ഒരമ്മ പെറ്റ മക്കളാണെങ്കിലും വ്യത്യാസങ്ങൾ ഉണ്ട്! ലാവ ബ്ലേസ് കർവ് vs അഗ്നി 3 vs അഗ്നി
കമ്പനിയുടെ ഏറ്റവും പ്രീമിയം സ്മാർട്ട്‌ഫോണായി ലാവ അഗ്നി 3 5ജി ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ട് ഒഎൽഇഡി ഡിസ്പ്ലേകൾക്ക് പുറമെ, ലാവ അഗ്നി 3 5ജിയിൽ ശ്രദ്ധേയമായ മറ്റ് സവിശേഷതകളും ഉണ്ട്. എന്നാൽ കമ്പനിയുടെ രണ്ട് മികച്ച ഫോണുകൾ ആയ ലാവ അഗ്നി 3, അതിൻ്റെ മുൻഗാമിയായ ബ്ലേസ് കർവ് 5ജി എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പലർക്കും സംശയം തോന്നിയേക്കാം. ലാവ ബ്ലേസ് കർവ്, അഗ്നി 3, അഗ്നി 2 എന്നിവയുമായി താരതമ്യം ചെയ്ത് അവയുടെ വ്യത്യാസങ്ങളും പൂർണ്ണ സവിശേഷതകൾ പരിശോധിച്ച് നോക്കാം.
ഡിസൈൻ & ഡിസ്പ്ലേ: മൂന്ന് സ്മാർട്ട്‌ഫോണുകളും മുൻവശത്ത് വളഞ്ഞ OLED ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. എന്നിരുന്നാലും അഗ്നി 3യുടെ ഡിസൈൻ അതിൻ്റെ മുൻഗാമിയുടേതിന് സമാനമാണ്. അഗ്നി 2, അഗ്നി 3 എന്നിവയേക്കാൾ തീവ്രമായ കേർവ് ആണ് ബ്ലേസ് കർവ് അവതരിപ്പിക്കുന്നത്. ലാവ അഗ്നി 2ന് ബാക്കിൽ ഒരു വൃത്താകൃതിയിലുള്ള ക്യാമറ ദ്വീപ് ഉണ്ട്. അതേസമയം ബ്ലേസ് കർവ് 5ജിയുടെ പിൻ പാനലിൽ മൂന്ന് വ്യത്യസ്ത ക്യാമറ മൊഡ്യൂളുകൾ ആണുള്ളത്.

പെർഫോമൻസ്, സോഫ്റ്റ്‌വെയർ, ബാറ്ററി: പെർഫോമൻസിന്റെ കാര്യത്തിൽ, ലാവ അഗ്നി 3യുടെ മീഡിയടെക് ഡൈമെൻസിറ്റി 7300X ചിപ്പ് ആണ് ഏറ്റവും വേഗതയേറിയത്. ബ്ലേസ് കർവ്, അഗ്നി 2 എന്നിവയിലെ മീഡിയടെക് 7050 SoCനേക്കാൾ പ്രകടനത്തിൽ 30% വർദ്ധനവ് ഇത് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് സ്നാപ്ഡ്രാഗൺ 7 Gen 3 SoCനേക്കാൾ കുറവാണ്. ബ്ലേസ് കർവ് 5ജി, അഗ്നി 2 5ജി എന്നിവയേക്കാൾ വലിയ VC കൂളിംഗ് ഏരിയയും അഗ്നി 3നുണ്ട്.
ഇനി സോഫ്‌റ്റ്‌വെയറിലേക്ക് വരാം. അഗ്നി 3ക്ക് ആൻഡ്രോയിഡ് 17 അപ്‌ഗ്രേഡ് ലഭിക്കുമെന്ന് ലാവ സ്ഥിരീകരിച്ചു. അഗ്നി 2, ബ്ലേസ് കർവ് എന്നിവ ആൻഡ്രോയിഡ് 15ൽ തന്നെ നിലനിൽകും. മൂന്ന് ഫോണുകളും ബ്ലോട്ട്വെയറുകളില്ലാത്ത വൃത്തിയുള്ള ഇൻ്റർഫേസ് അവതരിപ്പിക്കുന്നു. അതേ സമയം അഗ്നി 3ക്ക് നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
മൂന്ന് ഫോണുകളിലെയും ബാറ്ററി ശേഷി ഏതാണ്ട് സമാനമാണ്. എന്നിരുന്നാലും ബ്ലേസ് കർവ് വേഗത കുറഞ്ഞ ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു. അതേ സമയം അഗ്നി 2ന് അൽപ്പം ചെറിയ സെല്ലാണുള്ളത്. എന്നിരുന്നാലും, അഗ്നി 3ൽ സെക്കൻഡറി സ്‌ക്രീൻ ചേർക്കുന്നത് ബാറ്ററി ലൈഫ് കുറയുന്നതിന് കാരണമാകും. കൂടാതെ, ഫോണിനൊപ്പം അഡാപ്റ്റർ ഉള്ളത് കൊണ്ട് തന്നെ അഗ്നി 3ന് 2,000 രൂപ അധികമായി ചിലവാകും.
ക്യാമറകൾ: ലാവ ബ്ലേസ് കർവ് 5ജി, അഗ്നി 3 എന്നിവയിൽ ട്രിപ്പിൾ റിയർ ക്യാമറകളുണ്ട്. അതേ സമയം അഗ്നി 2 ക്വാഡ് ക്യാമറ സജ്ജീകരണമാണ് തിരഞ്ഞെടുക്കുന്നത്. അഗ്നി 3 5ജിയിലെ 50 എംപി Sony IMX766 സെൻസർ ഈ മൂന്നിലും മികച്ചതാണ്. ബ്ലേസ് കർവ് 5ജിയുടെ 64 എംപി പ്രൈമറി സെൻസർ ആണ് ഏറ്റവും ദുർബലമായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
മാത്രമല്ല, അഗ്നി 2, ബ്ലേസ് കർവ് എന്നിവയുടെ പ്രധാന ക്യാമറ അഗ്നി 3 പോലെ OISനെ പിന്തുണയ്ക്കുന്നില്ല. മൂന്ന് ഫോണുകളിലെയും അൾട്രാവൈഡ് ക്യാമറ സമാനമാണെങ്കിലും, 30x സൂപ്പർ സൂമോട് കൂടിയ 8 എംപി ടെലിഫോട്ടോ പോർട്രെയ്റ്റ് ലെൻസിനായി അഗ്നി 3 ആവശ്യമില്ലാത്ത 2 എംപി മാക്രോ, 2 എംപി ഡെപ്ത് സെൻസറുകൾ ഒഴിവാക്കുന്നു.
ബ്ലേസ് കർവ് 5ജിയിൽ ഉയർന്ന റെസല്യൂഷൻ ഉള്ള 32 എംപി സെൽഫി ക്യാമറ ആണ് ഉള്ളത്. എന്നിരുന്നാലും, അഗ്നി 3 ഉപയോക്താക്കൾക്ക് ഒരു വ്യൂ ഫൈൻഡറായി സെക്കൻഡറി ഡിസ്പ്ലേ ഉപയോഗിച്ച് ബാക്ക് ക്യാമറകൾ ഉപയോഗിച്ച് സെൽഫികൾ എടുക്കുന്നതിൻ്റെ പ്രയോജനം ലഭിക്കും എന്നത് ഈ ഫോണിന്റെ ഒരു അധിക നേട്ടമാണ്.
ലാവ അഗ്നി 3 vs ബ്ലേസ് കർവ് 5G vs അഗ്നി 2 ചുരുക്കത്തിൽ: ബ്ലേസ് കർവ് 5ജി, അഗ്നി 2 എന്നിവയേക്കാൾ വളരെ ഉയർന്ന വിലയാണ് ലാവ അഗ്നി 3ക്ക് ഉള്ളത്. ലാവ ബ്ലേസ് കർവ് 5ജി, ആൻഡ്രോയിഡ് 15നപ്പുറം OS അപ്‌ഗ്രേഡ് ലഭിക്കില്ല.
എങ്കിലും അതിൻ്റെ വില വെച്ച് നോക്കുമ്പോൾ നല്ല ഹാർഡ്‌വെയർ ഉള്ള ഒരു സോളിഡ് സബ്-15K സ്മാർട്ട്‌ഫോണാണ്. ബോക്സിലുള്ള അഡാപ്റ്റർ ഉള്ളതുകൊണ്ട് തന്നെ, അഗ്നി 3 നിങ്ങൾക്ക് ബ്ലേസ് കർവ് 5ജിയെക്കാൾ 8,500 രൂപയോ അഗ്നി 2 5ജിയെക്കാൾ 6,000 രൂപയോ അധികമായി നൽകേണ്ടി വരും.
എന്നിരുന്നാലും, അഗ്നി 2 5ജിയുടെ കാര്യത്തിൽ അധിക തുക നൽകാൻശുപാർശ ചെയ്യുന്നു. അഗ്നി 3 അതിൻ്റെ മുൻഗാമിയേക്കാൾ ഗണ്യമായ ഹാർഡ്‌വെയർ അപ്‌ഗ്രേഡുകൾ കൊണ്ടുവരുന്നു എന്നത് മാത്രമല്ല, മൊത്തത്തിലുള്ള സ്മാർട്ട്‌ഫോൺ അനുഭവം മെച്ചപ്പെടുത്തുന്നതിന് മികച്ച സോഫ്റ്റ്‌വെയർ പിന്തുണയും പുതിയ ഹാർഡ്‌വെയർ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ആക്ഷൻ ബട്ടണും സെക്കണ്ടറി OLED ഡിസ്‌പ്ലേയും സബ്-25K സെഗ്‌മെൻ്റിലെ തകർപ്പൻ സവിശേഷതകളാണ്. ഇത് അഗ്നി 3 5ജിയെ അധിക വിലയ്ക്ക് വിലമതിക്കുന്നത് ആക്കുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








