കുടിയന്‍മാര്‍ക്കൊരു സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍; 'കുപ്പി'!!!

By Bijesh
|

കേരളത്തിലെ മദ്യപാനികളുടെ കാര്യം മഹാ കഷ്ടമാണ്. ഖജനാവിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കി നല്‍കുന്ന 'സേവ'ന വിഭാഗമാണെങ്കിലും സര്‍ക്കാര്‍ ആ വക പരിഗണനയൊന്നും ഇവര്‍ക്ക് നല്‍കുന്നില്ല. ഒന്നു കള്ളു കുടിക്കണമെന്നു തോന്നിയാല്‍ ആദ്യം ബിവറേജസ് ഷോപ് അന്വേഷിച്ച് നടക്കണം. പിന്നെ തലയില്‍ മുണ്ടുമിട്ട് മണിക്കൂറുകളോളം ക്യൂ നില്‍ക്കണം. എന്നിട്ടോ, കിട്ടിയ ബ്രാന്‍ഡും വാങ്ങി അടിച്ച് സായൂജ്യമടയണം. ബാറില്‍ പോകാന്‍ കാശില്ലാത്ത പാവപ്പെട്ടവന്റെ കാര്യമാണ് പറയുന്നത്.

ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരമുണ്ടാക്കാനാണ് ലിയോ സോഫ്റ്റ്‌വെയര്‍ കമ്പനി ഉടമ ചന്ദ്രന്‍ ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. മദ്യത്തിനായുള്ള പരക്കം പാച്ചിലിന് ഒരു പരിധിവരെ ആശ്വാസം നല്‍കുന്ന ഒരു ആപ്ലിക്കേഷന്‍. സ്വാഭാവികമായും പേര് എന്തായിരിക്കും. സംശയിക്കണ്ട ' കുപ്പി' എന്നുതന്നെ.

കേരളത്തില്‍ ആകെയുള്ള ബിവേറജസ് കോര്‍പറേഷന്റെ 338 ഔട്‌ലെറ്റുകളുടെയും വിവരങ്ങള്‍, അവിടെയെല്ലാം ലഭ്യമാവുന്ന എല്ലാ ബ്രാന്‍ഡുകളുടെയും വിശദ വിവരങ്ങള്‍, കൃത്യമായ വില എന്നിവ ഈ ആപ്ലിക്കേഷനിലുണ്ട്. അതുകൊണ്ടായില്ല, നിങ്ങളുടെ കൈയിലുള്ള കാശിന് ലഭിക്കുന്ന ബ്രാന്‍ഡുകള്‍ ഏതെല്ലാമെന്ന് ഒറ്റ ക്ലികില്‍ മനസിലാക്കാം. പിന്നെ തൊട്ടടുത്തുള്ള ബിവറേജസ് ഔട് ലെറ്റ് ഏതെന്നും അറിയാം.

കുടിയന്‍മാരെ എപ്പോഴും വലയ്ക്കുന്ന പ്രധാന പ്രശ്‌നം ഡ്രൈ ഡേയാണ്. അതിനും പരിഹാരമുണ്ട്. കുപ്പി ആപ്പിലൂടെ ഓരോ മാസത്തേയും ഡ്രൈഡേകള്‍ കൃത്യമായി അറിയാന്‍ സാധിക്കും. ഇനി വെള്ളമടിച്ച് രണ്ട് പഴഞ്ചൊല്ല് കാച്ചണമെങ്കില്‍ അതുമുണ്ട് ഈ കുപ്പിയില്‍. ചുരുക്കിപ്പറഞ്ഞാല്‍ കുപ്പി ചില്ലറക്കാരനല്ല. ഈ മാസം ആദ്യമാണ് ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തത്. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഇതിനോടകം 60000 പേരാണ് ഇത് ഡൗണ്‍ലോഡ് ചെയ്തത്.

ഈ 'കുപ്പി'യെ കുറിച്ച് കൂടുതല്‍ അറിയാനും ഡൗണ്‍ലോഡ് ചെയ്യാനും ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടുനോക്കു.

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

കേരളത്തിലെ ബിവറേജസ് കോര്‍പമറഷന്റെ എല്ലാ ഔട്‌ലറ്റുകളെ കുറിച്ചും ആപ്ലിക്കേഷനിലൂടെ അറിയാം. അതായത് ഓരോ സ്ഥലത്തും എവിടെയെല്ലാമാണ് ഔട്‌ലെറ്റ് ഉള്ളത്, എങ്ങനെ പോകണം തുടങ്ങിയ കാര്യങ്ങള്‍.

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

ബിവറേജസ് ഔട്‌ലെറ്റുകളില്‍ ലഭ്യമായ എല്ലാ വിധത്തില്‍ പെട്ട വിദേശ മദ്യത്തിന്റെയും ബ്രാന്‍ഡുകളുടെയും വിവരങ്ങളും ഓരോന്നിന്റെയും വിലയും ആപ്ലിക്കേഷനിലൂടെ അറിയാം.

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

ആപ്ലിക്കേഷന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇനിയാണ്. നിങ്ങളുടെ കൈയില്‍ എത്ര രൂപയാണോ ഉള്ളത്, ആ തുകയ്ക്ക് ലഭിക്കുന്ന വിവിധ ബ്രാന്‍ഡുകള്‍ ക്യൂ നില്‍ക്കുന്നതിനു മുമ്പേ അറിഞ്ഞുവയ്ക്കാം. അതാണ് വാട് യു ഗെറ്റ് എന്ന ഓപ്ഷന്‍. അതായത് കൈയിലുള്ള രൂപ എത്രയെന്ന് വാട് യു ഗെറ്റ് എന്നതില്‍ എന്റര്‍ചെയ്യുക. ഇനി ഗെറ്റ് ലിസ്റ്റ് എന്നതില്‍ അമര്‍ത്തുക. നിങ്ങള്‍ എന്റര്‍ ചെയ്ത വിലയ്ക്ക് ലഭ്യമാവുന്ന എല്ലാ ബ്രാന്‍ഡുകളുടെയും ലിസ്റ്റ് പ്രത്യക്ഷപ്പെടും.

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

അപരിചിതമായ സ്ഥലത്ത് എത്തി എന്നിരിക്കട്ടെ. രണ്ടെണ്ണം അടിക്കണം. ബിവറേജസ് ഷോപ് എവിടെയെന്ന് അറിയുകയുമില്ല. എന്തുചെയ്യും. ആരോടും ചോദിച്ച് നാണംകെടണ്ട. നേരെ 'കുപ്പി' തുറന്ന് ബിവറേജസ് ഔട്‌ലെറ്റ് മെനു എടുത്താല്‍ മതി. തൊട്ടടുത്തുള്ള ഔട്‌ലെറ്റുകള്‍ കൃത്യമായി അറിയാം.

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

ഓരോ മാസത്തെയും ഡ്രൈഡേകള്‍ ആപ്ലിക്കേഷനിലൂടെ അറിയാം.

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

ആപ്ലിക്കേഷനിലെ രസകരമായ മറ്റൊരു ഫീച്ചര്‍ പഴഞ്ചൊല്ല് ആണ്. മദ്യപാനത്തെയും കുടിയന്‍മാരെ കുറിച്ചും ഉള്ള രസകരമായ കുറെ പഴഞ്ചൊല്ലുകള്‍ 'കുപ്പി' തുറന്നാല്‍ കിട്ടും.

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

ലോഞ്ച് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ 60,000 പേരാണ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

ലിയോ സോഫ്റ്റ്‌വെയര്‍ ആണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു തമാശയ്ക്ക് ഡെവലപ് ചെയ്ത ആപ്ലിക്കേഷനാണെന്നും മദ്യപാനത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഡെവലപ്പര്‍മാര്‍ പറയുന്നു.

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

ബീവറേജസ് ഷോപ്പില്‍ തിരക്കു കാരണം പലപ്പോഴും ഇഷ്ടമുള്ള ബ്രാന്‍ഡ് കിട്ടിയില്ലെങ്കില്‍ കിട്ടിയ ബ്രാന്‍ഡ് വാങ്ങി പോരാറാണ് പതിവ്. മറ്റു പ്രിയപ്പെട്ട ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാന്‍ സമയം ലഭിക്കാറില്ല. എന്നാല്‍ കുപ്പി ആപ്ലിക്കേഷനിലൂടെ കൈയിലെ കാശിന് ലഭിക്കുന്ന ഒന്നിലധികം ബ്രാന്‍ഡുകള്‍ നേരത്തെ തന്നെ അറിഞ്ഞു വയ്ക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇത് ഏറെ പ്രയോജനകരമാണെന്നാണ് കുപ്പി ആരാധകര്‍ പറയുന്നത്.

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

'കുപ്പി'യുണ്ടെങ്കില്‍ കള്ളുകുടിയും സ്മാര്‍ട്

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രം ലഭ്യമാകുന്ന കുപ്പി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

കുടിയന്‍മാര്‍ക്കൊരു സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍; 'കുപ്പി'!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X