സിഇഎസില്‍ കൊഡാക് തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഐഎം5-മായി എത്തി...!

Written By:

സിഇഎസില്‍ ക്യാമറയിലെ ഒരു കാലത്തെ അതികായകരായിരുന്ന കൊഡാക് തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണായ ഐഎം5 അവതരിപ്പിച്ചു. ഇരട്ട സിമിനെക്കൂടാതെ 13 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 5 എംപിയുടെ രണ്ടാം ക്യാമറയും കൊഡാക് ഐഎം5-ല്‍ നല്‍കിയിരിക്കുന്നു.

സിഇഎസില്‍ കൊഡാക് തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഐഎം5-മായി എത്തി...!

5 ഇഞ്ചിന്റെ എച്ച്ഡി സ്‌ക്രീന്‍ 720 X 1280 പിക്‌സല്‍ റെസലൂഷന്‍ പിന്തുണ നല്‍കുന്നു. ഇതിലെ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒഎസ് ലോലിപോപ്പിലേക്ക് പരിഷ്‌ക്കരിക്കാവുന്നതാണ്. 1.7 ഗിഗാഹെര്‍ട്ട്‌സ് ഒക്ടാകോര്‍ മീഡിയാടെക്ക് പ്രൊസസ്സര്‍ 1ജിബി റാം കൊണ്ടാണ് ശാക്തീകരിച്ചിരിക്കുന്നത്.

ലളിതവത്കരിച്ച യുഐ-യുടെ സഹായത്തോടെ ഉപയോക്താവിന് ഫോണിന്റെ ഐക്കണ്‍ വലുതാക്കാവുന്നതാണ്, ഈ സവിശേഷത മുതിര്‍ന്ന പൗരന്മാര്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നതാണ്.

Read more about:
English summary
Kodak im5 android smartphone with 13 megapixel camera launch at ces 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot