കെ 44, കാര്‍ബണിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ്

Posted By:

കെ 44, കാര്‍ബണിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ്

വളരെ കുറച്ചു കാലത്തേക്കെങ്കിലും കാര്‍ബണ്‍ മൊബൈല്‍സ് രംഗത്തില്ലായിരുന്നു.  എന്നാല്‍ ഇപ്പോള്‍ ഒരു തിരിച്ചുവരവിന്റെ പാതയിലാണ് കാര്‍ബണ്‍.  ബാറ്ററി ബാക്ക്അപ്പിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് എന്നും കാര്‍ബണ്‍ ഹാന്‍ഡ്‌സെറ്റുകള്‍.

മികച്ച ടോക്ക് ടൈം, ചെറിയ വില തുടങ്ങിയവയും കാര്‍ബണ്‍ ഫോണുകളുടെ മുഖമുദ്രയാണ്.  കാര്‍ബണ്‍ കെ 44 എന്ന പേരില്‍ ഒരു പുതിയ ഹാന്‍ഡ്‌സെറ്റ് ഉടന്‍ പുറത്തിറക്കും എന്നാണ് പുതിയ വാര്‍ത്ത.  ആകര്‍ണീയമായ ഡിസൈന്‍, ചെറിയ വില എന്നിവയൊക്കെ ഈ കാര്‍ബണ്‍ ഉല്‍പന്നത്തിന്റെ പ്രത്യേകതകളായിരിക്കും.

താരതമ്യേന വലിപ്പം കുറഞ്ഞ ഈ മൊബൈവിന്റെ നീളം 95.5 എംഎം, വീതി 46 എംഎം, കട്ടി 16.8 എംഎം എന്നിങ്ങനെയാണ്.  ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ ക്യാമറ സ്‌പെസിഫിക്കേഷന്‍ അത്ര ആകര്‍ഷണീയം അല്ലെങ്കിലും ഡ്യുവല്‍ ക്യാമറ സംവിധാനമാണ് ഉള്ളത്.ഡിജിറ്റല്‍ സൂം സംവിധാനമുള്ള ഇതിലെ ക്യാമറയുടെ റെസൊലൂഷന്‍ 640 ഃ 480 പിക്‌സല്‍ ആണ്.

ഫീച്ചറുകള്‍:

 • ഡ്യുവല്‍ സിം

 • 128 ഃ 160 പിക്‌സല്‍ റെസൊലൂഷനുള്ള 2 ഇഞ്ച് ക്യുസിഐഎഫ് ഡിസ്‌പ്ലേ

 • വിജിഎ ക്യാമറ

 • ജിപിആര്‍എസ് സപ്പോര്‍ട്ട് ഉള്ള വാപ് ബ്രൗസര്‍

 • 64 + 32 എംബി ഇന്റേണല്‍ മെമ്മറി

 • ബ്ലൂടൂത്ത്

 • 4 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സൗകര്യം

 • മൊബൈല്‍ ട്രാക്കര്‍ സംവിധാനം

 • ഷെഡ്യൂള്‍ എസ്എംഎസ്

 • ഓഡിയോ/വീഡിയോ പ്ലെയര്‍

 • റെക്കോര്‍ഡിംഗ് സൗകര്യം ഉള്ള എഫ്എം റേഡിയോ

 • 190 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • 3 മണിക്കൂര്‍ ടോക്ക് ടൈം
പോരായ്മകള്‍:
 • കുറഞ്ഞ റെസൊലൂഷനുള്ള ചെറിയ സ്‌ക്രീന്‍

 • താരതമ്യേന കുറഞ്ഞ ബാറ്ററി ബാക്ക്അപ്പ്

 • മെമ്മറി ഉയര്‍ത്താവുന്നത് 4 ജിബി വരെ മാത്രം
കാര്‍ബണ്‍ കെ44ല്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന 850 ാഅവ ബാറ്ററിയാണ് ഈ ഹാന്‍ഡ്‌സെറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പോരായ്മ.  സാധാരണ കാര്‍ബണ്‍ മൊബൈലുകള്‍ക്ക് ഉണ്ടാകാറുള്ള ബാറ്ററി ബാക്ക്അപ്പ് സ്വാഭാവികമായും ഈ പുതിയ ഫോണിലും പ്രതീക്ഷിക്കുന്ന ുപഭോക്താക്കള്‍ക്ക് നിരാശയായിരിക്കും ഫലം.

കാര്‍ബണ്‍ കെ 44 മൊബൈലല്‍ ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ഏതാണ്ട് 2,500 രൂപയോളം ആണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot