14,490 രൂപയ്ക്ക് ഒക്റ്റ കോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുമായി കാര്‍ബണ്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിറമാതാക്കളായ കാര്‍ബണ്‍ മൂന്ന് പുതിയ സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു. ഒക്റ്റ കോര്‍ പ്രൊസസറുള്ള ടൈറ്റാനിയം ഒക്‌റ്റേന്‍, ടൈറ്റാനിയം ഒക്‌റ്റേന്‍ പ്ലസ് എന്നീ രണ്ട് ഫോണുകളും ഹെക്‌സ കോര്‍ പ്രൊസസറുള്ള ടൈറ്റാനിയം ഹെക്‌സ സ്മാര്‍ട്‌ഫോണുമാണ് പുറത്തിറക്കിയത്.

ടൈറ്റാനിയം ഒക്‌റ്റേന്‍ ഫോണിന് 14,490 രൂപയും ടൈറ്റാനിയം ഒക്‌റ്റേന്‍ പ്ലസിന് 17,990 രൂപയും ടൈറ്റാനിയം ഹെക്‌സയ്ക്ക് 16,900 രൂപയുമാണ് വില. ഏപ്രില്‍ ആദ്യവാരം മൂന്നു ഫോണുകളും വിപണിയില്‍ ലഭ്യമാകും. മൂന്നു ഫോണിലും ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ആണ് ഒ.എസ്.

ഒക്റ്റ കോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകളില്‍ 1.7 Ghz മീഡിയടെക് MT6592 ഒക്റ്റ കോര്‍ SoC യാണ് ഉള്ളത്. ടൈറ്റാനിയം ഹെക്‌സയില്‍ 1.5 Ghz മീഡിയ ടെക് MT 6591 ഹെക്‌സ കോര്‍ പ്രൊസസറും. മൂന്ന് ഫോണുകളുടെയും പ്രത്യേകതകള്‍ ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5 ഇഞ്ച് 720 പിക്‌സല്‍ ഡിസ്‌പ്ലെ സ്‌ക്രീന്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, 1.7 Ghz ഒക്റ്റ കോര്‍ പ്രൊസസര്‍, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 2000 mAh ബാറ്ററി, 3 ജി, ബ്ലുടൂത്ത്, aGPS

 

 

5 ഇഞ്ച് 1080 പിക്‌സല്‍ ഡിസ്‌പ്ലെ, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 1.7 GHz ഒക്റ്റ കോര്‍ പ്രൊസസര്‍, 16 എം.പി. പ്രൈമറി ക്യാമറ, 8 എം.പി. പ്രൈമറി ക്യാമറ, 2000 mAh ബാറ്ററി, 3 ജി, ബ്ലുടൂത്ത്, aGPS

 

 

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ഫുള്‍ HD LTPS ഡിസ്‌പ്ലെ, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, 1.5 GHz ഹെക്‌സ കോര്‍ പ്രൊസസര്‍, 16 ജി.ബി ഇന്റേണല്‍ മെമ്മറി, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 2050 mAh ബാറ്ററി, 3 ജി, ബ്ലുടൂത്ത്, aGPS.

 

 

കാര്‍ബണിന്റെ രണ്ട് ഒക്റ്റകോര്‍ പ്രൊസസര്‍ ഫോണുകളും തമ്മില്‍ താരതമ്യം ചെയ്താല്‍ ക്യാമറയുടെ കാര്യത്തില്‍ മാത്രമാണ് പ്രധാനമായും വ്യത്യാസമുള്ളത്. ടൈറ്റാനിയം ഒക്‌റ്റേന്‍ പ്ലസില്‍ 16 എം.പി പ്രൈമറി ക്യാമറയും 8 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. ടൈറ്റാനിയം ഒക്‌റ്റേനിലാകട്ടെ 13 എം.പി. പ്രൈമറി ക്യാമറയും 5 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.

 

 

കാര്‍ബണ്‍ ലോഞ്ച് മൂന്നു ഫോണിലും ആന്‍ഡ്രോയ്ഡ് 4.4 കിറ്റ് കാറ്റ് ഒ.എസ്. ആണ് ഉള്ളത്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot