കാര്‍ബണ്‍ സ്മാര്‍ട് A5i ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 3,699 രൂപ
ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണ്‍ താഴ്ന്ന ശ്രേണിയില്‍ പെട്ട പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. കാര്‍ബണ്‍ സ്മാര്‍ട് A5i എന്നു പേരിട്ടിരിക്കുന്ന ഡ്യുവല്‍ സിം ഫോണിനു വില 3,699 രൂപയാണ്. ഇ കൊമേഴ്‌സ് സൈറ്റായ ഫ് ളിപ് കാര്‍ട്ടില്‍ നിവില്‍ ഫോണ്‍ ലഭ്യമാണ്.

കാര്‍ബണ്‍ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ക്ലിക് ചെയ്യുക
ഫോണിന്റെ പ്രത്യേകതകള്‍
വില കുറവായതുകൊണ്ടുതന്നെ സാങ്കേതികമായും പറയത്തക്ക സവിശേഷതകള്‍ ഫോണിന് അവകാശപ്പെടാനില്ല. 320-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 2.3 ഒ.എസ്. എന്നിവയുള്ള ഫോണില്‍ 3 എം.പി. പിന്‍ ക്യാമറയുമുണ്ട്. അതേ സമയം മുന്‍ വശത്ത് ക്യാമറയില്ല. 512 എം.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ ഉയര്‍ത്താം.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
ഡ്യുവല്‍ സിം ഫോണില്‍ 3 ജി, ജി.പി.ആര്‍.എസ്, EDGE, WAP, USB , ബ്ലുടൂത്ത് തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 1420 mAh ബാറ്ററി 2 ജിയില്‍ 4 മണിക്കൂര്‍ സംസാര സമയം നല്‍കും. 100 മണിക്കൂര്‍ ആണ് സ്റ്റാന്‍ഡ്‌ബൈ സമയം.


Click it and Unblock the Notifications