Home
Mobile

'മലയാളി ഫ്രം ഇന്ത്യ'യല്ല, ഇത് 'പിക്സൽ 8എ ഫ്രം ഗൂഗിൾ'; മേയിൽ ഒരേ പൊളി തന്നെ മച്ചാനേ...!

നിവിൻ പോളി- ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ കിടിലൻ പെർഫോമൻസുമായി മലയാളി ഫ്രം ഇന്ത്യ മേയ് ഒന്നിന് റിലീസാകുകയാണ്. ഇതിനകം തന്നെ പുറത്തുവന്ന ഈ ചിത്രത്തിന്റെ പ്രോമോ വീഡിയോയ്ക്കും ട്രെയിലറിനുമൊക്കെ വൻ വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിനും ഇതേ വരവേൽപ്പ് ലഭിക്കും എന്നാണ് ആളുകളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

അ‌തേസമയം മലയാളി ഫ്രം ഇന്ത്യ മാത്രമല്ല മേയിൽ മറ്റൊരു പ്രധാന റിലീസ് കൂടി നടക്കുന്നുണ്ട്, 'പിക്സൽ 8എ ഫ്രം ഗൂഗിൾ' ആണ് അ‌ത്. മേയ് 14ന് നടക്കുന്ന ഗൂഗിൾ I/O ഇവന്റ് 2024ൽ പിക്സൽ 8എ (Google Pixel 8A) ലോഞ്ച് ചെയ്യപ്പെടും എന്നാന് റിപ്പോർട്ട്.

'മലയാളി ഫ്രം ഇന്ത്യ'യല്ല, ഇത് 'പിക്സൽ 8എ ഫ്രം ഗൂഗിൾ'; മേയിൽ ഒരേ പൊളി!

സിനിമാ പ്രേമികൾക്കിടയിൽ, പ്രത്യേകിച്ച് കോമഡി എൻർടെയ്ൻമെന്റ് മൂവികൾ ഇഷ്ടപ്പെടുന്നവർക്കിടയിൽ വൻ പ്രതീക്ഷയുള്ള സിനിമയാണ് മലയാളി ഫ്രം ഇന്ത്യ. തിയറ്ററുകളിൽ പൊട്ടിച്ചിരികൾ ഉയർത്താൻ നിവിൻ പോളി- ധ്യാൻ കൂട്ടുകെട്ടിന് കഴിയും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. അ‌തേപോലെ സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷ പുലർത്തുന്ന ഒരു സ്മാർട്ട്ഫോൺ ലോഞ്ച് ആണ് പിക്സൽ 8എയുടേത്.

ഗൂഗിൾ നിർമിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ലോഞ്ചിനോട് അ‌ടുത്തുകൊണ്ടിരിക്കെ ലീക്ക് റിപ്പോർട്ടുകളിലൂടെയും മറ്റും പിക്സൽ 8എയുടെ ഫീച്ചറുകൾ നിരന്തരം പുറത്തുവരുന്നുണ്ട്. ഇങ്ങനെ പല ലീക്ക് റിപ്പോർട്ടുകളിലൂടെ പിക്സൽ 8എയെ സംബന്ധിച്ച ഒരു ഏകദേശ ധാരണ ലഭ്യമായിക്കഴിഞ്ഞു.

'മലയാളി ഫ്രം ഇന്ത്യ'യല്ല, ഇത് 'പിക്സൽ 8എ ഫ്രം ഗൂഗിൾ'; മേയിൽ ഒരേ പൊളി!

ഫീച്ചറുകൾ കൂടാതെ പിക്സൽ 8എയുടെ വില എത്രയായിരിക്കും എന്നത് അ‌ടക്കമുള്ള വിവരങ്ങളും ഇപ്പോൾ ​ഓൺ​ലൈൻ റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ പറയുന്നതനുസരിച്ച്, പിക്സൽ 8എയുടെ വില 500 ഡോളറിനും 550 ഡോളറിനും ഇടയിലായിരിക്കും. അതായത് ഇന്ത്യയിൽ ഏകദേശം 41,635 രൂപ വിലയിലായിരിക്കും ഈ ഫോൺ ലോഞ്ച് ചെയ്യപ്പെടുക. രാജ്യങ്ങൾ മാറുന്നതനുസരിച്ച് വില വ്യത്യാസപ്പെടും.

പിക്സൽ 8എയുടെ ഫീച്ചറുകൾ സംബന്ധിച്ച് ലീക്ക് റിപ്പോർട്ടുകളിലൂടെ ലഭ്യമായിട്ടുള്ള പുതിയ വിവരങ്ങൾ: 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സഹിതം, 6.1 ഇഞ്ച് എഫ്എച്ച്‌ഡി + ഒഎൽഇഡി ഡിസ്‌പ്ലേയാകും ഗൂഗിൾ പിക്‌സൽ 8എയിൽ ഉണ്ടാകുകയെന്ന് ​യോഗേഷ് ബ്രാർ പറയുന്നു. പിക്‌സൽ 8 സീരീസിലെ ടെൻസർ ജി3 ചിപ്‌സെറ്റ് തന്നെയാകും ഇതിലും ഉണ്ടാകുക.

128 GB, 256 GB എന്നീ രണ്ട് സ്റ്റോറേജ് വേരിയൻ്റുകളിൽ പിക്സൽ 8എ ലഭ്യമാകും. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാകും ഈ ഫോണിന്റെ പ്രവർത്തനം. 27W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയാകും ഈ ഗൂഗിൾ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുകയെന്നും സൂചനയുണ്ട്.

'മലയാളി ഫ്രം ഇന്ത്യ'യല്ല, ഇത് 'പിക്സൽ 8എ ഫ്രം ഗൂഗിൾ'; മേയിൽ ഒരേ പൊളി!

OIS ഉള്ള 64MP പ്രൈമറി ക്യാമ, 13MP അൾട്രാ വൈഡ് ക്യാമറ എന്നിവ പിക്സൽ 8എയുടെ റിയർ ക്യാമറ യൂണിറ്റിൽ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു. സെൽഫിക്കായി 13MP ഫ്രണ്ട് ക്യാമറയാകും ഉണ്ടാകുക. പിക്സൽ 7എയിലും ഗൂഗിൾ ഇതേ ക്യാമറ സജ്ജീകരണമാണ് നൽകിയിരുന്നത്, അ‌ത് ഇവിടെയും ആവർത്തിച്ചിരിക്കുന്നു.

ക്യാമറകൾ സമാനമാണെങ്കിലും പെർഫോമൻസിന്റെയും ഫീച്ചറുകളുടെയും കാര്യത്തിൽ പിക്സൽ 7എയിൽ നിന്ന് ഒട്ടേറെ നവീകരിച്ച മാറ്റങ്ങളുമായാണ് പുതിയ പിക്സൽ 8എ എത്തുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡി​സൈനിന്റെ കാര്യത്തിൽ പിക്സൽ 8 സീരീസിനോടാണ് പിക്സൽ 8എ കടപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. പുറത്തുവന്ന ഡി​സൈൻ ചിത്രങ്ങളും അ‌താണ് സൂചിപ്പിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The Pixel 8A may launch in May. Apart from the features, information about the price of the Pixel 8A has also been revealed through online leak reports. The Pixel 8A will be priced between $500 and $550. That means this phone will be launched in India at a price of around Rs 41,635. Prices vary from country to country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X