കാര്‍ബണ്‍ ടൈറ്റാനിയം ഫ്രെയിംസ് എസ്7 വന്‍ ഓഫറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

Posted By: Samuel P Mohan

കാര്‍ബണ്‍ അടുത്തിടെയാണ് 'ടൈറ്റാനിയം ഫ്രെയിംസ് എസ്7' ബഡ്ജറ്റ് ആന്‍ഡ്രോയിഡ് ഫോണ്‍ അവതരിപ്പിച്ചത്. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍ 6,999 രൂപയ്ക്കാണ് എത്തിയിരിക്കുന്നത്. കാര്‍ബണ്‍ ഫോണിനോടൊപ്പം എയര്‍ടെല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നു.

കാര്‍ബണ്‍ ടൈറ്റാനിയം ഫ്രെയിംസ് എസ്7 വന്‍ ഓഫറില്‍ ഇന്ത്യന്‍ വിപണിയില്‍

ഇതു കൂടാതെ ഇന്‍ടസ്ഇന്‍ ബാങ്ക് അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഴ്‌സ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10% ഡിസ്‌ക്കൗണ്ടും അധികം ലഭിക്കുന്നു. മൊബിക്യുക് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്നവര്‍ക്കും 2,100 രൂപയുടെ ക്യാഷ് വ്വൗച്ചറും ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ ക്യാഷ് ബാക്ക് ഓഫര്‍ എങ്ങനെ ലഭിക്കും?

എയര്‍ടെല്‍ ക്യാഷ് ബാക്ക് ഓഫറിനായി ഉപഭോക്താക്കള്‍ 36 മാസം തുടര്‍ച്ചയായി പ്രതിമാസ റീച്ചാര്‍ജ്ജുകള്‍ ചെയ്യേണ്ടതാണ്. ആദ്യത്തെ 18 മാസത്തിനുളളില്‍ 500 രൂപയും അടുത്ത 18 മാസം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബാലന്‍സ് 1500 രൂപയും ലഭിക്കും.

ഡിസ്‌പ്ലേ, ക്യാമറ സവിശേഷതകള്‍

ഡ്യുവല്‍ സിമ്മോടു കൂടിയ ടൈറ്റാനിയം എസ് 7, ആന്‍ഡ്രോയിഡ് 7.0 നൗഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080x1920 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേയാണ്. സ്മാര്‍ട്ട്‌ഫോണിന് 1.45GHz ക്വാഡകോര്‍ പ്രോസസര്‍, 3ജിബി റാം എന്നിവയുമുണ്ട്. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി റിയര്‍ ക്യാമറ സെന്‍സറും 13എംപി സെല്‍ഫി ക്യാമറ സെന്‍സറുമുണ്ട്.

ഇതു കൂടാതെ എച്ച്ഡിആര്‍, പ്രോ ക്യാപ്ച്ചര്‍, ഫേസ് ഡിറ്റക്ഷന്‍, ബ്യൂട്ടി, വൈറ്റ് ബാലന്‍സ്, ഷട്ടര്‍ സ്പീഡ്, ഐഎസ്ഒ സെറ്റിംഗ്‌സ് എന്നിവയും മൈക്രോ എസ്ഡി കാര്‍ഡ് വഴി 128ജിബി വരെ വികസിപ്പിക്കാവുന്ന 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഇതിലുണ്ട്.

ജനുവരി 17ന് ഹോണറിന്റെ 'നാല് ക്യാമറ ഫോണ്‍' ഇന്ത്യയില്‍ എത്തുന്നു

ബാറ്ററി കണക്ടിവിറ്റികള്‍

ടെറ്റാനിയം ഫ്രെയിംസ് എസ് 7ന് 4ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്/എ-ജിപിഎസ്, OTG സപ്പോര്‍ട്ടുളള മൈക്രോ യുഎസ്ബി, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയുമുണ്ട്. 3000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 120 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ടൈമും ഉണ്ട്. റിയര്‍ പാനലിലാണ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Domestic handset maker Karbonn Mobiles on Monday launched its 'Titanium Frames S7' budget Android smartphone in India for Rs 6,999. Airtel subscribers can avail a cashback worth Rs. 2,100

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot