പേര് പോലെ ആയല്ലോ വിലയും! ലാവ അഗ്നി 4 5ജിയുടെ വില കൈവിട്ടുപോയി; ഡിസ്കൗണ്ട് ആണ് ആശ്വാസം
ലാവ തങ്ങളുടെ അഗ്നി സീരീസിലെ പുതിയ മോഡലായി മൂന്ന് മാസം മുമ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ലാവ അഗ്നി 4 5ജി (Lava AGNI 4), പതിവ് പോലെ ആമസോൺ വഴിയാണ് ഇത് വിൽപ്പനയ്ക്ക് എത്തിയത്. കഴിഞ്ഞ ദിവസം വരെ ഈ ഫോൺ ലോഞ്ച് വിലയിൽ തന്നെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരുന്നത്, എന്നാലിപ്പോൾ സ്മാർട്ട്ഫോൺ വിപണിയെ കാര്യമായി ബാധിച്ചിരിക്കുന്ന വില വർധന ഈ ലാവ 5ജി ഫോണിനെയും പിടികൂടിയിരിക്കുന്നു. ഇപ്പോൾ ലോഞ്ച് വിലയെക്കാൾ 2000 രൂപ കൂടിയ വിലയിലാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ലാവ അഗ്നി 4-ന്റെ സിംഗിൾ 8GB+256GB വേരിയന്റിന് 24999 രൂപയായിരുന്നു ലോഞ്ച് വില. വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ലോഞ്ച് ഓഫറുകൾ ലഭ്യമായതിനാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടിന് ശേഷം ഈ ലാവ ഫോൺ 22999 രൂപ വിലയിൽ വാങ്ങാൻ ഉപയോക്താക്കൾക്ക് അവസരം ഉണ്ടായിരുന്നു.

പിന്നീട് ലോഞ്ച് ഓഫർ നീക്കപ്പെട്ട ശേഷവും 1500 രൂപ ഡിസ്കൗണ്ട് സഹിതം ഈ ലാവ 5ജി ഫോൺ വാങ്ങാൻ അവസരം ഉണ്ടായിരുന്നു. എന്നാലിപ്പോൾ വില വർധിപ്പിച്ചതിനെ തുടർന്ന് 26999 രൂപ വിലയിലാണ് ഈ ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഒപ്പം 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്.
ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ പോലും ലോഞ്ച് വിലയെക്കാൾ 1000 രൂപ കൂടുതൽ നൽകേണ്ടി വരുന്നുണ്ട് എന്നതാണ് അവസ്ഥ. ഇനി 2000 രൂപ ഡിസ്കൗണ്ട് ലഭിച്ചാൽ പോലും ലോഞ്ച് വിലയേ എത്തൂ. അത് ഫലത്തിൽ ഡിസ്കൗണ്ട് ഇല്ലാതെ ലോഞ്ച് വിലയിൽ വാങ്ങുന്നതിന് തുല്യമാണ്. എങ്കിലും ഉയർന്ന വില ഒഴിവായിക്കിട്ടും എന്ന് ആശ്വസിക്കാം.

പുതിയ വില വർധനവിന് ശേഷം ലാവ അഗ്നി എന്ന പേരും ഈ വിലയും തമ്മിൽ നല്ല ചേർച്ചയായിട്ടുണ്ട്, തീ വില! എന്തായാലും വില വർധിച്ചുവെങ്കിലും 25000 രൂപയോട് അടുത്ത വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ അനുയോജ്യമായ ഒരു മോഡലായിരുന്നു ഇത്. ഇനി ഇത് വിലക്കുറവിൽ ലഭ്യമാകണമെങ്കിൽ ആമസോണിൽ എന്തെങ്കിലും ഓഫർ സെയിൽ പ്രഖ്യാപിക്കപ്പെടണം.
അധികം വൈകാതെ ആമസോണിൽ വാലന്റൈൻസ് ഡേ സെയിൽ ആരംഭിക്കാൻ സാധ്യതയുണ്ട്, അതിനാൽ ഈ ലാവ 5ജി ഫോൺ വാങ്ങാൻ ആഗ്രഹമുള്ളവർ അൽപ്പമൊന്ന് കാത്തിരിക്കുന്നത് നന്നായിരിക്കും, സാമ്പത്തികം ഒരു വിഷയമല്ലാത്തവർ കാത്തിരിക്കേണ്ടതില്ല. ഫാന്റം ബ്ലാക്ക്, ലൂണാർ മിസ്റ്റ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.
പ്രധാന ഫീച്ചറുകൾ
3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ, 6.67-ഇഞ്ച് 1.5K AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 2400 nits പീക്ക് ബ്രൈറ്റ്നസ്, Mali-G615 MC6 GPU, 8GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ്, 66W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, IP64 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ.

1/1.55″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K 60fps വീഡിയോ റെക്കോർഡിംഗ്, 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n2/n3/n5/n7/n8/n20/n28/n38/n40/n41/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 3.2 എന്നിവ ഇതിലുണ്ട്.


Click it and Unblock the Notifications






