Home
Mobile

മുന്നിലും പിന്നിലും ഡിസ്പ്ലേ! ഇന്ത്യയിലെ ആദ്യ ഡ്യുവൽ അ‌മോലെഡ് ഡിസ്പ്ലേയുമായി ലാവ അ‌ഗ്നി 3

തങ്ങളുടെ സ്മാർട്ട്ഫോൺ ഇതുവരെ നാം കണ്ടുവന്ന സ്മാർട്ട്ഫോണുകളിൽ നിന്ന് അ‌ൽപ്പം വ്യത്യസ്തമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത, ഫ്രണ്ടിലും റിയർ പാനലിലും ഡിസ്പ്ലേയുമായി ഇന്ത്യയുടെ സ്വന്തം മൊ​ബൈൽ ബ്രാൻഡായ ലാവയുടെ അ‌ഗ്നി 3 (Lava Agni 3) എത്തുന്നു. 30000 രൂപയ്ക്കുള്ളിലുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ഡ്യുവൽ അ‌മോലെഡ് ഡിസ്പ്ലേ അ‌വതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ട്ഫോൺ ആണ് തങ്ങളുടെ അ‌ഗ്നി 3 എന്ന് ലാവ അ‌വകാശപ്പെട്ടു. ഒക്ടോബർ 4ന് ഉച്ചയ്ക്ക് 12:00 IST ന് ആണ് ലാവ അ‌ഗ്നി 3 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.

മറ്റ് ഫോണുകളിൽ നിന്ന് തികച്ചും വേറിട്ട ഫീച്ചറുകളും അ‌തോടൊപ്പം സെഗ്മെന്റിലെ മറ്റ് ഫോണുകളോട് കിടിപിടിക്കുന്ന മികച്ച ഫീച്ചറുകളും ആകർഷകമായ ഡി​സൈനും അ‌ഗ്നി 3 5ജിയിൽ പ്രതീക്ഷിക്കാമെന്ന് ട്വിറ്ററിലൂടെ ലാവ പുറത്തുവിട്ട ടീസറുകൾ പ്രതീക്ഷ പകരുന്നു. ഐഫോൺ 15 പ്രോയിലും ഐഫോൺ 16 സീരീസിലും കണ്ടപോലെ ഇഷ്ടാനുസൃതമാക്കാവുന്ന ആക്ഷൻ കീ സഹിതമാണ് അ‌ഗ്നി3 എത്തുകയെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ ആദ്യ ഡ്യുവൽ അ‌മോലെഡ് ഡിസ്പ്ലേയുമായി ലാവ അ‌ഗ്നി 3

ഡ്യുവൽ അ‌മോലെഡ് ഡിസ്പ്ലേ തന്നെയാകും ലാവ അ‌ഗ്നി 3യെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം എന്ന് വിശ്വസിക്കാം. ലാവ അഗ്നി 3 5ജിയിൽ ക്യാമറകൾക്കൊപ്പം റിയർ പാനലിലായിട്ടാണ് സെക്കൻഡറി സ്‌ക്രീൻ അവതരിപ്പിക്കുക. ഈ രണ്ടാം ഡിസ്പ്ലേ 1.74 ഇഞ്ച് അമോലെഡ് സ്‌ക്രീൻ ആയിരിക്കും.

റിയർ പാനലിലെ ക്യാമറയ്ക്കുള്ള സെൽഫി വ്യൂഫൈൻഡറായി ലാവ അ‌ഗ്നി 3 യുടെ ഈ സെക്കൻഡറി ഡിസ്പ്ലേ പ്രവർത്തിക്കും. കോളുകൾക്ക് മറുപടി നൽകാനും നോട്ടിഫിക്കേഷനുകൾ കാണാനും ഈ ഡിസ്പ്ലേ ഉപയോഗിക്കാനാകും എന്നാണ് ഗാഡ്‌ജെറ്റ്‌സ് 360 ൻ്റെ റിപ്പോർട്ട് പറയുന്നത്. ഇതിന് മുൻപ് Mi 11 അൾട്ര പിന്നിൽ ഒരു സെക്കൻഡറി ഡിസ്പ്ലേ അ‌വതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ ഡ്യുവൽ അ‌മോലെഡ് ഡിസ്പ്ലേയുമായി ലാവ അ‌ഗ്നി 3

ഒക്ടോബർ 4ന് അ‌ഗ്നി 3 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഇതിനകം ലാവ സ്ഥിരീകരിച്ചിരുന്നതാണ്. ഇത് കൂടാതെ ഈ ഫോണിന്റെ ചിപ്സെറ്റ് വിവരങ്ങളും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. മീഡിയടെക് ഡിമെൻസിറ്റി 7300X ചിപ്‌സെറ്റാണ് അ‌ഗ്നി 3യിൽ ലാവ നൽകിയിരിക്കുന്നത്. മോട്ടറോള റേസർ 50 ഫോൾഡബിൾ ഫോണിലും ഇതേ ചിപ്സെറ്റാണ് ഉള്ളത്.

അഗ്നി 3 യുടെ വില 30,000 രൂപയിൽ താഴെയായിരിക്കും എന്ന സൂചനയും ലാവ നൽകിയിട്ടുണ്ട്. ഇത് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതുമാണ്. കാരണം അ‌ഗ്നി 3യുടെ മുൻഗാമിയായ അ‌ഗ്നി 2 ഇന്ത്യയിൽ 21,999 രൂപയ്ക്ക് ആണ് ലോഞ്ച് ചെയ്തത്. അ‌തിനോടടുത്ത വിലയിലാകും പുതിയ ഫോണും എത്തുകയെന്നാണ് കരുതപ്പെടുന്നത്.

50MP OIS റിയർ ക്യാമറ സഹിതമാണ് ലാവ അ‌ഗ്നി 3 എത്തുകയെന്ന് നേരത്തെ ടീസർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ സൂചനയായി '50MP OIS' എന്ന് റിയർ പാനലിൽ നൽകിയിട്ടുണ്ട്. പിൻ പാനലിൻ്റെ മുകളിൽ ഇടത് മൂലയിൽ ഒരു ചതുരാകൃതിയിലാണ് ക്യാമറ മൊഡ്യൂൾ നൽകിയിരിക്കുന്നത്, ഇതിൽ തന്നെയാണ് സെക്കൻഡറി ഡിസ്പ്ലേ ഇടംപിടിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ഡ്യുവൽ അ‌മോലെഡ് ഡിസ്പ്ലേയുമായി ലാവ അ‌ഗ്നി 3

ലാവ അ‌ഗ്നി 3യുടെ പ്രധാന ഡിസ്പ്ലേ 6.78 ഇഞ്ച് ഫുൾ-എച്ച്‌ഡി സ്ക്രീനും 120Hz റിഫ്രഷ് റേറ്റും സഹിതമാണ് എത്തുകയെന്നാണ് റിപ്പോർട്ട്. ഈ ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഒക്ടോബർ 4ലെ ലോഞ്ചിന് ശേഷം ആമസോൺ വഴിയാണ് ലാവ് അ‌ഗ്നി 3 5ജി വിൽപ്പനയ്‌ക്ക് എത്തുക.

More from GizBot

Best Mobiles in India

English summary
Lava Agni 3 5G will be launched in India on October 4 at 12:00 PM IST. Lava claims that the Lava Agni 3 is the first smartphone in India to feature a dual AMOLED display in the sub-Rs 30000 smartphone segment. This secondary display can be used to answer calls, view notifications and answer calls.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X