കേരളം ചുറ്റാന്‍ ഒരു പിടി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

Posted By: Vivek

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ കൊണ്ട് ചെയ്യാനാകാത്തതായി ഒന്നുമില്ല എന്ന അവസ്ഥയാണിപ്പോള്‍. പ്രേതത്തെ കണ്ടുപിടിയ്ക്കാന്‍ വരെ ആപ്ലിക്കേഷനുകളുണ്ട്. ഭാഷാ അടിസ്ഥാനത്തില്‍ ഒട്ടേറെ ആപ്ലിക്കേഷനുകള്‍ ദിനംപ്രതി വന്നു നിറയുന്നുണ്ട്. കേരളം ഗൂഗിള്‍ സെര്‍ച്ചില്‍ പോലും മുന്നിലെത്തുന്ന ആ കാലത്ത്് യാത്രികരെ സഹായിയ്ക്കാനായി ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഇന്ന് അവയില്‍ നിന്നും മികച്ച 5 കേരള ടൂറിസം ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്താം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹലോ കേരള

ഇതാണ് ആപ്ലിക്കേഷന്‍. കേരളത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഈ ആപ്ലിക്കേഷന്‍ കൈയ്യിലുണ്ടെങ്കില്‍ വേറാരുടെയും സഹായം വേണ്ട എന്നു തന്നെ പറയാം.ഉപയോക്താവിന് വേണമെങ്കില്‍ ഇതിലെ വോയ്‌സ് ഗൈഡ് സംവിധാനം ഉപയോഗിയ്ക്കാം. യോജിച്ച ഹോട്ടലുകളും മറ്റും തെരഞ്ഞെടുക്കാനും, ട്രെയിന്‍/ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുമൊക്കെ ഇതില്‍ സംവിധാനമുണ്ട്. മാത്രമല്ല യാത്രക്കാരന് ഏതെങ്കിലും തരത്തിലുള്ള അപകടഭീഷണി നേരിട്ടാല്‍ ഒറ്റ ബട്ടണ്‍ അമര്‍ത്തി അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമെത്തിയ്ക്കാനുള്ള സംവിധാനവും ഈ ആപ്ലിക്കേഷനിലുണ്ട്.

സ്ഥലങ്ങള്‍ മാപ്പില്‍ നോക്കി കണ്ടെത്താം
വോയ്‌സ് ഗൈഡ്
സുരക്ഷാ സംവിധാനം
സ്ഥലങ്ങളേപ്പറ്റി വിവരണം
വഴികള്‍ അറിയാം
ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം
ഹോട്ടലുകള്‍ കണ്ടെത്താം.

ഉപയോഗിച്ചവരെല്ലാം കിടിലന്‍ എന്ന് വിധിയെഴുതിയ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ

 

കേരള ടൂറിസം ഔദ്യോഗിക ആപ്ലിക്കേഷന്‍

കേരള ടൂറിസവുമായി ബന്ധപ്പെട്ട മികച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണിത്. ഒരു പോക്കറ്റ് ഗൈഡായി കൊണ്ടു നടക്കാവുന്ന ഈ ആപ്ലിക്കേഷന്‍ തത്സമയ സ്ഥാനം സംബന്ധിച്ച വിവരങ്ങളും, തൊട്ടടുത്ത് ലഭ്യമായ സൗകര്യങ്ങളേക്കുറിച്ചും എല്ലാം ഇതില്‍ അറിയാന്‍ സാധിയ്ക്കും. മാത്രമല്ല കേരള ടൂര്‍ പ്ലാന്‍ ചെയ്യാന്‍ സഹായിയ്ക്കുന്ന പ്ലാനറും ഇതിലുണ്ട്. കേരള ടൂറിസം വകുപ്പുമായി ബന്ധം നിലനിര്‍ത്താനും, അതിലൂടെ കിഴിവുകളും മറ്റും നേടാനും ഒക്കെ ഈ ആപ്ലിക്കേഷന്‍ സഹായകമാകും. യാത്രാനുഭവങ്ങള്‍ ഫേസ്ബുക്കിലും, ട്വിറ്ററിലുമൊക്കെ പങ്കുവയ്ക്കാനുള്ള സംവിധാനവുമുണ്ട്. ആന്‍ഡ്രോയ്ഡ് 2.2 മുതലുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിയ്ക്കും.

ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ.

 

കേരള ടൂറിസം

കേരളത്തെയും, പ്രധാന സ്ഥലങ്ങളെയും സംബന്ധിയ്ക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ആപ്ലിക്കേഷനാണിത്. ഒരു ഫ്രത്യേക സ്ഥലം തെരഞ്ഞെടുത്താല്‍ അവിടെ എന്തൊക്കെ കാണാനുണ്ട് എന്ന വിവരം അറിയാന്‍ സാധിയ്ക്കും.

ഓള്‍ ഇന്‍ വണ്‍ കേരള ടൂറിസം ആപ്ലിക്കേഷന്‍
ഉപയോഗിയ്ക്കാന്‍ എളുപ്പം
സ്ഥലങ്ങളുടെ ചരിത്രം, വിവരണം, ചിത്രങ്ങള്‍
സ്ഥലത്തെത്താനുള്ള വഴി, ഗതാഗത മാര്‍ഗങ്ങള്‍ തുടങ്ങിയവയുണ്ട്
ഉപയോക്താവിന്റെ തത്സമയ ലൊക്കേഷന്‍

ആന്‍ഡ്രോയ്ഡ് 2.2 മുതല്‍ പ്രവര്‍ത്തിയ്ക്കുന്ന ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം

 

ട്രാവല്‍ മേറ്റ്- കേരള

പോകേണ്ട സ്ഥലത്തേയ്ക്കുറിച്ചുള്ള വിവരങ്ങളും, വഴിയും വ്യക്തമായി കാട്ടിത്തരുന്ന ആപ്ലിക്കേഷന്‍.


വേഗത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്താം
കാറ്റഗറി നോക്കി സ്ഥലങ്ങള്‍ കണ്ടെത്താം
ചിത്രങ്ങളും വിവരണവും
ഭൂപടത്തില്‍ സ്ഥലം കണ്ടെത്താം
മറ്റ് ഉപയോക്താക്കളുമായി സ്ഥലങ്ങള്‍ പങ്കുവയ്ക്കാം.

ആന്‍ഡ്രോയ്ഡ് 2.2 മുതലുള്ള പതിപ്പുകളില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിയ്ക്കും. ഡൗണ്‍ലോഡ് ചെയ്യൂ.

 

കേരള ഗ്ലിംപ്‌സസ്

കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെപ്പറ്റി വിവരങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷനാണിത്.
ലൊക്കേഷന്‍ ഭൂപടങ്ങള്‍
ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് വിവരണങ്ങള്‍
പ്രധാനപ്പെട്ട ഹോട്ടലുകളും, ഭക്ഷണശാലകളും
ഫോണ്‍ കോള്‍
ടൂര്‍ ഓപ്പറേറ്റര്‍മാര്‍
വരാന്‍ പോകുന്ന പരിപാടികള്‍
ഗാലറി
ആരോഗ്യ കേന്ദ്രങ്ങള്‍
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍

ആന്‍ഡ്രോയ്ഡ് 1.6 മുതലുള്ള പതിപ്പുകളില്‍ ഉപയോഗിയ്ക്കാവുന്ന ആ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot