വീണ്ടുമൊരു കാര്‍ബണ്‍ ഡ്യുവല്‍ സിം മൊബൈല്‍

Posted By: Super

വീണ്ടുമൊരു കാര്‍ബണ്‍ ഡ്യുവല്‍ സിം മൊബൈല്‍

ആന്‍ഡ്രോയിഡ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നീ പ്രത്യേകതകള്‍ക്ക് ഉപരിയായി ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരേറെയുള്ളത് ഡ്യുവല്‍ സിം ഫോണുകള്‍ക്കാണ്. മത്സരം കൂടുതലായതുകൊണ്ടുതന്നെ, ഡ്യുവല്‍ സിം ഫോണുകള്‍ക്ക് വലിയ വില ചുമത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയാറുമില്ല. അതുകൊണ്ടുതന്നെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഡ്യുവല്‍ സിം മൊബൈലുകള്‍ സ്വന്തമാക്കാനും കഴിയുന്നു.

ഡ്യുവല്‍ സിം മൊബൈല്‍ വിപണിയിലെ ഒരു പ്രമുഖ ബ്രാന്റാണ് കാര്‍ബണ്‍ മൊബൈല്‍സ്. വിശ്വാസ്യത, ന്യായമായ വില, ആകര്‍ഷകമായ ഫീച്ചേഴ്‌സ്, ഡ്യുവല്‍ സിം സൗകര്യം എന്നിങ്ങനെയുള്ള കാരണങ്ങള്‍കൊണ്ട് കാര്‍ബണ്‍ മൊബൈല്‍സിന് ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്ത ഒരു സ്ഥാനം ഇന്ത്യന്‍ വിപണിയിലുണ്ട്.

ജെയിന ഗ്രൂപ്പ്, യുടിഎല്‍ ഗ്രൂപ്പ് എന്നീ ശക്തികള്‍ യോജിച്ചതിന്റെ ആകെതുകയാണ് ഇന്നത്തെ കാര്‍ബണ്‍ മൊബൈല്‍സ്. നോക്കിയ, സാംസംഗ്, സോണി എറിക്‌സണ്‍, വെര്‍ജിന്‍, അല്‍കാറ്റല്‍, ഹുവാവെ, പാനസോണിക് തുടങ്ങിയ വിദേശ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനികളുമായി മത്സരിക്കാന്‍ എന്തുകൊണ്ടും സജ്ജമാണ് ഇന്ത്യന്‍ കമ്പനിയായ കാര്‍ബണ്‍ മൊബൈല്‍സ്.

ജിഎസ്എം ഡ്യുവല്‍ സിം മൊബൈലായ കാര്‍ബണ്‍ കെഡബ്ല്യു ആണ് കാര്‍ബണ്‍ മൊബൈല്‍സിന്റെ ഏറ്റവും പൂതിയ ഹാന്‍ഡ്‌സെറ്റ്. വൃത്ത എഡ്ജുകളോടെ വെള്ള നിറത്തിലാണ് ഈ ഫോണുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

2 മെഗാപിക്‌സല്‍ ക്യമറ, എഫ്എം റേഡിയോ, മള്‍ട്ടി ഫോര്‍മാറ്റ് വീഡിയോ, ഓഡിയോ പ്ലെയറുകള്‍, 8 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ഈ കാര്‍ബണ്‍ മൊബൈലിന്റെ കീപാഡ് QWERTY മാതൃകയിലാണ്.

150 മിനിട്ട് ടോക്ക് ടൈമും, 200 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും ഉള്ള ഈ ഫോണിന്റെ ബാറ്ററി 900 mAh ലിഥിയം ലയണ്‍ ബാറ്ററിയാണ്. 2.4 ഇഞ്ച് ക്യുവിജിഎ ഡിസിപ്ലേയാണിതിനുള്ളത്.

100 ഗ്രാം മാത്രമാണിതിന്റ ഭാരമെന്നതുകൊണ്ട് കൊണ്ടുനടക്കാന്‍ വളരെ ലൈറ്റെ് വെയ്റ്റാണിത്. 3ജി, എഡ്ജ്, വൈഫൈ എന്നിവയൊന്നും ഈ ഫോണിലില്ല എന്ന അപര്യാപ്തത ഒരു പരിധി വരെ കുറയ്ക്കാന്‍ ജിപിആര്‍എസിന്റെ സാന്നിദ്ധ്യം സഹായിക്കും.

കാര്‍ബണ്‍ കെഡബ്ല്യുവിന്റെ വില 2,650 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot