കാര്‍ബണ്‍ ഉത്സവ ഓഫറുകളുമായി എത്തി

Written By:

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഓഫറുകളുടെ മേല്‍ ഓഫറുകളാണ് ഈ ആഘോഷവേളയില്‍ നല്‍കുന്നത്. പുതുതായി കാര്‍ബണാണ് അവരുടെ കുറച്ച് ഡിവൈസുകളില്‍ ഓഫറുകള്‍ നല്‍കുന്നത്. സ്പാര്‍ക്കിള്‍ V, ടൈറ്റാനിയം ഒക്ടേണ്‍, ടൈറ്റാനിയം ഒക്ടേണ്‍ പ്ലസ് എന്നിവയിലാണ് ഇന്‍ഡ്യയിലെ രണ്ടാമത്തെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഓഫറുകള്‍ നല്‍കുന്നത്.

കാര്‍ബണിന്റെ ആദ്യത്തെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്‌ഫോണായ സ്പാര്‍ക്കിള്‍ V കഴിഞ്ഞ മാസം 6,399 രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഉത്സവ സമയത്തെ വില കിഴിവിന്റെ ഭാഗമായി ഇപ്പോള്‍ 5,999 രൂപയ്ക്കാണ് ഉപയോക്താക്കളില്‍ എത്തുന്നത്.

കാര്‍ബണ്‍ ടൈറ്റാനിയം ഒക്ടേണ്‍, ഒക്ടേണ്‍ പ്ലസ് എന്നിവ കഴിഞ്ഞ മാര്‍ച്ചില്‍ 14,490, 17,990 എന്നീ വിലകളിലാണ് വിപണിയില്‍ എത്തിയത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇത് യഥാക്രമം 9,990, 11,900 എന്നിങ്ങനെയായി കുറച്ചിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടൈറ്റാനിയം ഒക്ടേണ്‍ പ്ലസിന് 5 ഇഞ്ച് 1080പിക്‌സല്‍ ഡിസ്‌പ്ലേയാണ് ഉളളത്, ഇത് 1920 X 1080 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്നു. എംടി 6952 GHz ഒക്ടാ കോര്‍ പ്രൊസസ്സറില്‍ 2 ജിബി റാമ്മോടു കൂടിയാണ് ഇത് എത്തുന്നത്.

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് V4.4 ആണ് ഒഎസ്സ്. 16 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറയും, എല്‍ഇഡ് ഫഌഷും, 8 എംബി ഫ്രണ്ട് ക്യാമറയും ഇതിന്റെ സവിശേഷതകളാണ്. മെമ്മറി 16 ജിബിയാണ്, ഇത് 32 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. 2000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഇതിന് ഊര്‍ജം പകരുന്നത്.

കാര്‍ബണ്‍ ടൈറ്റാനിയം ഒക്ടേണില്‍ 5 ഇഞ്ച് 720 പിക്‌സല്‍ ഡിസ്‌പ്ലേയുണ്ട്, ഇത് 1280 X 720 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്നു.

മറ്റ് സവിശേഷതകള്‍ എംടി6592 1.7 GHz ഒക്ടാ കോര്‍ പ്രൊസസ്സര്‍, ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് V4.4, 13 മെഗാപിക്‌സല്‍ ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറ, എല്‍ഇഡി ഫഌഷ്, മുന്‍ഭാഗത്തായി 5 മെഗാപിക്‌സല്‍ ക്യാമറ, 1 GB റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 2000 എംഎഎച്ച് ബാറ്ററി എന്നിവയാണ്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 32 ജിബി വരെ മെമ്മറി വികസിപ്പിക്കാവുന്നതാണ്.

സ്പാര്‍ക്കിള്‍ V 4.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയിലാണ് വരുന്നത്, ഇതിന്റെ പിക്‌സല്‍ റെസലൂഷന്‍ 854 X 480 പിക്‌സലുകളാണ്.

മാലി-400 ജിപിയു-ഓട് കൂടിയ 1.3 GHz ക്വാഡ് കോര്‍ പ്രൊസസ്സര്‍, 1 ജിബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 4.4 (കിറ്റ്കാറ്റ്) ഒഎസ്സ്, ഡുവല്‍ സിം, റിയര്‍ ക്യാമറ എല്‍ഇഡി ഫ്‌ളാഷോട് കൂടി 5എംപി, 2എംപി ഫ്രണ്ട് ക്യാമറ, 3ജി, വൈഫൈ, ബ്ലുടൂത്ത്, ജിപിഎസ് എന്നിവ, 1700 എംഎഎച്ച് ബാറ്ററി മുതലായവയാണ് ഇതിന്റെ സവിശേഷതകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot