8,999 രൂപയ്ക്ക് 13 എം.പി ക്യാമറയുമായി കാര്‍ബണ്‍ സ്മാര്‍ട്‌ഫോണ്‍

Posted By:

കാര്‍ബണ്‍ മൂന്ന് വിന്‍ഡോസ് ഫോണ്‍ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. എന്നാല്‍ അതിനിടെ പുതിയ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍ കമ്പനി ലോഞ്ച് ചെയ്തു. ടൈറ്റാനിയം S19 എന്ന ഫോണിന് 8,999 രൂപയാണ് വില.

8,999 രൂപയ്ക്ക് 13 എം.പി ക്യാമറയുമായി കാര്‍ബണ്‍ സ്മാര്‍ട്‌ഫോണ്‍

ഹോംഷോപ് 18 എന്ന ഇ കൊമേഴ്‌സ് സൈറ്റ് വഴിയാണ് ഫോണ്‍ വില്‍ക്കുന്നത്. 13 എം.പി ക്യാമറയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 10,000 രൂപയില്‍ താഴെ വിലയില്‍ ഇത്രയും ഉയര്‍ന്ന ക്യാമറ ലഭ്യമാക്കുന്ന അധികം ഫോണുകള്‍ ഇന്ന് വിപണിയിലില്ല.

കാര്‍ബണ്‍ ടൈറ്റാനിയം S19-ന്റെ പ്രത്യേകതകള്‍

5 ഇഞ്ച് HD IPS OGS ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ റെസല്യൂഷന്‍, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 13 എം.പി പ്രൈമറി ക്യാമറ, 5 എം.പി ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, 2000 mAh ബാറ്ററി.

English summary
Karbonn Titanium S19 With KitKat OS and 13MP Camera Up For Sale At Rs 8,999, Kaebonn Launched Titanium S19 Smartphone, Karbonn Titanium S19 is up for sale at Rs 8,999, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot