മഹാ അധ്യായം തുടക്കമായ് ഇന്ന്! മുന്നിലും പിന്നിലും ഡിസ്പ്ലേയുള്ള ലാവ അഗ്നി 3 5ജി ഡിസ്കൗണ്ടിൽ വാങ്ങാം
എതിരാളികളെ ബഹുദൂരം പിന്നിലാക്കും വിധത്തിൽ മികച്ച ഫീച്ചറുകളുമായി ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ ലോഞ്ച് ചെയ്ത കിടിലൻ സ്മാർട്ട്ഫോണായ ലാവ അഗ്നി 3 5ജി (Lava Agni 3 5G) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. ഐഫോണിലേത് പോലുള്ള ആക്ഷൻ കീയും റിയർ ക്യാമറ മൊഡ്യൂളിലെ സെക്കൻഡറി ഡിസ്‌പ്ലേയും ആണ് ഈ ഫോണിനെ മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഇന്ന് മുതൽ ആമസോൺ വഴിയും ലാവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഈ 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ഓഫർ സഹിതം സ്വന്തമാക്കാൻ സാധിക്കും.
ലാവ അഗ്നി 3 5ജി വാങ്ങാൻ തീരുമാനിക്കുന്ന ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ചാർജർ സഹിതവും ചാർജർ ഇല്ലാതെയും ഈ ഫോൺ ലഭ്യമാണ് എന്നതാണ്. അഗ്നി 3 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റ് ചാർജർ ഇല്ലാതെ 20,999 രൂപ വിലയിലും ചാർജറുള്ള 8GB+ 128GB അടിസ്ഥാന വേരിയന്റ് 22,999 രൂപ വിലയിലും എത്തുന്നു. ചാർജറുള്ള 8GB+ 256GB വേരിയന്റിന് 24,999 രൂപയാണ് വില.

ലോഞ്ച് ഓഫർ പ്രകാരം ചാർജർ ഇല്ലാത്ത മോഡലിന് 1000 രൂപ ഡിസ്കൗണ്ടും ചാർജർ സഹിതം വാങ്ങുന്ന മോഡലുകൾക്ക് 2000 രൂപ ഡിസ്കൗണ്ടും ലഭിക്കും. അത് പ്രകാരം, ചാർജ്ജർ ഇല്ലാതെ 8GB+128GB വേരിയന്റ്19,999 രൂപയ്ക്കും ചാർജറിനൊപ്പം 8GB+128GB വേരിയന്റ് 20,999 രൂപയ്ക്കും 8GB+256GB വേരിയന്റ് 22,999 രൂപയ്ക്കും വാങ്ങാനാകും. കൂടാതെ, ആമസോൺ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1,150 രൂപ വരെ ക്യാഷ്ബാക്കും നേടാനാകും.
നിലവിൽ ലാവ ഫോൺ ഉപയോഗിക്കുന്നവർക്ക് ഈ പുതിയ ലാവ 5ജി ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലാവ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. അഗ്നി 2 ഉപയോക്താക്കൾക്ക് 8000 ഫ്ലാറ്റ് ഡിസ്കൗണ്ടും അഗ്നി 1 ഉപയോക്താക്കൾക്ക് 4000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടും ലാവ വാഗ്ദാനം ചെയ്യുന്നു.

പ്രിസ്റ്റൈൻ വൈറ്റ്, ഹെതർ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. പ്രധാന ഡിസ്പ്ലേയ്ക്ക് പുറമേ റിയർ ക്യാമറ മൊഡ്യൂളിനൊപ്പം ഒരു മിനി അമോലെഡ് ഡിസ്പ്ലേയും അഗ്നി 3 5ജി വാഗ്ദാനം ചെയ്യുന്നു. 30000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഇന്ത്യയിൽ ആദ്യമായി ഡ്യുവൽ അമോലെഡ് ഡിസ്പ്ലേ അവതരിപ്പിച്ച സ്മാർട്ട്ഫോൺ എന്ന പ്രത്യേകത ലാവ അഗ്നി 3 5ജിക്ക് സ്വന്തമാണ്.
കോളുകൾക്ക് മറുപടി നൽകാനും നോട്ടിഫിക്കേഷനുകൾ കാണാനുമൊക്കെ കഴിയുന്ന സെക്കൻഡറി ഡിസ്പ്ലേ ഈ ഫോണിന്റെ ഹൈലൈറ്റാണ്. ലാവ അഗ്നി 3 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഇതിലെ പ്രധാന ഡിസ്പ്ലേ 6.78 ഇഞ്ച് 3D കർവ്ഡ് സ്ക്രീനുമായി എത്തുന്നു. 1.5K റെസല്യൂഷൻ, 10-ബിറ്റ്, 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, എച്ച്‌ഡിആർ, വൈഡ്‌വിൻ എൽ1, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ്, സ്ട്രോങ്ങ് എക്‌സ്-ആക്സിസ് ലീനിയർ ഹാപ്‌റ്റിക്‌സ് ഫീച്ചറുകളും ഉണ്ട്.
ക്യാമറ മൊഡ്യൂളിനോട് ചേർന്നുള്ള മിനി അമോലെഡ് ഡിസ്പ്ലേ 1.74 ഇഞ്ച് വലിപ്പമുള്ളതാണ്. Instascreen എന്നാണ് കമ്പനി ഈ രണ്ടാം സ്ക്രീനിനെ വിളിക്കുന്നത്. സെൽഫി ഫോട്ടോകളും വീഡിയോകളും എടുക്കാനും കോളുകൾ സ്വീകരിക്കുക, അറിയിപ്പുകൾ കാണുക, മ്യൂസിക് പ്ലെയർ, സ്റ്റെപ്‌സ് & കലോറി ട്രാക്കർ, റെക്കോർഡർ, ടൈമർ, സ്റ്റോപ്പ് വാച്ച് & കാലാവസ്ഥപോലുള്ള ഉപയോഗപ്രദമായ ആപ്പുകൾ ഉപയോഗിക്കുക തുടങ്ങിയവയ്ക്കും ഈ സെക്കൻഡറി ഡിസ്പ്ലേ സഹായിക്കും.

ഡിമെൻസിറ്റി 7300X ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 8ജിബി LPDDR5 റാം, 8ജിബി വെർച്വൽ റാം, 256ജിബി വരെ UFS3.1 സ്റ്റോറേജ്, വേപർ ചേമ്പർ കൂളിംഗ് ടെക്നോളജി എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. മൂന്ന് വർഷത്തെ ഒഎസ് അപ്ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലാവ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് അഗ്നി 3 5ജിയിൽ ലാവ ഒരുക്കിയിരിക്കുന്നത്. എഐ പിന്തുണയുള്ള ഇതിലെ ക്യാമറ യൂണിറ്റിൽ OIS+EIS പിന്തുണയുള്ള 1/1.55 സോണി സെൻസറോട് കൂടിയ 50MP പ്രൈമറി ക്യാമറയും 3X ഒപ്റ്റിക്കൽ സൂം+EIS പിന്തുണയുള്ള 8MP ടെലിഫോട്ടോ ക്യാമറയും f/2.2 അപ്പേർച്ചർ ഉള്ള 8MP അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്നു. ഫ്രണ്ടിൽ സാംസങ് സെൻസറോട് കൂടിയ 16എംപി സെൽഫി ക്യാമറയുമുണ്ട്.
ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP64 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, 66W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








