ഇന്റക്‌സ് 1010 നിയോ, ഒരു ഫണ്‍ റിച്ച് ഫോണ്‍

Posted By:

ഇന്റക്‌സ് 1010 നിയോ, ഒരു ഫണ്‍ റിച്ച് ഫോണ്‍

വിനോദത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് ഇന്റക്‌സ് പുതുതായി ഇറക്കുന്ന ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റാണ് 1010 നിയോ.  ഒരു ശരാശരി ഫോണില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചേഴ്‌സും, സ്‌പെസിഫിക്കേഷനുകളും ഇലിലുണ്ട്.

1.8 ഇഞ്ച് ക്യുസിഐഎഫ് ഡിസ്‌പ്ലേയുള്ള ഈ ഹാന്‍ഡ്‌സെറ്റില്‍ ഓഡിയോ, വീഡിയോ പ്ലെയറുകള്‍, റെക്കൊര്‍ഡിംഗ് സംവിധാനം, ഷെഡ്യൂള്‍ റെക്കോര്‍ഡിംഗ് സൗകര്യമുള്ള എഫ്എം റേഡിയോ, ലൗഡ്‌സ്പീക്കര്‍ എന്നിവ മികച്ച വിനോദ സാധ്യതയാണ് തുറന്നു വിടുന്നത്.

1.3 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട് ഇന്റക്‌സ് 1010 നിയോയില്‍.  ടോര്‍ച്ച് ലൈറ്റ്, മൊബൈല്‍ ട്രാക്കര്‍ എന്നിവയും ഇതില്‍ ഉണ്ട്.  അപ്പോള്‍ അവശ്യഘട്ടങ്ങളില്‍ ഒരു സഹായിയായും ഈ ഹാന്‍ഡ്‌സെറ്റുണ്ടാകും എന്നര്‍ത്ഥം.

ഫണ്‍ എലമെന്റുകളും ധാരാളം ഈ ഇന്റക്‌സ് ഹാന്‍ഡ്‌സെറ്റില്‍.  പ്രീ ലോഡഡ് ഗെയിമുകളിലും, വോള്‍ പേപ്പറിലും കാണാം ഈ ഫണ്‍ എലമെന്റ്.

ജിപിആര്‍എസ്, വാപ് സൗകര്യങ്ങളും ഇന്റക്‌സ് 1010 നിയോയില്‍ ഒരുക്കിയിട്ടുണ്ട്.  16 ജിബി വരെ ഉയര്‍ത്താം ഇതിന്റെ മെമ്മറി എന്നൊരു പ്രത്യേകത കൂടിയുണ്ട്.  ഇന്ത്യയില്‍ ിറങ്ങുന്ന ഫോണ്‍ ആയതുകൊണ്ടുതന്നെ, ഇംഗ്ലീഷിനൊപ്പം ഹിന്ദിയും സപ്പോര്‍ട്ട് ചെയ്യും ഈ ഇന്റക്‌സ് ഹാന്‍ഡ്‌സെറ്റ്.

അതുകൊണ്ട് ഇതിന്റെ കീപാഡിലെ കീകളില്‍ അക്കങ്ങള്‍ക്കൊപ്പം, ഇംഗ്ലിഷ്, ഹിന്ദി അക്ഷരങ്ങളും കാണാം.  എസ്എംഎസിനൊപ്പം, എംഎംഎസ് സൗകര്യവും ഈ ഫോണിലുണ്ട്.  ഇതിലെ ഓട്ടോ കോള്‍ സംവിധാനവും വളരെ ഉപകാതപ്രദമായിരിക്കും.

ഇതിന്റെ മെലിഞ്ഞ ഡിസൈന്‍ ആകര്‍ഷണീയം തന്നെ.  ഇതിന്റെ ബാര്‍ ആകൃതി കാഴ്ചയില്‍ ആകര്‍ഷണീയമാക്കുകയും,  കൈപിടിയില്‍ ഒതുങ്ഹുകയും ചെയ്യുന്നു.  ഹാന്‍ഡ്‌സെറ്റിന്റെ വശങ്ഠങളിലൂടെയുള്ള ചുവന്ന വര ഇതിന് ഒരു സ്ര്‌റൈലിഷ് ലുക്ക് നല്‍കുന്നുണ്ട്.

ഇതിന്റെ വിലയഎ കുറിച്ച് ഇതുവരെ ഒന്നും അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot