4,500 രൂപയ്ക്ക് കാര്‍ബണ്‍ കെടി-21 എക്‌സ്പ്രസ് ഫോണ്‍

Posted By: Super

4,500 രൂപയ്ക്ക് കാര്‍ബണ്‍ കെടി-21 എക്‌സ്പ്രസ് ഫോണ്‍

കെടി-21 എക്‌സ്പ്രസ് ഫോണ്‍ 4,500 രൂപയ്ക്ക് കാര്‍ബണ്‍ മൊബൈല്‍സില്‍ നിന്നും. ടച്ച് & ടൈപ്പ് ഫോണാണിത്. സ്മാര്‍ട് മെയില്‍ എന്ന പുഷ് മെയില്‍ സേവനവും ഈ ഫോണില്‍ കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റന്റ് മെസേജിംഗ് സേവനമായ കാര്‍ബണ്‍ ഇന്‍സ്റ്റന്റ് മെസഞ്ചറും കൂടി ചേരുന്നതോടെ ടെക്‌സ്റ്റിംഗിന് പ്രാധാന്യം നല്‍കുന്ന ഹാന്‍ഡ്‌സെറ്റ് വിഭാഗത്തിലേക്ക് കെടി-21നെ ഉള്‍പ്പെടുത്താനാകും.

ഇമോസ് സോഫ്റ്റ്‌വെയറിലധിഷ്ഠിതമാണ് സ്മാര്‍ട് മെയില്‍ സൗകര്യം പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ, ഓഫീസ് ഇമെയില്‍ അക്കൗണ്ടുകള്‍ എളുപ്പത്തിലും സുരക്ഷിതമായും ആക്‌സസ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഓഫീസ് അറ്റാച്ച്‌മെന്റുകള്‍ കാണാനും ഇമെയില്‍ കോണ്ടാക്റ്റുകള്‍ സിങ്ക് ചെയ്യാനും വോയ്‌സ് മെസേജ് അയക്കാനും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുമെല്ലാം ഇതിലാകും. ജിമെയില്‍, യാഹൂ, എഒഎല്‍, ഹോട്ട്‌മെയില്‍, ഔട്ട്‌ലുക്ക് എന്നിങ്ങനെയുള്ള വിവിധ അക്കൗണ്ടുകള്‍ ഈ ഫോണില്‍ തുറക്കാനാകും.

ലൈവ് ടിവി സൗകര്യമാണ് ഈ ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. ഫോണിലൂടെ അമ്പതിലേറെ തത്സമയ ചാനലുകള്‍ കാണാനനുവദിക്കുന്ന ടെക്‌സ്ഗ്ടിവി ആപ്ലിക്കേഷനാണ് കെടി-21ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വില കുറഞ്ഞ ഫോണിനെയും വലിയ ഡിസ്‌പ്ലെയെയും മെച്ചപ്പെട്ട ബാറ്ററി ശേഷിയേയും ഒരു പോലെ ആവശ്യപ്പെടുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഫോണ്‍ അവതരിപ്പിക്കുന്നതെന്ന് കാര്‍ബണ്‍ മൊബൈല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷാഷിന്‍ ദേവ്‌സറേ പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot