ക്യൂട്ട് ക്യൂട്ടേയ്...! 50MP ഫ്രണ്ട് ക്യാമറയുള്ള പുത്തൻ ലാവ അഗ്നി ഫോൺ ഡിസ്കൗണ്ടുമായി വിൽപ്പന തുടങ്ങി
ലാവ തങ്ങളുടെ അഗ്നി സീരീസിൽ കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത ലാവ അഗ്നി 4 5ജി (Lava Agni 4 5G) ഇന്ത്യയിൽ ഇന്ന് (നവംബർ 25) മുതൽ വിൽപ്പന ആരംഭിച്ചു. ഉപയോക്താക്കൾക്ക് ആമസോൺ വഴി ഇപ്പോൾ ഈ ഫോൺ വാങ്ങാനാകും. ലാവ അഗ്നി 4-ന്റെ സിംഗിൾ 8GB+256GB മോഡലിന് 24,999 രൂപയാണ് വില. എന്നാൽ ഇപ്പോൾ ലോഞ്ച് ഓഫറുകൾ സഹിതം കുറഞ്ഞ വിലയിൽ ഈ ഫോൺ സ്വന്തമാക്കാൻ അവസരമുണ്ട്. എല്ലാ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.
ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 22999 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ ആമസോണിൽ നിന്ന് ഈ ലാവ അഗ്നി 4 5ജി സ്വന്തമാക്കാനാകും. പരിമിത കാലയളവിലേക്ക് മാത്രമേ ലോഞ്ച് ഓഫർ ലഭ്യമാകൂ എന്നകാര്യം ശ്രദ്ധിക്കുക. ഫാന്റം ബ്ലാക്ക്, ലൂണാർ മിസ്റ്റ് കളർ ഓപ്ഷനുകളിലാണ് ഈ ലാവ ഫോൺ ലഭ്യമായിരിക്കുന്നത്.

25000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കുള്ള ഏറ്റവും പുതിയ ഓപ്ഷനാണ് ഇത്. ഈ ഫോണിന്റെ വാറന്റിയിൽ ഉൾപ്പെടുന്ന ഏത് തകരാറും വീട്ടിലെത്തി സൗജന്യമായി റീപ്ലേസ് ചെയ്തുനൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 8350 പ്രോസസർ കരുത്തിലാണ് ലാവ അഗ്നി 4 എത്തിയിരിക്കുന്നത്.
പ്രധാന ഫീച്ചറുകൾ
Mali-G615 MC6 GPU സഹിതം എത്തുന്ന 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് ലാവ അഗ്നി 4 5ജിയുടെ കരുത്ത്. 4300mm² VC ലിക്വിഡ് കൂളിംഗ് സിസ്റ്റം, ഗെയിം ബൂസ്റ്റർ മോഡ്, 8GB LPDDR5X റാം, 8GB വരെ വെർച്വൽ റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ അഗ്നി 4ൽ ഉള്ളത്. അതിൽ 1/1.55″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറ ഉണ്ട് എന്നതാണ് ഈ ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഇത് 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണയോടെ എത്തുന്നു.
ഡിസ്പ്ലേയുടെ കാര്യമെടുത്താൽ, 6.67-ഇഞ്ച് 1.5K AMOLED സ്ക്രീൻ ആണ് ലാവ അഗ്നി 4ൽ ഉള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ്, 2400 nits പീക്ക് ബ്രൈറ്റ്നസ്, 1.07 ബില്യൺ നിറങ്ങൾ, 446PI എന്നിവ സഹിതമാണ് എത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഇതിൽ നൽകിയിരിക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ലാവ അഗ്നി 4ന്റെ പ്രവർത്തനം. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലാവ ഈ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിരിക്കുന്നു. ഡിസൈന്റെ കാര്യമെടുത്താൽ ഈ ഫോണിൽ അലുമിനിയം അലോയ് മെറ്റൽ ഫ്രെയിമും ഓൾ-ആംഗിൾ പ്രൊട്ടക്ഷനായി സൂപ്പർ ആന്റി-ഡ്രോപ്പ് ഡയമണ്ട് ഫ്രെയിമും ഉണ്ട്. ഷോർട്ട് കട്ടുകൾ സെറ്റ് ചെയ്യാവുന്ന ആക്ഷൻ കീ ആണ് മറ്റൊരു പ്രത്യേകത.

66W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, IP64 റേറ്റിങ്, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 3.2 എന്നിവയാണ് ലാവ അഗ്നി 4ന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








