സാംസംഗിന്റെ ഫോള്‍ഡബിള്‍ ഫോണിന് രണ്ട് ഡിസ്‌പ്ലേകള്‍

By Shabnam Aarif
|
സാംസംഗിന്റെ ഫോള്‍ഡബിള്‍ ഫോണിന് രണ്ട് ഡിസ്‌പ്ലേകള്‍

പല ആകൃതിയിലും ഉള്ള മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളും ഉണ്ട്.  ഫീച്ചറുകളുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന പോലെ തന്നെ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് വ്യത്യസ്തവും തികച്ചും പുതുമയുള്ളതുമായ ഡിസൈനുകള്‍ നല്‍കുന്നതിലും മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ പരസ്പരം മത്സരിക്കുന്നുണ്ട്.  കാരണം ഫീച്ചറുകളെയും സ്‌പെസിഫിക്കേഷനുകളെയും പോലെ തന്നെ പ്രാധാന്യമുള്ളതാണ് കാഴ്ചയിലെ ആകര്‍ഷണീയത.

ഇങ്ങനെ വ്യത്യസ്തമായ ആകൃതികള്‍ പരീക്ഷിക്കുന്നതില്‍ ഏറ്റവും പ്രചാരം ലഭിച്ച ഒരു ആകൃതിയാണ് മുത്തുച്ചിപ്പിയുടെ ആകൃതിയുള്ള ഹാന്‍ഡ്‌സെറ്റ്.  മടക്കാന്‍ സാധിക്കുന്നതിനാല്‍ ഈ ആകൃതിയിലുള്ള ഹാന്‍ഡ്‌സെറ്റ് വളരെ ചെറുതും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ്.

സാംസംഗിന്റെ പുകിയ ഹാന്‍ഡ്‌സെറ്റായ എം370 മൊബൈലിന് ഈ ആകൃതിയാണ് എന്ന് സാംസംഗ്ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഫീച്ചറുകള്‍:

  • സിഡിഎംഎ ഫോണ്‍

  • 2.4 ഇഞ്ച് എല്‍സിഡി കളര്‍ സ്‌ക്രീന്‍

  • 240 x 320 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • സെക്കന്ററി ഡിസ്‌പ്ലേ

  • 128 എംബി റാം

  • 256 എംബി റോം

  • 2 എംബി ഇന്റേണല്‍ സ്‌റ്റോറേജ്

  • 1.3 മെഗാപിക്‌സല്‍ ക്യാമറ

  • ക്യാമറയില്‍ ഡിജിറ്റല്‍ സൂം, സെല്‍ഫ് ടൈമര്‍ സൗകര്യങ്ങള്‍

  • ബ്ലൂടൂത്ത് 2.1+ വേര്‍ഷന്‍

  • 97 എംഎം നീളം, 50 എംഎം വീതി, 18 എംഎം കട്ടി

  • ഭാരം 105 ഗ്രാം
മാറ്റ് ബ്ലാക്ക് ഉള്‍പ്പെടെ ആകര്‍ഷണീയമായ നിറങ്ങളില്‍ വരുന്നുണ്ട് ഈ ഹാന്‍ഡ്‌സെറ്റ്.  ഈ ഹാന്‍ഡ്‌സെറ്റ് മടക്കിക്കഴിഞ്ഞാല്‍, പ്രൈമറി ക്യാമറ, ഫ്രണ്ട് ഡിസ്‌പ്ലേ, വശങ്ങളിലുള്ള ബട്ടണുകള്‍ എന്നിവ മാത്രമേ കാണാന്‍ സാധിക്കൂ.  വലിപ്പം ചെറിയതായതുകൊണ്ട് കൊണ്ടു നടക്കാനും എളുപ്പമാണ്.  ഭാരവും താരതമ്യേന കുറവാണ്.

പ്രധാന ഡിസ്‌പ്ലേ തുറന്നു കഴിഞ്ഞാല്‍ അല്‍ഫ ന്യൂമെറിക് കീപാഡ് കാണാം.  ഒരു ഫീച്ചര്‍ ഫോണ്‍ എന്ന നിലയില്‍ ഇതിന്റെ 2.4 ഇഞ്ച് ഡിസ്‌പ്ലേ വളരെ മികച്ചതാണ്.  മടക്കാവുന്ന പാനലിന്റെ പിന്‍വശത്തായാണ് സെക്കന്ററി ഡിസ്‌പ്ലേ ഒരുക്കിയിരിക്കുന്നത്.  അതിനാല്‍ ഫോണ്‍ തുറന്നു നോക്കാതെ തന്നെ ആരാണ് ഫോണ്‍ ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും.

സാംസംഗ് എം370 ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  ജനുവരി 8ന് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പുറത്തിറങ്ങും ഈ പുതിയ സാംസംഗ് ഹാന്‍ഡ്‌സെറ്റ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X