മോട്ടോ E-യെ നേരിടാന്‍ കാര്‍ബണിന്റെ ടൈറ്റാനിയം S1 പ്ലസ്; വില 6490 രൂപ

Posted By:

മോട്ടറോളയുടെ മോട്ടോ E ഇന്ത്യയില്‍ നേടിയ വന്‍ വിജയത്തെ തുടര്‍ന്ന് ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ കുറഞ്ഞ വിലയിലുള്ള ഫോണുകള്‍ പുറത്തിറക്കാന്‍ മ്‌സരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ആന്‍േഡ്രായ്ഡ് കിറ്റ്കാറ്റ് ഒ.എസുമായി മൈക്രോമാക്‌സ് യുണൈറ്റ് 2, കാന്‍വാസ് എന്‍ഗേജ് എന്നീ ഫോണുകളും ലാവ ഐറിസ് X1 -സ്മാര്‍ട്‌ഫോണും പുറത്തിറക്കിയത്.

മോട്ടോ E-യെ നേരിടാന്‍ കാര്‍ബണിന്റെ ടൈറ്റാനിയം S1 പ്ലസ്; വില 6490 രൂപ

ഇപ്പോള്‍ കാര്‍ബണും ഈ മത്സരത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്. 6490 രൂപയ്ക്ക് ടൈറ്റാനിയം S1 പ്ലസ് ഫോണ്‍ അവതരിപ്പിച്ചുകൊണ്ടാണ് കാര്‍ബണ്‍ എത്തിയിരിക്കുന്നത്. ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം മോട്ടോ E ക്ക് ഏറെക്കുറെ സമാനമാണ്.

4 ഇഞ്ച് ഡിസ്‌പ്ലെ, 480-800 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ഡ്യുവല്‍ സിം, എന്നിവയാണ് സാങ്കേതികമായി കാര്‍ബണ്‍ ടൈറ്റാനിയം S1 പ്ലസിന്റെ പ്രത്യേകതകള്‍.

5 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുള്ള ഫോണില്‍ മോട്ടോ E യില്‍ നിന്നു വ്യത്യസ്തമായി VGA ഫ്രണ്ട് ക്യാമറയുണ്ട്. 3 ജി, വൈ-ഫൈ, ജി.പി.എസ്, A- GPS, എഫ്.എം. റേഡിയോ, ബ്ലൂടൂത്ത് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 1500 mAh ബാറ്ററി.

ഏപ്രിലില്‍ ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ ടൈറ്റാനിയം S1 പ്ലസ് 5,749 രൂപയ്ക്ക് വിറ്റിരുന്നു. പക്ഷേ ഇപ്പോഴാണ് കാര്‍ബണ്‍ ഔദ്യോഗികമായി ഫോണ്‍ ലോഞ്ച് ചെയ്യുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot