കെ99 തണ്ടര്‍ ബോക്‌സ്, കാര്‍ബണിന്റെ പുതിയ ഫീച്ചര്‍ റിച്ച് ഫോണ്‍

Posted By:

കെ99 തണ്ടര്‍ ബോക്‌സ്, കാര്‍ബണിന്റെ പുതിയ ഫീച്ചര്‍ റിച്ച് ഫോണ്‍

ചെറിയ വിലയില്‍ ഫീച്ചര്‍ റിച്ച് ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കുന്നതില്‍ മുമ്പനാണ് കാര്‍ബണ്‍.  കാര്‍ബണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്കുള്ള അതേ ഫീച്ചറുകളുമായി മറ്റു മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കിയാലും കൂട്ടത്തില്‍ കാര്‍ബിണിന് മേല്‍കൈ കിട്ടുക എന്നതാണ് പതിവ്.

കാര്‍ബണ്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ ഹാന്‍ഡ്‌സെറ്റ് ആണ് കാര്‍ബണ്‍ കെ99 തണ്ടര്‍ ബോക്‌സ്.

ഫീച്ചറുകള്‍:

 • 5.6 സെ.മി ഡിസ്‌പ്ലേ, 262കെ കളറുകള്‍

 • 176 x 220 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 0.3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 640 x 480 പികസ്ല# ക്യാമറ റെസൊലൂഷന്‍

 • വിജിഎ ഫ്രണ്ട് ക്യാമറ

 • വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം

 • ഡ്യുവല്‍ സിം ഫോണ്‍

 • 64 എംബി റോം

 • 32 എംബി റാം

 • 8 ജിബി എകസ്‌റ്റേണല്‍ മെമ്മറി

 • മൈക്രോഎസ്ഡ്, ടി-ഫ്ലാഷ് കാര്‍ഡ് സ്ലോട്ട്

 • ജിപിആര്‍എസ് സപ്പോര്‍ട്ട്

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • യുഎസ്ബി കണക്റ്റിവിറ്റി

 • ജിപിഎസ് സൗകര്യം

 • 3ജി കണക്റ്റിവിറ്റി

 • ജിഎസ്എം ഫോണ്‍

 • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • വീഡിയോ ഗെയിമുകള്‍

 • എഫ്എം റേഡിയോ

 • 1500 mAh ബാറ്ററി

 • 15 - 20 ദിവസത്തെ സ്റ്റാന്റ്‌ബൈ സമയം

 • 5.5 മണിക്കൂര്‍ ടോക്ക് െൈട

 • 113 എംഎം നീളം, 49 എംഎം വീതി, 14.6 എംഎം കട്ടി

 • ഭാരം 90 ഗ്രാം

 • വാപ് ബ്രൗസര്‍
മുകളില്‍ പ്രസ്താവിച്ചിരിക്കുന്ന ഫീച്ചറുകള്‍ക്ക് പുറമെ കാര്‍ബണ്‍ കെ99 തണ്ടര്‍ ബോക്‌സ് മൊബൈല്‍ ഫോണിന് പിസി സിന്‍ക്രൊണൈസേഷന്‍ സംവിധാനവും ഉണ്ട്.  ഈ സംവിധാനം കൂടുതല്‍ ഡാറ്റകള്‍ വരുമ്പോള്‍ അവ ഒരു പിസിയുമായി ബന്ധിപ്പിച്ച് പിസിയില്‍ സ്റ്റോര്‍ ചെയ്യാന്‍ സഹായിക്കും.

ടോര്‍ച്ച് ലൈറ്റ്, ഹിന്ദി ഉള്‍പ്പെടുന്ന ബഹുഭാഷാ ഒപ്ഷന്‍ ആന്റ് തെഫ്റ്റ് ഫീച്ചര്‍ എന്നിവയും ഈ ഹാന്‍ഡ്‌സെറ്റിന്റെ സവിശേഷതകളില്‍ പെടുന്നു.  കറുപ്പ്, ചുവപ്പ് എന്നിങ്ങനെ രണ്ടു വ്യത്യസ് നിറങ്ങളില്‍ വരുന്നുണ്ട് ഈ കാര്‍ബണ്‍ ഹാന്‍ഡ്‌സെറ്റ്.

ഫ്രണ്ട് വിജിഎ ക്യാംമറ ഉപയോഗിച്ച് വീഡിയോ കോണ്‍ഡഫറന്ഡസിംഗ് സംവിധാനവും ഈ ഹാന്ഡ്‌സെറ്റിലുണ്ട്.  ഈ പുതിയ മൊബൈല്‍ ഫോണിന്റെ വില ഉടന്‍ തന്നെ പ്രഖ്യാപിക്കപ്പെടും എന്നു പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot