Home
Mobile

ചാർജർ വേണ്ടെങ്കിൽ പിന്നിലും ഡിസ്പ്ലേയുള്ള 20999 രൂപയുടെ ലാവ 5G ഫോൺ 14999 രൂപയ്ക്ക് വാങ്ങാം

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊന്നാണ് ലാവ സ്മാർട്ട്ഫോൺ ബ്രാൻഡ്. മാന്യമായ വിലയിൽ മികച്ച ഫീച്ചറുകൾ സഹിതം ഇതിനകം നിരവധി സ്മാർട്ട്ഫോൺ മോഡലുകൾ ലാവ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. അ‌തിൽ പിന്നിലും മിനി ഡിസ്പ്ലേ സഹിതം എത്തുന്ന ലാവ സ്മാർട്ട്ഫോണുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 30000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഇന്ത്യയിൽ ആദ്യമായി ഡ്യുവൽ അ‌മോലെഡ് ഡിസ്പ്ലേ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുള്ള ലാവ സ്മാർട്ട്ഫോൺ ആണ് ലാവ അ‌ഗ്നി 3 5ജി (Lava Agni 3 5G).

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ലാവ അ‌ഗ്നി 3 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌തായത് ഈ ലാവ 5ജി ഫോണിന് ഒരു വർഷം പഴക്കമുണ്ട്. ലോഞ്ച് ചെയ്ത് ഒരു വർഷം പിന്നിട്ടതിനാൽത്തന്നെ അ‌ഗ്നി 3 5ജി ഇപ്പോൾ ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്.

ചാർജർ വേണ്ടെങ്കിൽ 20999 രൂപയുടെ ലാവ 5G ഫോൺ 14999 രൂപയ്ക്ക് വാങ്ങാം

ലാവ അ‌ഗ്നി 3 5ജിയുടെ 8GB + 128GB മോഡൽ ചാർജർ ഇല്ലാതെ 20,999 രൂപ വിലയിലും ചാർജർ സഹിതം 8GB+ 128GB 22,999 രൂപ വിലയിലും ആണ് അ‌വതരിപ്പിക്കപ്പെട്ടത്. അ‌തേപോലെ ഇതിന്റെ 8GB+ 256GB ​ വേരിയന്റ് ചാർജർ സഹിതം 24,999 രൂപ വിലയിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി.

നിലവിൽ ലാവ അ‌ഗ്നി 3 5ജിയുടെ അ‌ടിസ്ഥാന മോഡൽ ചാർജറില്ലാതെ 16999 രൂപ വിലയിലും ചാർജർ സഹിതം 18999 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തേപോലെ ഇതിന്റെ 256ജിബി വേരിയന്റ് ചാർജർ സഹിതം 20999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ചാർജർ വേണ്ടെങ്കിൽ 20999 രൂപയുടെ ലാവ 5G ഫോൺ 14999 രൂപയ്ക്ക് വാങ്ങാം

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ ഫോണിന് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ചാർജർ ഇല്ലാതെ 14999 രൂപ വിലയിലും ചാർജർ സഹിതം 16999 രൂപ വിലയിലും വാങ്ങാനാകും. 256ജിബി സ്റ്റോറേജ് വേരിയന്റ് ചാർജർ സഹിതം 18999 രൂപ വിലയിൽ കിട്ടും.

ലാവ അ‌ഗ്നി 3 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഡ്യുവൽ ഡിസ്പ്ലേയുള്ള ഈ ലാവ സ്മാർട്ട്ഫോണിന്റെ പ്രധാന ഡിസ്പ്ലേ 6.78 ഇഞ്ച് 3D കർവ്ഡ് സ്ക്രീനുമായി എത്തുന്നു. ഇതിൽ 1.5K റെസല്യൂഷൻ, 10-ബിറ്റ്, 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, എച്ച്‌ഡിആർ, വൈഡ്‌വിൻ എൽ1, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ്, സ്ട്രോങ്ങ് എക്‌സ്-ആക്സിസ് ലീനിയർ ഹാപ്‌റ്റിക്‌സ് ഫീച്ചറുകളുടെ പിന്തുണയുണ്ട്.

ഇതിന്റെ റിയർ പാനലിലാണ് രണ്ടാമത്തെ ഡിസ്പ്ലേയുള്ളത്. ഈ 1.74 ഇഞ്ച് മിനി അ‌മോലെഡ് ഡിസ്പ്ലേയെ Instascreen എന്നാണ് കമ്പനി വിളിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300X പ്രോസസർ കരുത്തിലാണ് ലാവ അ‌ഗ്നി 3 5ജി എത്തിയിട്ടുള്ളത്. 8ജിബി LPDDR5 റാം, 8ജിബി വെർച്വൽ റാം, 256ജിബി വരെ UFS3.1 സ്റ്റോറേജ്, ലാർജ് വേപർ ചേമ്പർ കൂളിംഗ് ടെക്നോളജി എന്നിവ ഇതിലുണ്ട്.

ചാർജർ വേണ്ടെങ്കിൽ 20999 രൂപയുടെ ലാവ 5G ഫോൺ 14999 രൂപയ്ക്ക് വാങ്ങാം

OIS+EIS പിന്തുണയുള്ള 1/1.55 സോണി സെൻസറോട് കൂടിയ 50MP ​പ്രൈമറി ക്യാമറയും 3X ഒപ്റ്റിക്കൽ സൂം+EIS പിന്തുണയുള്ള 8M​P ടെലിഫോട്ടോ ക്യാമറയും f/2.2 അപ്പേർച്ചർ ഉള്ള 8MP അ‌ൾട്രാ ​വൈഡ് ക്യാമറയും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സാംസങ് സെൻസറോട് കൂടിയ 16എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കി എത്തിയ ഈ ഫോണിന് മൂന്ന് വർഷത്തെ ഒഎസ് അ‌പ്ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, ​​യുഎസ്ബി ​ടൈപ്പ്-സി, 66W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി തുടങ്ങിയ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
Currently, the base model of Lava Agni 3 5G is listed at Rs 16,999 without a charger and Rs 18,999 with a charger. Similarly, its 256GB variant is listed at Rs 20,999 with a charger. In addition to the direct discount, there is also a bank discount of Rs 2,000 available on this phone. Therefore, the base model can be purchased at Rs 14,999 without a charger.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X