കാര്‍ബണ്‍ ടൈറ്റാനിയം S9 വിപണിയിലെത്തി; 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യപിച്ച കാര്‍ബണ്‍ ടൈറ്റാനിയം S9 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വില്‍പനയ്‌ക്കെത്തി. മൈക്രോമാക്‌സ് കാന്‍വാസ് 4-നു സമാനമായ ഫീച്ചറുകളോടെ ഇറങ്ങിയ ഫോണിന് 19,990 രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില.

720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. എന്നിവയുള്ള ഫോണില്‍ LED ഫഌഷോടു കൂടിയ 13 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറയും 5 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്.

കാര്‍ബണ്‍ ടൈറ്റാനിയം S9 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്ക് ഇവിടെ ക്ലിക് ചെയ്യുക

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ GPRS, SPEED, WLAN, USB, 3G, വൈ-ഫൈ, ബ്ലുടൂത്ത് എന്നിവയാണുള്ളത്. അതോടൊപ്പം ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യും.
16 ജി.ബി. വരുന്ന ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാം. 2600 mAh ബാറ്ററിയാണ് ഫോണിലുള്ളത്.

നിലവില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വിലക്കുറവും മറ്റ് ഓഫറുകളുമായാണ് ഫോണ്‍ വില്‍ക്കുന്നത്. കാര്‍ബണ്‍ ടൈറ്റാനിയം S9 ലഭ്യമാവുന്ന 10 ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കാര്‍ബണ്‍ ടൈറ്റാനിയം S9 വിപണിയിലെത്തി; 10 ഓണ്‍ലൈന്‍ ഡീലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot