ലാഫി 3310: നോക്കിയ 3310 ക്ലോണ്‍, വില 600 രൂപ!

Written By:

നോക്കിയ 3310 (2017) ഇപ്പോള്‍ ഇറങ്ങിയ നോക്കിയയുടെ പുതിയ ഫീച്ചര്‍ ഫോണ്‍ ഏതാനും മാസങ്ങള്‍ക്കുളളില്‍ വിറ്റഴിച്ചു.

3310 രൂപയ്ക്കാണ് നോക്കിയ 3310 ഫോണ്‍ വിപണിയില്‍ എത്തിയത്. രാജ്യത്തുടനീളമുളള റീട്ടെയില്‍ സ്റ്റോറുകളിലാണ് നോക്കിയ ഫോണ്‍ ലഭിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ നോക്കിയ 3310യുടെ ക്ലോണ്‍ ഇറങ്ങിയിരിക്കുകയാണ്. 

നിങ്ങള്‍ പ്രത്യേകം അറിഞ്ഞിരിക്കേണ്ട വാട്ട്‌സാപ്പ് ടിപ്‌സുകള്‍

ലാഫി 3310: നോക്കിയ 3310 ക്ലോണ്‍, വില 600 രൂപ!

നോക്കിയ 3310 ക്ലോണിന്റെ പേര് ലാഫി 3310 എന്നാണ്. ഇതിനു മുന്‍പും നോക്കിയ ക്ലോണ്‍ ആയ ഡ്രാഗണ്‍ 3310, മൈക്രോമാക്‌സ് X1i എന്നീ ഫോണുകളും എത്തിയിരുന്നു. ഈ രണ്ട് ഫോണുകള്‍ക്കും വില കുറവാണ്.

എന്നാല്‍ ഇപ്പോള്‍ എത്താന്‍ പോകുന്ന നോക്കിയ ക്ലോണ്‍ ലാഫി 3310 AWOK വെബ്‌സൈറ്റില്‍ കാണപ്പെട്ടു.

ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ട് ഫോണുകളും കാഴ്ചയില്‍ ഒരു പോലെ

ലാഫി 3310യും നോക്കിയ 3310യും കാഴ്ചയില്‍ ഒരു പോലെയാണ്. അതു കൊണ്ടാണ് പുതുതായി ഇറങ്ങിയ ഫീച്ചര്‍ ഫോണ്‍ നോക്കിയ 3310 ക്ലോണ്‍ എന്നു പറയുന്നത്.

45ജിബി അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓഫറുമായി വോഡാഫോണ്‍!


 

നിറങ്ങള്‍

എച്ച്എംഡി ഓഫര്‍ ചെയ്ത നോക്കിയ 3310യെ പോലെ തന്നെ നാലു നിറങ്ങളിലാണ് നോക്കിയ 3310 ക്ലോണ്‍ എത്തിയിരിക്കുന്നത്. അതായത് മഞ്ഞ, ഓറഞ്ച്, നൈറ്റ് ഗ്രേ, ബ്ലൂ എന്നിങ്ങനെ.

സവിശേഷതകളിലും അധിക വ്യത്യാസം ഇല്ല

സവിശേഷതകളിലും ഈ ഫോണുകള്‍ക്ക് അധിക വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇല്ല. ലാഫി 3310 യ്ക്ക് 1.77 ഇഞ്ച് TFT ഡിസ്‌പ്ലേയാണ്. എല്‍ഈഡി ഫ്‌ളാഷോടു കൂടിയ വിജിഎ റിയര്‍ ക്യാമറയാണ് ഈ ഫോണില്‍.

ഡ്യുവല്‍ സിം

ലാഫി 3310 ഡ്യുവല്‍ സിം പിന്തുണയ്ക്കുന്നു. മെക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ മെമ്മറി 16ജിബിയുമാണ്. എഫ്എം റേഡിയോയും ബ്ലൂട്ടൂത്തും പിന്തുണയ്ക്കുന്നു.

ലാഫി 3310 ഫോണിന് വില 600 രൂപ

ലാഫി 3310യുടെ വില റീട്ടെയിലര്‍ വെബ്‌സൈറ്റില്‍ 600 രൂപയാണ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ നോക്കിയ 3310യ്ക്കു സമാനമായ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ലാഫി 3310 വളരെ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്കു ലഭിക്കും.

ജിയോ 4ജി സിം ഹോം ഡെലിവറി, 90 മിനിറ്റിനുളളില്‍ ജിയോഫൈ!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia 3310 (2017) that was unveiled at the MWC 2017 in February went on sale in different markets over the past few months.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot