എല്‍ജിയുടെ തുരുപ്പു ഗുലാന്‍ ജി4-ന്റെ സവിശേഷതകള്‍...!

Written By:

സാംസങും, എച്ച്ടിസിയും അവരുടെ ഇക്കൊല്ലത്തേക്കുളള ഫ്ളാഗ്ഷിപ്പ് ഫോണുകള്‍ ഇതിനോടകം ഇറക്കി കഴിഞ്ഞു. തുടര്‍ന്ന് എല്‍ജിയാണ് അവരുടെ ഫ്ളാഗ്ഷിപ്പ് ഫോണ്‍ ഇറക്കിയിരിക്കുന്നത്.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

എല്‍ജിയുടെ ജി4-ന്റെ പ്രധാന സവിശേഷതകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ജിയുടെ തുരുപ്പു ഗുലാന്‍ ജി4-ന്റെ സവിശേഷതകള്‍...!

ആറ് വ്യത്യസ്ത നിറ വ്യതിയാനങ്ങളില്‍ ഇറക്കിയിരിക്കുന്ന തുകല്‍ പുറം ചട്ട പ്രകൃതി സൗഹാര്‍ദവും തൊടുന്നതിന് വളരെ സുഖകരവും ആണെന്ന് കമ്പനി അവകാശപ്പെടുന്നു. ലെതര്‍ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പ്ലാസ്റ്റിക്ക് കൊണ്ടുളള പുറം ചട്ടയും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

എല്‍ജിയുടെ തുരുപ്പു ഗുലാന്‍ ജി4-ന്റെ സവിശേഷതകള്‍...!

സ്‌നാപ്ഡ്രാഗണ്‍ 808 64 ബിറ്റ് ഹെക്‌സാകോര്‍ പ്രൊസസ്സര്‍ 1.8ഗിഗാഹെര്‍ട്ട്‌സ് ക്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു. 3ജിബി റാമാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

എല്‍ജിയുടെ തുരുപ്പു ഗുലാന്‍ ജി4-ന്റെ സവിശേഷതകള്‍...!

കഴിഞ്ഞ വര്‍ഷം ഇറക്കിയ ജി3-യുടെ അതേ ഡിസ്‌പ്ലേ (5.5ഇഞ്ച് ക്യുഎച്ച്ഡി സ്‌ക്രീന്‍ 1440 X 2560 പിക്‌സല്‍ റെസലൂഷനില്‍) ആണ് ഫോണിന് നല്‍കിയിരിക്കുന്നതെങ്കിലും, നിറങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുളള വര്‍ദ്ധിത ശേഷിയും, കൂടുതല്‍ തെളിമയും ഇളയ സഹോദരന് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

എല്‍ജിയുടെ തുരുപ്പു ഗുലാന്‍ ജി4-ന്റെ സവിശേഷതകള്‍...!

16എംപിയുടെ പിന്‍ക്യാമറയും, 8എംപിയുടെ മുന്‍ക്യാമറയും ഫോണിന് നല്‍കിയിരിക്കുന്നു. f/1.8 ലെന്‍സ് അപെര്‍ച്ചര്‍ കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ഫലം തരുന്നു.

എല്‍ജിയുടെ തുരുപ്പു ഗുലാന്‍ ജി4-ന്റെ സവിശേഷതകള്‍...!

നീക്കം ചെയ്യാവുന്ന ബാറ്ററിയും, മൈക്രോ എസ്ഡി കാര്‍ഡും മറ്റ് കമ്പനികളുടെ മുന്തിയ ഇനം ഫോണുകളില്‍ കാണാന്‍ സാധിക്കാത്തതാണ്.

യുഎസ് വിപണിയില്‍ മെയ് അവസാനമോ, ജൂണ്‍ ആദ്യമോ ഫോണ്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വിലയെക്കുറിച്ച് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Key Features Of LG's New Smartphone, The G4.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot