കാര്‍ബണ്‍ ടൈറ്റാനിയം X ലോഞ്ച് ചെയ്തു; വില 18,490 രൂപ

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണ്‍ പുതിയ സ്മാര്‍ട്‌ഫോണായ ടൈറ്റാനിയം X ഔദ്യോഗികമായി പുറത്തിറക്കി. 18,490 രൂപയാണ് വില. നേരത്തെ തന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ് ഡീലില്‍ ഫോണന് പ്രീ ഓര്‍ഡര്‍ ആരംഭിച്ചിരുന്നു. കാര്‍ബണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫോണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് IPS കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍. ഫുള്‍ HD റെസല്യൂഷന്‍. 1.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം എന്നിവയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. ആണ് ഉള്ളത്. ഡ്യുവല്‍ LED ഫ് ളാഷോടു കൂടിയ 13 എം.പി. പ്രൈമറി ക്യാമറയും 5 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്.

കാര്‍ബണ്‍ ടൈറ്റാനിയം X സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

3 ജി, വൈ-ഫൈ, A-GPS, NFC എന്നിവ സപ്പോര്‍ട് ചെയ്യും. 2300 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ആറുമണിക്കൂര്‍ സംസാര സമയവും 240 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ ഉള്‍പ്പെടെയുള്ള ഫോണുകളോടായിരിക്കും കാര്‍ബണ്‍ ടൈറ്റാനിയം X-ന് മത്സരിക്കേണ്ടി വരിക. എതൊക്കെ ഫോണുകളാണ് പുതിയ കാര്‍ബണ്‍ ഫോണിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുക എന്നറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

{photo-feature}

കാര്‍ബണ്‍ ടൈറ്റാനിയം X ലോഞ്ച് ചെയ്തു; വില 18,490 രൂപ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X