കാര്‍ബണ്‍ 4,990 രൂപയ്ക്ക് മറ്റൊരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

Posted By: Samuel P Mohan

ഏവരേയും ആകര്‍ഷിക്കുന്ന മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയാണ് കാര്‍ബണ്‍. ഈ കമ്പനി കഴിഞ്ഞ മാസം ക്യാമറയെ കേന്ദ്രീകരിച്ച് കെ9 സ്മാര്‍ട്ട് സെല്‍ഫി എന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ചിരുന്നു.

കാര്‍ബണ്‍ 4,990 രൂപയ്ക്ക് മറ്റൊരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

എന്നാല്‍ ഇപ്പോള്‍ മറ്റൊരു പുതിയ ബജറ്റ് 4ജി സ്മാര്‍ട്ട്‌ഫോണുമായി എത്തുകയാണ് കാര്‍ബണ്‍. കാര്‍ബണ്‍ കെ9 മ്യൂസിക് എന്ന 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കു താങ്ങാവുന്ന വിലയിലാണ്. ഡ്യുവല്‍ സ്പീക്കറുളള ഈ ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തെ സാവന്‍ പ്രോ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

4999 രൂപയ്ക്ക് വിപണിയിലെത്തിയ ഈ ഫോണ്‍ നീല, ഷാംപെയിന്‍ എന്നീ നിറങ്ങളിലാണ് എത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുളള എല്ലാ ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നും ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ, പ്രോസസര്‍, റാം, സ്‌റ്റോറേജ്

കാര്‍ബണ്‍ കെ9 മ്യൂസിക് 4ജി സ്മാര്‍ട്ട്‌ഫോണിന് 5 ഇഞ്ച് FWVGA ഡിസ്‌പ്ലേയും 854x450 പിക്‌സല്‍ റസൊല്യൂഷനുമാണ്. ഈ സ്മാര്‍ട്ട്‌ഫോണിന് ശക്തി നല്‍കുന്നത് 1.3GHz ക്വാഡ്-കോര്‍ പ്രോസസറാണ്. 1ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എന്നാല്‍ 128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന സ്റ്റോറേജ് സ്‌പേസും ഉണ്ട്.

മികച്ച ക്യാമറ, സോഫ്റ്റ്‌വയര്‍, ബാറ്ററി

ഓട്ടോഫോക്കസും എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയ 8എംപി റിയര്‍ ക്യാമറയും 5എംപി സെന്‍സറുളള സെല്‍ഫി ക്യാമറയുമാണ് കാര്‍ബണ്‍ കെ9 മ്യൂസിക്കിന്. എട്ട് മണിക്കൂര്‍ വരെ ടോക്ടൈം അനുവദിക്കുന്ന 2200എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 7.0 ഔട്ട് ഓഫ് ദ ബോക്‌സിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്.

5500എംഎഎച്ച് ബാറ്ററിയുമായി ഷവോമിയുടെ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

ആകര്‍ഷിക്കുന്ന മറ്റു സവിശേഷതകള്‍

ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് 4ജി വോള്‍ട്ട്, ജിപിഎസ്, വൈഫൈ, മൈക്രോ യുഎസ്ബി, ഒടിജി എന്നിവ കണക്ടിവിറ്റികളും ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളുമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Karbonn has just announced the launch of its latest budget 4G VoLTE smartphone, the Karbonn K9 Music 4G in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot