ആപ്പിള്‍ ഐഫോണ്‍ 5 സി; അറിഞ്ഞതും അറിയേണ്ടതും

Posted By:

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ആപ്പിള്‍ ഐ ഫോണ്‍ 5സിയും 5 എസും ലോഞ്ച് ചെയ്തത്. നേരത്തെ ഇറങ്ങിയ ഐ ഫോണ്‍ 5-നെക്കാള്‍ മികച്ച ഫീച്ചറുകളമായി എത്തുന്ന ഐ ഫോണ്‍ 5 എസ് ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്ട്‌ഫോണാണ്. എന്നാല്‍ പ്രവചനങ്ങള്‍ ശരിവച്ചുകൊണ്ട് കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഫോണാണ് ഐ ഫോണ്‍ 5 സി.

കുറഞ്ഞ വില എന്നു പറയുമ്പോള്‍ മറ്റു ഐഫോണുകളെ അപേക്ഷിച്ച് വില കുറവായിരിക്കും എന്നുമാത്രമെ അര്‍ഥമാക്കേണ്ടതുള്ളു. ഫീച്ചറുകളെല്ലാം ഐ ഫോണ്‍ 5-നു സമാനമാണുതാനും. പോളികാര്‍ബണേറ്റ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഫോണിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത് എന്നതാണ് പ്രധാന സവിശേഷത. അതോടൊപ്പം അഞ്ചു നിറങ്ങളില്‍ ലഭ്യമാവുകയും ചെയ്യും.

എന്നാല്‍ ഇന്ത്യയില്‍ 35000 രൂപയ്ക്കും 45000 രൂപയ്ക്കും ഇടയിലായിരിക്കും ഫോണിന് വില എന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെയെങ്കില്‍ വിപണിയില്‍ എത്രത്തോളം ചലനം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കാത്തിരിന്നു കാണണം.

ഐഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പോളി കാര്‍ബണേറ്റ് പ്ലാസ്റ്റിക് ബോഡിയുമായി വരുന്ന സാംസങ്ങ് ഗാലക്‌സി എസ്4 34000 രൂപയ്ക്ക് ലഭിക്കുമെന്നിരിക്കെ അതില്‍ കൂടുതല്‍ നലകി സമാനമായ മറ്റൊരു ഫോണ്‍ വാങ്ങാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ തയാറായേക്കില്ല.

അതേസമയം വിലകുറച്ചു വില്‍ക്കാന്‍ ആപ്പിള്‍ തയാറായാല്‍ സാധ്യതകള്‍ ഏറെയുണ്ടുതാനും ഐ ഫോണ്‍ 5 സിക്ക്. വൈവിധ്യമാര്‍ന്ന നിറങ്ങളും രൂപഭംഗിയും ഇന്ത്യന്‍ യുവത്വത്തെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ആപ്പിള്‍ ഐ ഫോണ്‍ 5 സിയുടെ സാങ്കേതികമായ പത്യേകതകള്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Apple iphone

4 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെയുള്ള ടച്ച് സ്‌ക്രീന്‍ ഫോണാണ് ഐഫോണ്‍ 5 സി. റെറ്റിന ഡിസ്‌പ്ലെ എന്നാല്‍ ഏറ്റവും നല്ല തെളിമയായിരിക്കും സ്‌ക്രീനിന്.

 

Apple iPhone 5c

ഐ ഫോണ്‍ 5-ല്‍ ഉണ്ടായിരുന്ന ആപ്പിള്‍ A6X പ്രൊസസറാണ് ഐഫോണ്‍ 5 സിയിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ നിലവാരമുള്ള പെര്‍ഫോമന്‍സാണ് പ്രൊസസര്‍ കാഴ്ചവയ്ക്കുക എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

 

Apple iPhone 5c

ഹൈബ്രിഡ് IR ഫില്‍ടര്‍ ടെക്‌നോളജിയോടുകൂടിയ 8 എം.പി. കാമറയാണ് പിന്‍വശത്തുള്ളത്. HD ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഫ്രണ്ട് കാമറയുമുണ്ട്.

 

 

Apple iPhone 5c

ഐ.ഒ.എസിന്റെ പരിഷ്‌കരിച്ച പതിപ്പായ ഐ.ഒ.എസ്. 7-നാണ് ഐ ഫോണ്‍ 5 സിയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം. 200-ലധികം പുതിയ ഫീച്ചറുകള്‍ ഈ ഒ.എസിലുണ്ടെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

 

Apple iPhone 5C

3 ജി. മോഡില്‍ 10 മണിക്കൂര്‍ ടോക്‌ടൈം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

 

Apple iPhone 5c

ഐഫോണ്‍ 5 സിക്കായി പ്രത്യേകം കെയ്‌സുകളും രൂപപ്പെടുത്തിയിട്ടുണ്ട്. 2000 രൂപമുതല്‍ വിലവരും ഇതിന്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആപ്പിള്‍ ഐഫോണ്‍ 5 സി; അറിഞ്ഞതും അറിയേണ്ടതും

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot