Home
Mobile

ഇത് ലാവയുടെ ഇന്ത്യൻ 'പ്രീമിയം' ലീഗ്! 50MP ഫ്രണ്ട് ക്യാമറയും പ്രീമിയം ഡി​സൈനും; ലാവ അ‌ഗ്നി 4 ഇന്ത്യയിലെത്തി

ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ ആധിപത്യമുള്ള ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പ്രീമിയം ലുക്കിൽ പുത്തൻ സ്മാർട്ട്ഫോൺ ഇറക്കി ലാവ. തങ്ങളുടെ അ‌ഗ്നി സീരീസിലെ ഏറ്റവും പുതിയ മോഡലായ ലാവ അ‌ഗ്നി 4 5ജി (Lava AGNI 4) ആണ് കമ്പനി പുതിയതായി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. നിരവധി മികച്ച ഫീച്ചറുകളുമായി മുൻ മോഡലിനെക്കാൾ ഒട്ടേറെ പുതുമകളോടെയാണ് അ‌ഗ്നി 4 എത്തിയിരിക്കുന്നത്. അ‌തിൽ ആദ്യം ശ്രദ്ധയിൽപ്പെടുക ആകർഷകമായ ഡി​സൈൻ തന്നയാണ്. മുൻ മോഡലായ അ‌ഗ്നി 3യിലെ റിയർ പാനലിലെ മിനി സ്ക്രീൻ ഉൾപ്പെടെ ഒഴിവാക്കിയാണ് ലാവ അ‌ഗ്നി 4 എത്തിയിരിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 8350 പ്രോസസർ കരുത്തിലാണ് ലാവ അ‌ഗ്നി 4 എത്തിയിരിക്കുന്നത്. ഇതിൽ 4300mm² VC ലിക്വിഡ് കൂളിംഗ് സിസ്റ്റം, ഗെയിം ബൂസ്റ്റർ മോഡ്, 8GB LPDDR5X റാം, 8GB വരെ വെർച്വൽ റാം, വായു AI ഉൾപ്പെടെയുള്ള ഫീച്ചറുകളും ഉണ്ട്.

50MP ഫ്രണ്ട് ക്യാമറയും പ്രീമിയം ഡി​സൈനും; ലാവ അ‌ഗ്നി 4 ഇന്ത്യയിലെത്തി

ലാവ അ‌ഗ്നി 4ന്റെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് 1.5K AMOLED സ്ക്രീൻ, 2400 nits പീക്ക് ബ്രൈറ്റ്നസ്, 1.07 ബില്യൺ നിറങ്ങൾ, 446PI എന്നിവ ഇതിലുണ്ട്. 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്.

Mali-G615 MC6 GPU, 8GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവ ലാവ അ‌ഗ്നി 4 വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് ഇത് എത്തിയിരിക്കുന്നത്. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലാവ ഈ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

50MP ഫ്രണ്ട് ക്യാമറയും പ്രീമിയം ഡി​സൈനും; ലാവ അ‌ഗ്നി 4 ഇന്ത്യയിലെത്തി

ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.55″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ അ‌ഗ്നി 4ൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി നൽകിയ 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയാണ് ഈ ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഇത് 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണയോടെ എത്തുന്നു.

IP64 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n2/n3/n5/n7/n8/n20/n28/n38/n40/n41/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C 3.2 എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

66W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് അ‌ഗ്നി 4ൽ ഉള്ളത്. ഡി​സൈന്റെ കാര്യമെടുത്താൽ ഈ ഫോണിൽ അലുമിനിയം അലോയ് മെറ്റൽ ഫ്രെയിമും ഓൾ-ആംഗിൾ പ്രൊട്ടക്ഷനായി സൂപ്പർ ആന്റി-ഡ്രോപ്പ് ഡയമണ്ട് ഫ്രെയിമും ഉണ്ട്. ഷോർട്ട്, ഡബിൾ അല്ലെങ്കിൽ ലോംഗ് പ്രസ്സുകൾ വഴി 100-ലധികം ഇഷ്ടാനുസൃത ഷോർട്ട് കട്ടുകൾ സെറ്റ് ചെയ്യാവുന്ന (ക്യാമറ, ടോർച്ച്, മ്യൂട്ട് മുതലായവ) ഒരു ആക്ഷൻ കീയും ഇതിലുണ്ട്.

50MP ഫ്രണ്ട് ക്യാമറയും പ്രീമിയം ഡി​സൈനും; ലാവ അ‌ഗ്നി 4 ഇന്ത്യയിലെത്തി

വിലയും ലഭ്യതയും

ലാവ അഗ്നി 4-ന്റെ സിംഗിൾ 8GB+256GB മോഡലിന് 24,999 രൂപയാണ് വില. തുടക്കത്തിൽ എല്ലാ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഫാന്റം ബ്ലാക്ക്, ലൂണാർ മിസ്റ്റ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. നവംബർ 25 ന് ഉച്ചയ്ക്ക് 12 മുതൽ ആമസോൺ വഴി ഇതിന്റെ വിൽപ്പനയാരംഭിക്കും. ഈ ഫോണിന്റെ വാറന്റിയിൽ ഉൾപ്പെടുന്ന ഏത് തകരാറും വീട്ടിലെത്തി സൗജന്യമായി റീപ്ലേസ് ചെയ്തുനൽകുമെന്ന് കമ്പനി അ‌റിയിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Lava Agni 4 has been launched in India. Its single 8GB+256GB model is priced at Rs 24,999. Initially, a discount of Rs 2000 is available on all bank credit and debit cards. The phone will be available in Phantom Black and Lunar Mist color options. It will go on sale on November 25 at 12 noon via Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X