കാര്‍ബണ്‍ ടൈറ്റാനിയം S7 ഫുള്‍ HD സ്മാര്‍ട്‌ഫോണിന് പ്രീ ഓര്‍ഡര്‍ ആരംഭിച്ചു; വില: 14,999

Posted By:

മൈക്രോമാക്‌സിനു പിന്നാലെ മറ്റൊരു ഇന്ത്യന്‍ കമ്പനി കൂടി ഫുള്‍ HD ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണുമായി എത്തുന്നു. ടൈറ്റാനിയം S7 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ കാര്‍ബണ്‍ ആണ് പുറത്തിറക്കുന്നത്. ഔദ്യേഗികമായി ഫോണ്‍ ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രീ ഓര്‍ഡര്‍ ആരംഭിച്ചുകഴിഞ്ഞു. 14,999 രുപയാണ് വില.

കാര്‍ബണ്‍ ടൈറ്റാനിയം S7 ഫുള്‍ HD സ്മാര്‍ട്‌ഫോണിന് പ്രീ ഓര്‍ഡര്‍ ആരംഭിച

കാര്‍ബണ്‍ ടൈറ്റാനിയം S7-ന്റെ പ്രത്യേകതകള്‍

OGS ടെക്‌നോളജിയോടു കൂടിയ 5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, 1920-1080 പിക്‌സല്‍ റെസല്യൂഷന്‍, 1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍ എന്നിവയ്‌ക്കൊപ്പം ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 16 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാം.

കാര്‍ബണ്‍ ടൈറ്റാനിയം S7 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

LED ഫ് ളാഷോടു കൂടിയ 13 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയും ഉണ്ട്. 3 ജി, വൈ-ഫൈ, മൈക്രോ യു.എസ്.ബി. പോര്‍ട്ം ബ്ലൂടൂത്ത്, ജി.പി.എസ്. എന്നീ സംവധാനങ്ങളും ഉണ്ട്.

അതേസമയം റാമും ബാറ്ററി പവറും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കറുപ്പുനിറത്തില്‍ ലഭിക്കുന്ന ഫോണ്‍ അടുത്ത ആഴ്ച മുതല്‍ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നയത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot