരിക്കും.

വായിക്കുക: എങ്ങനെ നല്ല സ്മാര്‍ട്ട്‌ഫോണ്‍ തെരഞ്ഞെടുക്കാംവായിക്കുക: എങ്ങനെ നല്ല സ്മാര്‍ട്ട്‌ഫോണ്‍ തെരഞ്ഞെടുക്കാം

ലാവ ഐറിസ് 405

ലാവ ഐറിസ് 405

480-800 റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് ഡിസ്‌പ്ലെ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഒ.എസ്.
LED ഫ് ളാഷോടു കൂടിയ 5 മെഗാപിക്‌സല്‍ പ്രൈമറി കാമറ
VGA ക്വാളിറ്റിയുള്ള ഫ്രണ്ട് കാമറ
ഡ്യുവല്‍ സിം
3 ജി, വൈ-ഫൈ
1400 mAh ബാറ്ററി

കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

 

കാര്‍ബണ്‍ A6

കാര്‍ബണ്‍ A6

800-480 റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1 GHz സിംഗിള്‍ ക്രോസ് പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
5 എം.പി. പ്രൈമറി കാമറ
VGA ഫ്രണ്ട് കാമറ
512 എം.ബി. റാം
വൈ-ഫൈ, ജി.പി.എസ്., ബ്ലൂ ടൂത്ത്
1450 mAh ബാറ്ററി

കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

സ്‌പൈസ് സ്മാര്‍ട്ട് ഫ് ളോ ഐവറി Mi-450
 

സ്‌പൈസ് സ്മാര്‍ട്ട് ഫ് ളോ ഐവറി Mi-450

854-480 പിക്‌സല്‍ റെസല്യൂഷനോടു കുടിയ 4.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം
3.2 എം.പി. പ്രൈമറി കാമറ
0.3 എം.പി. ഫ്രണ്ട് കാമറ
2ജി, ബ്ലുടൂത്ത്, വൈ-ഫൈ,
512 എം.ബി. റാം
1500 mAh ബാറ്ററി

കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

ലാവ ഐറിസ് 356

ലാവ ഐറിസ് 356

480-320 പിക്‌സല്‍ 3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
256 എം.ബി. റാം
512 എം.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസ്.
1.3 എം.പി. പ്രൈമറി കാമറ
2ജി, വൈ-ഫൈ, ബ്ലൂടൂത്ത്
1500 mAh ബാറ്ററി

കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

സ്‌പൈസ് സ്മാര്‍ട്ട് ഫ് ളോ പേസ് Mi-422

സ്‌പൈസ് സ്മാര്‍ട്ട് ഫ് ളോ പേസ് Mi-422

ഡ്യുവല്‍ സിം
4 ഇഞ്ച് ഡിസ്‌പ്ലെ
1 GHz പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
GPRS, EDGE, വൈ-ഫൈ, ബ്ലൂടൂത്ത്
3.2 എം.പി. പ്രൈമറി കാമറ
1.3 എം.പി സെക്കന്‍ഡറി കാമറ
32 ജി.ബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
1300 mAh ബാറ്ററി

 

5 എം.പി. കാമറയുമായി കാര്‍ബണ്‍ A9 സ്റ്റാര്‍ വിപണിയില്‍; വില 5699 രൂപ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X