നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന മൂന്നാം-കക്ഷി കീബോര്‍ഡുകള്‍

|

ഈ കാലഘട്ടങ്ങളില്‍ ഒട്ടനേകം സവിശേഷതകളോടെയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത്. എന്നാല്‍ ഈ സവിശേഷത ചിലപ്പോഴൊക്കെ നിങ്ങള്‍ക്കൊരു തലവേദനയായി മാറാറുണ്ട്. അതായത് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ സ്വന്തം ഇന്‍ഹൗസ് കീബോര്‍ഡിനെ മൂന്നാം കക്ഷി കീബോര്‍ഡ് ആപ്‌സുകളായി മാറ്റിസ്ഥാപിക്കുന്നു. സുരക്ഷയും സ്വകാര്യതയും കണക്കിലെടുക്കുമ്പോള്‍ ഈ മൂന്നാം-കക്ഷി ആപ്ലിക്കേഷനുകള്‍ കീസ്‌ട്രോക്ക് ഡാറ്റ ദുരുപയോഗം ചെയ്യാനുളള കഴിവുണ്ട്.

 
നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന മൂന്നാം-കക്ഷി കീബോര്‍ഡുകള്

മൂന്നാം-കക്ഷി കീബോര്‍ഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിലെ പ്രധാന പ്രശ്‌നം ഇതാണ്, ഉപഭോക്താവിന്റെ കീസ്‌ട്രോക്കുകളും മറ്റു സെന്‍സിറ്റീവ് ഡാറ്റയും ഡവലപ്പര്‍ സെര്‍വറുകളിലേക്ക് അയക്കുന്നു എന്നതാണ്.

ഒരിക്കല്‍ നിങ്ങള്‍ ഈ ആപ്പില്‍ അനുവാതം നല്‍കുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ആക്‌സസിലൂടെ ലൊക്കേഷന്‍ സേവനങ്ങള്‍, അഡ്രസ് ബുക്ക്, സെന്‍ഡ് കീസ്‌ട്രോക്ക്, ഇന്‍പുട്ട് ഫോണ്‍ സെര്‍വര്‍-സൈഡ് പ്രോസസിങ്ങ് എന്നിവ ലഭിക്കുന്നു. ചില ആപ്ലിക്കേഷനുകള്‍ ഉപഭോക്തൃത അനുഭവം മെച്ചപ്പെടുത്തുന്നതിനായി കീസ്‌ട്രോക്കുകള്‍ പോലുളള ഡാറ്റ അയക്കുകയും എന്നാല്‍ മറ്റു ചിലത് ആക്‌സസ് നല്‍കാത്തതും ഉണ്ടാകും.

മൂന്നാം കക്ഷി ആപ്ലിക്കേഷനുകള്‍ സാദ്ധ്യമായേക്കാവുന്ന ചില ഡാറ്റകള്‍ ഉണ്ട്, അതായത് ഫോണ്‍ നമ്പര്‍, ഈമെയില്‍ അഡ്രസ്, ഫുള്‍ നെയിം, IMEI നമ്പറുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍, അഡ്രസ് ബുക്ക് എന്നിവയാണ്.

നിങ്ങള്‍ ഒരു കീബോര്‍ഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നു പറയാം.

ജീബോര്‍ഡ്

ജീബോര്‍ഡ്

സാധാരണയായി ജീബോര്‍ഡ് ആപ്‌സ് ഉപയോഗിക്കുന്നത് ഇന്‍ബില്‍റ്റ് ഗൂഗിള്‍ സെര്‍ച്ച്, ലൊക്കേഷന്‍ ഷെയറിങ്ങ്, ഇന്‍ഫൊര്‍മേഷന്‍ ഷെയറിങ്ങ് അങ്ങനെ പലതിനുമായാണ്.

ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനു മുന്‍പ് നിങ്ങളുടെ ഫോണ്‍ ഡാറ്റ ആക്‌സസ് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് അനുമതി നല്‍കേണ്ടതുണ്ട്. ഗൂഗിളിന്റെ നിയമ പ്രകാരം, പൂര്‍ണ്ണ ആക്‌സസ് നല്‍കുന്നതു വരെ സെര്‍വറിലേക്ക് ഡാറ്റയൊന്നും തന്നെ അയക്കില്ല, കൂടാതെ ഗൂഗിളിന് വ്യക്തികളുടെ സര്‍ച്ച് പദങ്ങള്‍ നേടാന്‍ കഴിയും.

ഫ്‌ളക്‌സി

ഫ്‌ളക്‌സി

ഭാഷ മോഡലിങ്ങ് ഡാറ്റ (Language Modeling Data) എന്ന രീതിയിലാണ് ഫ്‌ളക്‌സി ആപ്പ് ഉപയോഗിക്കുന്നത്. ഈ പോളിസിയുടെ നിയമപ്രകാരം ഡാറ്റ ശേഖരണം സ്ഥിരമായി പ്രവര്‍ത്തനരഹിതമാക്കുന്നു കൂടാതെ ഇന്‍സ്റ്റലേഷന്‍ പ്രക്രിയ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുമില്ല. എന്നിരുന്നാലും ഫ്‌ളക്‌സി ഡാറ്റകള്‍ എന്‍ക്രിപ്റ്റ് ചെയ്യുകയും പാസ്‌വേഡുകള്‍ മറ്റു ക്രഡന്‍ഷ്യലുകളില്‍ സേവ് ചെയ്യുകയുമില്ല.

ഫേസ്‌ബുക്കിലെ ഈ ക്രിസ്‌തുമസ്‌ തട്ടിപ്പ്‌ സൂക്ഷിക്കുകഫേസ്‌ബുക്കിലെ ഈ ക്രിസ്‌തുമസ്‌ തട്ടിപ്പ്‌ സൂക്ഷിക്കുക

സ്വിഫ്റ്റ്കീ
 

സ്വിഫ്റ്റ്കീ

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുളള സ്വിഫ്റ്റ്കീ ഉപഭോക്താക്കളുടെ ഡാറ്റയില്‍ ഉയര്‍ന്ന തോതിലുളള സുരക്ഷയാണ് നല്‍കുന്നത്. സ്വിഫ്റ്റകീ ക്ലൗഡ് ഫീച്ചറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ ആപ്പ് പദങ്ങളും പദങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും ഉപഭോക്തൃത അനുഭവം മെച്ചപ്പെടുത്താന്‍ മറ്റു പല കാര്യങ്ങളും നല്‍കുന്നു.

പക്ഷേ ഈ സേവനത്തില്‍ നിന്നും പാസ്‌വേഡ് ഫീല്‍ഡുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. സ്വിഫ്റ്റ്കീ ക്ലൗഡിലേക്കുളള ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്തതാണ്, ഇത് യൂറോപ്യന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ നിയമങ്ങളില്‍ നിയന്ത്രിച്ചിരിക്കുന്നു.

Best Mobiles in India

Read more about:
English summary
These days most of the handset makers replace their own in-house keyboard with some third-party keyboard apps. In this article, we explain you about the things you should consider before installing third-party keyboard apps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X