ഒരിക്കലും കേടാവാത്ത മൊബൈല്‍

Posted By: Super

ഒരിക്കലും കേടാവാത്ത മൊബൈല്‍

സിഡ്‌നി: ഇടക്കിടെ മൊബൈല്‍ കേടാവുന്നുണ്ടെങ്കില്‍ ഇനി പേടിക്കേണ്ട. ഒരിക്കലും കേടാവാത്ത മൊബൈലുമായി ഡെന്‍മാര്‍ക്ക് കമ്പനിയായ സര്‍ രംഗത്ത്.

പ്ലസ് വൈ എന്നു പേരിട്ടിരിക്കുന്ന ഈ മോഡലില്‍ നിന്ന് കോള്‍ വിളിക്കാനും എസ്എംഎസ് അയയ്ക്കാനും മാത്രമേ പറ്റൂവെന്നു മാത്രം. സ്റ്റീലിലോ സ്വര്‍ണത്തിലോ ആയിരിക്കും ഇതിന്റെ ബോഡി.

ദീര്‍ഘകാലം നിലനില്‍ക്കുന്ന സാധനങ്ങളുണ്ടാക്കുകയെന്നത് ഡെന്‍മാര്‍ക്കുകാരുടെ സ്വഭാവമാണ്-സര്‍ കമ്പനിയുടെ മുള്ളര്‍ ജെന്‍സന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

വീട്ടിലെ മേശയും കസേരയും പോലെ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് കമ്പനിയുടെ സ്വപ്നം.എന്നാല്‍ ഇവയുടെ വില അല്‍പ്പം കൂടുതലാണ്. പ്ലസ് വൈയുടെ സ്റ്റീല്‍ വേര്‍ഷന് 10045 ഡോളറാണ് വില. സ്വര്‍ണത്തിന്റെ മോഡലിന് 42000 യൂറോ കൊടുക്കേണ്ടി വരും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot