Home
Mobile

'5 ക്യാമറ', 16GB റാം, 4700mAh ബാറ്ററി, എല്ലാം തികഞ്ഞ 5ജി ഫോൺ 17,249 രൂപയ്ക്ക് വാങ്ങാം

വാല​ന്റൈൻസ് ഡേ സെയിലുകൾ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ പൊടിപൊടിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ ഓൺ​ലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നായ ആമസോൺ വാല​ന്റൈൻസ് വീക്ക് പ്രമാണിച്ച് വൻ ഡിസ്കൗണ്ടുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. മികച്ച സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറും ഡിസ്കൗണ്ടുകളും സഹിതം വാങ്ങാൻ ആമസോൺ അ‌വസരം ഒരുക്കിയിരിക്കുന്നു.

20000 രൂപയിൽ താഴെ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവർക്ക് സന്തോഷം പകർന്നുകൊണ്ട് ലാവയുടെ അ‌ഗ്നി 2 എന്ന മികച്ച 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോൺ 17,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. യഥാർഥത്തിൽ ഈ സ്മാർട്ട്ഫോണിന്റെ 8ജിബി/ 256ജിബി അ‌ടിസ്ഥാന മോഡലിന് 21,999 രൂപയാണ് വില.

'5 ക്യാമറ', 16GB റാം, 4700mAh ബാറ്ററി,  5ജി ഫോൺ; 17,249  രൂപ

ലോഞ്ച് സമയത്ത് പ്രത്യേക ലോഞ്ച് ഓഫറുകൾ ലഭ്യമായിരുന്നപ്പോൾ പോലും ലാവ അഗ്നി 2-ന്റെ 8ജിബി/ 256ജിബി മോഡലിന് 19,999 രൂപ നൽകണമായിരുന്നു. അ‌തായത്, ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 4000 രൂപ വിലക്കുറവിലാണ് ഈ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

നല്ലൊരു സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ വിധത്തിൽ 16 ജിബി റാം, 256 ജിബി മെമ്മറി, ക്വാഡ് ക്യാമറ സിസ്റ്റം, 4700 എംഎഎച്ച് ബാറ്ററി, 5ജി, 3D ഡിസ്പ്ലേ തുടങ്ങി മികച്ച ഫീച്ചറുകളുടെ ഒരു സമ്മേളനം തന്നെ ലാവ അ‌ഗ്നി 2 5ജിയിൽ കാണാം.

ഡിസ്കൗണ്ടിന് ശേഷം 17,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നത് മാത്രമല്ല, ബാങ്ക് ഡിസ്കൗണ്ടുകളിലൂടെ, ലിസ്റ്റ് ചെയ്തിരിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള അ‌വസരവും ആമസോൺ ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. പരിമിത കാലത്തേക്ക് മാത്രമാകും ഈ വിലക്കുറവ് ലഭ്യമാകുക എന്നത് പ്രത്യേകം ഓർമിക്കണം.

കഴിഞ്ഞ വർഷം മേയിൽ ആണ് ലാവ അ‌ഗ്നി 2 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇന്ത്യക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഏറെ ശ്രദ്ധയോടെയാണ് ലാവ അ‌ഗ്നി 2 5ജി രൂപകൽപ്പന ചെയ്തത്. വേഗതയേറിയ ഗെയിമിംഗും ആപ്പ് എക്സ്പീരിയൻസും ലാവ അ‌ഗ്നി 2 ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

ലാവ അഗ്നി 2 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120 Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് FHD+ സ്‌ക്രീനാണ് അഗ്നി 2വിൽ ഉള്ളത്. ഡബിൾ റൈൻഫോഴ്‌സ്ഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, HDR10+ പിന്തുണ എന്നിവയുമുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡറും ലാവ 2വിൽ കാണാം. മീഡിയടെക്കിന്റെ ഡൈമൻസിറ്റി 7050 പ്രോസസറാണ് അഗ്നി 2വിന്റെ കരുത്ത്.

'5 ക്യാമറ', 16GB റാം, 4700mAh ബാറ്ററി,  5ജി ഫോൺ; 17,249  രൂപ

256 ജിബി സ്‌റ്റോറേജിനൊപ്പം 8 ജിബി റാമും വാഗ്ദാനം അഗ്നി 2 ചെയ്യുന്നു, ഫ്രീ സ്റ്റോറേജ് ഉപയോഗിച്ച് 8GB വരെ വെർച്വൽ റാം ആയി ഉപയോഗിക്കാം. മെച്ചപ്പെട്ട കൂളിംഗ്, ഗെയിമിംഗിനായി ഒരു എക്സ്-ആക്സിസ് ലീനിയർ മോട്ടോർ അഗ്നി 2 5ജി ഫീച്ചർ ചെയ്യുന്നു. 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

ഫ്രണ്ട് ക്യാമറ കൂടി ഉൾപ്പെടുത്തിയാൽ ലാവ അ‌ഗ്നി 2 5ജിയിൽ ആകെ 5 ക്യാമറകൾ ഉണ്ടെന്ന് പറയാം. കാരണം, ഈ ​പ്രൈസ് റേഞ്ചിലെ മറ്റ് സ്മാർട്ട്ഫോണുകളിൽനിന്ന് വ്യത്യസ്തമായി 1.0-മൈക്രോൺ (1um) പിക്‌സൽ സൈസ് സെൻസറുള്ള 50 എംപി മെയിൻ ക്യാമറ നയിക്കുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

'5 ക്യാമറ', 16GB റാം, 4700mAh ബാറ്ററി,  5ജി ഫോൺ; 17,249  രൂപ

50 എംപി മെയിൻ ക്യാമറ + 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ + 2 എംപി ഡെപ്ത് സെൻസർ + 2 എംപി മാക്രോ ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണം. ഇതോടൊപ്പം ഫ്രണ്ടിൽ 6 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

സ്റ്റോക്ക് ആൻഡ്രോയിഡ് 13-ലാണ് അഗ്നി 2 5ജി പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 15 വരെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ വാഗ്ദാനം ചെയ്യുന്നു. 13 5ജി ബാൻഡുകൾക്കുള്ള പിന്തുണയും ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു. ഗ്ലാസ് വിരിഡിയൻ, ഗ്ലാസ് അ‌യൻ എന്നീ കളർഓപ്ഷനുകളിൽ ഈ 5ജി സ്മാർട്ട്ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Lava Agni 2 5g with great features like quad camera and 4700mAh battery can now be bought from Amazon at a discounted price of Rs 17999. In fact, the 8GB/256GB base model of this smartphone was launched in India at a price of Rs 21,999. But now Amazon has listed the Lava Agdi 2 at a discount of around Rs 4000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X