ഏതൊക്കെ തീയറ്ററില്‍ ഏതൊക്കെ സിനിമ; അറിയാന്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

Posted By:

കേരളത്തിലെ ഓരോ തീയറ്ററിലും ഏതെല്ലാം സിനിമകളാണ് ഉള്ളത്. അല്ലെങ്കില്‍ പുതിയ സിനിമകള്‍ ഏതൊക്കെ തീയറ്ററുകളിലാണ് ഉള്ളത്. ഇനി അതറിയാന്‍ ന്യൂസ് പേപ്പര്‍ നോക്കുകയോ വെബ്‌സൈറ്റുകളില്‍ തിരയുകയോ വേണ്ട. ഒറ്റക്ലിക്കില്‍ മൊബൈല്‍ ഫോണിലൂടെ അറിയാം. അതാണ് 'ഇന്നത്തെ സിനിമ' എന്ന ആപ്ലിക്കേഷന്‍.

ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഈ ആപ്ലിക്കേഷന്‍ ലഭ്യമാവുക. കേരളത്തിലെ ഓരോ തീയറ്ററുകളിലും അതാതു ദിവസം ഏതെല്ലാം സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്, ഓരോ സിനിമയും ഏതെല്ലാം തീയറ്ററുകളില്‍ ആണ്, പ്രദര്‍ശന സമയം എന്നിവയെല്ലാം ഇതിലുടെ അറിയാം.

ജില്ലതിരിച്ച് തീയറ്ററുകള്‍ കണ്ടുപിടിക്കാനും ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്. ഇനി നിങ്ങളുടെ തൊട്ടടുത്തുള്ള തീയറ്ററുളെ കുറിച്ച് അറിയണമെങ്കില്‍ ഗുഗിള്‍ മാപിന്റെ സഹായത്തോടെ കൃത്യമായ വഴിയടക്കം കാണിച്ചുതരും ഈ ആപ്.

തീര്‍ന്നില്ല, ഓരോ സിനിമയും റേറ്റ് ചെയ്യാനും റിവ്യൂ എഴുതാനും സാധിക്കും. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ടോപ്‌ടെന്‍ ലിസ്റ്റും ഉണ്ട്. പുറമെ പ്രശസ്തരായ നടീ നടന്‍മാരെ സംബന്ധിക്കുന്ന വാര്‍ത്തകളും ലഭിക്കും. വെബ്ലാന്‍സയാണ് ആപ്ലിക്കേഷന്‍ ഡവലപ് ചെയ്തിരിക്കുന്നത്.

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്താല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

ഏതൊക്കെ തീയറ്ററില്‍ ഏതൊക്കെ സിനിമ; അറിയാന്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot