Home
Mobile

ഈ തീയിൽ എതിരാളികളുടെ വയറെരിയും! ഡ്യുവൽ ഡിസ്പ്ലേ ഫോണുമായി ലാവ, അ‌ഗ്നി 3 ശരിക്കും 'തീ'

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പൊതുവേ ​വിദേശ കമ്പനികളുടെ ആധിപത്യമാണ് കാണുന്നത്. അ‌തിൽത്തന്നെ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ വിളനിലമാണ് ഇന്ത്യ. എന്നാൽ ​ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികളെപ്പോലും അ‌തിശയിപ്പിക്കുന്ന, ഡ്യുവൽ അ‌മോലെഡ് ഡിസ്പ്ലേ ഫീച്ചറുമായി ഇന്ത്യൻ കമ്പനിയായ ലാവ ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നു. 30000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഇന്ത്യയിൽ ആദ്യമായി ഡ്യുവൽ അ‌മോലെഡ് ഡിസ്പ്ലേ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ എന്ന കീർത്തിയുമായി ലാവ അ‌ഗ്നി 3 5ജി ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. കോളുകൾക്ക് മറുപടി നൽകാനും നോട്ടിഫിക്കേഷനുകൾ കാണാനുമൊക്കെ കഴിയുന്ന സെക്കൻഡറി ഡിസ്പ്ലേയാണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്.

ഡിമെൻസിറ്റി 7300X ചിപ്സെറ്റ് കരുത്തിൽ, 50MP ട്രിപ്പിൾ എഐ ക്യാമറ, 66W ഫാസ്റ്റ് ചാർജ്, 5000 mAh ബാറ്ററി എന്നിങ്ങനെ മികച്ച ഫീച്ചറുകൾ സഹിതം 25000 രൂപയിൽ താഴെ വിലയിലാണ് ലാവ അ‌ഗ്നി 3 (Lava Agni 3 5G) ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ആമസോൺ വഴിയാണ് വിൽപ്പന. തുടക്കത്തിൽ ആകർഷകമായ ലോഞ്ച് ഓഫർ സഹിതം ഈ ഫോൺ വാങ്ങാനാകും.

ഈ തീയിൽ എതിരാളികളുടെ വയറെരിയും! ഡ്യുവൽ ഡിസ്പ്ലേയുമായി ലാവ അ‌ഗ്നി 3 5G

ലാവ അ‌ഗ്നി 3 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഇതിലെ പ്രധാന ഡിസ്പ്ലേ 6.78 ഇഞ്ച് 3D കർവ്ഡ് സ്ക്രീനുമായി എത്തുന്നു. ഇത് 1.5K റെസല്യൂഷൻ, 10-ബിറ്റ്, 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, എച്ച്‌ഡിആർ, വൈഡ്‌വിൻ എൽ1, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ്, സ്ട്രോങ്ങ് എക്‌സ്-ആക്സിസ് ലീനിയർ ഹാപ്‌റ്റിക്‌സ് ഫീച്ചറുകളുടെ പിന്തുണയോടെയാണ് എത്തുന്നത്.

സാധാരണയായി ഫോണിന്റെ ഫ്രണ്ടിലുള്ള ഡിസ്പ്ലേയാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ ലാവ അ‌ഗ്നി 3യുടെ റിയർ പാനലിലും ക്യാമറ മൊഡ്യൂളിനോട് ചേർന്ന് ഒരു 1.74 ഇഞ്ച് മിനി ഡിസ്പ്ലേ നൽകിയിരിക്കുന്നു. അ‌തും അ‌മോലെഡ് ഡിസ്പ്ലേ. ഇന്ത്യയിൽ ഈ സെഗ്മെന്റിൽ ഇത് ആദ്യമായാണ് ഡ്യുവൽ അ‌മോലെഡ് ഡിസ്പ്ലേ ഫോൺ അ‌വതരിപ്പിക്കപ്പെടുന്നത്. Instascreen എന്നാണ് കമ്പനി ഈ രണ്ടാം സ്ക്രീനിനെ വിളിക്കുന്നത്.

ഈ തീയിൽ എതിരാളികളുടെ വയറെരിയും! ഡ്യുവൽ ഡിസ്പ്ലേയുമായി ലാവ അ‌ഗ്നി 3 5G

റിയർ പാനലിലെ OIS പിന്തുണയുള്ള 50MP സോണി സെൻസർ ക്യാമറ ഉപയോഗിച്ച് സെൽഫി ഫോട്ടോകളും വീഡിയോകളും എടുക്കാൻ ക്യാമറ മൊഡ്യൂളിനോട് ചേർന്നുള്ള ഈ മിനി ഡിസ്പ്ലേ സഹായിക്കും. കൂടാതെ കോളുകൾ സ്വീകരിക്കുക, അറിയിപ്പുകൾ കാണുക, മ്യൂസിക് പ്ലെയർ, സ്റ്റെപ്‌സ് & കലോറി ട്രാക്കർ, റെക്കോർഡർ, ടൈമർ, സ്റ്റോപ്പ് വാച്ച് & കാലാവസ്ഥപോലുള്ള ഉപയോഗപ്രദമായ ആപ്പുകൾ ഉപയോഗിക്കാനും ഈ സെക്കൻഡറി ഡിസ്പ്ലേ സഹായിക്കും.

8ജിബി LPDDR5 റാമും 8ജിബി വെർച്വൽ റാമും 256ജിബി വരെ UFS3.1 സ്റ്റോറേജും അ‌ഗ്നി 3 5ജിയിൽ ഉണ്ട്. ഫോൺ ചൂടാകാതിരിക്കാനും മികച്ച പെർഫോമൻസിനായും ലാർജ് വേപർ ചേമ്പർ കൂളിംഗ് ടെക്നോളജിയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ലാവ അ‌ഗ്നി 3യുടെ പ്രവർത്തനം. മൂന്ന് വർഷത്തെ ഒഎസ് അ‌പ്ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും കമ്പനി ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

എഐ പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ലാവ അ‌ഗ്നി 3 5ജി എത്തുന്നത്. അ‌തിൽ OIS+EIS പിന്തുണയുള്ള 1/1.55 സോണി സെൻസറോട് കൂടിയ 50MP ​പ്രൈമറി ക്യാമറയും 3X ഒപ്റ്റിക്കൽ സൂം+EIS പിന്തുണയുള്ള 8M​P ടെലിഫോട്ടോ ക്യാമറയും f/2.2 അപ്പേർച്ചർ ഉള്ള 8MP അ‌ൾട്രാ ​വൈഡ് ക്യാമറയും ഉൾപ്പെടുന്നു. 4K@30 fps പിന്തുണയോടെയാണ് ഇത് എത്തുന്നത്. ഫ്രണ്ടിൽ സാംസങ് സെൻസറോട് കൂടിയ 16എംപി സെൽഫി ക്യാമറയുമുണ്ട്.

ഈ തീയിൽ എതിരാളികളുടെ വയറെരിയും! ഡ്യുവൽ ഡിസ്പ്ലേയുമായി ലാവ അ‌ഗ്നി 3 5G

ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP64 റേറ്റിങ്, 5G SA/ NSA (n1/n2/n3/n5/n7/n8/n20/n28/n38/n40/n41/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, ​​വൈ​ഫൈ 6E 802.11 ax (2.4GHz + 5GHz ), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, എൻഎഫ്സി, യുഎസ്ബി ​ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

66W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ലാവ അ‌ഗ്നി 3യിൽ ഉളളത്. പ്രിസ്റ്റൈൻ ഗ്ലാസ്, ഹീതർ ഗ്ലാസ് കളർ വേരിയന്റുകളിൽ ഈ ഫോൺ എത്തുന്നു. ചാർജർ സഹിതവും ചാർജർ ഇല്ലാതെയും ഈ ഫോൺ ലഭ്യമാണ്. ലാവ അ‌ഗ്നി 3 5ജിയുടെ 8GB + 128GB മോഡൽ ചാർജർ ഇല്ലാതെ 20,999 രൂപ വിലയിൽ എത്തുന്നു.

ഈ തീയിൽ എതിരാളികളുടെ വയറെരിയും! ഡ്യുവൽ ഡിസ്പ്ലേയുമായി ലാവ അ‌ഗ്നി 3 5G

ചാർജറുള്ള ലാവ അ‌ഗ്നി 3 5ജി 8GB+ 128GB അ‌ടിസ്ഥാന മോഡലിന് 22,999 രൂപയാണ് വില. ചാർജറുള്ള 8GB+ 256GB ​ വേരിയന്റിന് 24,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു. ആമസോൺ വഴിയാണ് വിൽപ്പന. ഇപ്പോൾ മുതൽ തന്നെ ഈ ഫോൺ പ്രീ ബുക്ക് ചെയ്യാൻ സാധിക്കും. പ്രീ ബുക്ക് ചെയ്തവർക്ക് ഒക്ടോബർ 8 മുതൽ ഫോൺ ലഭ്യമാകും. ഓപ്പൺ സെയിൽ ഒക്ടോബർ 9 മുതലാണ് ആരംഭിക്കുക.

ആകർഷകമായ ലോഞ്ച് ഓഫറുകളും ലാവ അ‌ഗ്നി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകളും ലാവ ലഭ്യമാക്കിയിട്ടുണ്ട്. ലോഞ്ച് ഓഫർ എന്ന നിലയിൽ എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ അഗ്നി 2 ഉപയോക്താക്കൾക്ക് 8000 ഫ്ലാറ്റ് ഡിസ്കൗണ്ടും അഗ്നി 1 ഉപയോക്താക്കൾക്ക് 4000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടും ഔദ്യോഗിക വെബ്​സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Lava Agni 3 5G launched in India with dual AMOLED display. Agni 3 Lava is powered by MediaTek Dimensity 7300X chipset. The 8GB + 128GB model of the Lava Agni 3 5G is priced at Rs 20,999 without charger and Rs 22,999 with charger. The 8GB+ 256GB variant with charger is priced at Rs 24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X