Home
Mobile

ലാവയുടെ നാലാം അ‌ഗ്നി വരുന്നു! ലാവ അ‌ഗ്നി 4 ലോഞ്ച് നവംബർ 20ന്

പ്രമുഖ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ ജനപ്രിയ സ്മാർട്ട്ഫോൺ സീരീസായ അ‌ഗ്നി സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ തയാറെടുത്തിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ലാവ അ‌ഗ്നി 3 5ജിയുടെ പിൻഗാമിയായി പുതിയ ലാവ അ‌ഗ്നി 4 (Lava Agni 4) നവംബർ 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. കോർ ഡിസൈൻ, ഇന്നൊവേഷൻ ഫിലോസഫി: "അഗ്നി: ഫയർ ഫോർ മോർ" എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പുതിയ ലാവ അ‌ഗ്നി ഫോൺ എത്തുന്നത്. ലോഞ്ചിന് മുന്നോടിയായി വരാൻപോകുന്ന സ്മാർട്ട്ഫോണിന്റെ ചില ഫീച്ചറുകളും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിലെ മോഡലായ അഗ്നി 3 ന് ഡൈമെൻസിറ്റി 7300X പ്രോസസർ കരുത്തിലാണ് എത്തിയത്. വരാൻ പോകുന്ന അ‌ഗ്നി 4 മോഡലിലും ഡൈമെൻസിറ്റി പ്രോസസറാണ് ഉപയോഗിക്കുന്നത് എന്ന് ലാവ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഗ്ലാസ് ബാക്ക് ഡി​സൈൻ സഹിതമാണ് ഈ ഫോൺ എത്തുകയെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

ലാവയുടെ നാലാം അ‌ഗ്നി വരുന്നു! ലാവ അ‌ഗ്നി 4 ലോഞ്ച് നവംബർ 20ന്

ഇന്ത്യയുടെ ടെക്നോളജി മികവുകളിലൂടെ ആഗോള എതിരാളികളെ മറികടക്കാനും, മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാനും തയ്യാറാണെന്നതിന്റെ വ്യക്തമായ തെളിവായി അഗ്നി 4 രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്ന് ലാവ വാദിക്കുന്നു. ലോഹ ഫ്രെയിം പോലുള്ള നിരവധി ശ്രദ്ധേയമായ ഫീച്ചറുകൾ സംയോജിപ്പിച്ചുകൊണ്ട് നിലവിലുള്ള ഇൻഡസ്ട്രി മാനദണ്ഡങ്ങളെ വെല്ലുവിളിക്കാൻ അഗ്നി 4 സ്മാർട്ട്ഫോണിലൂടെ ലാവ തയാറെടുക്കുന്നു.

പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ അ‌ഗ്നി 4ൽ ഉണ്ടാകുക. ഡ്യുവൽ എൽഇഡി ഫ്ലാഷ്, ക്യാമറകൾക്ക് ചുറ്റുമുള്ള എൽഇഡി ലൈറ്റുകൾ എന്നിവയും കാണാം. കൂടാതെ ഫോണിന്റെ സൈഡ് പ്രൊഫൈലിൽ ഫോണിന്റെ താഴെ വലതുവശത്ത് ഒരു പ്രത്യേക ബട്ടൺ കാണുന്നുണ്ട്.

ലാവയുടെ നാലാം അ‌ഗ്നി വരുന്നു! ലാവ അ‌ഗ്നി 4 ലോഞ്ച് നവംബർ 20ന്

ലാവ അ‌ഗ്നി 4 ന്റെ ഫീച്ചറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലോഞ്ചിന് മുൻപ് ​ഒന്നൊന്നായി പുറത്തുവരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉപയോക്താക്കൾക്ക് ആത്മവിശ്വാസം പകരാൻ സൗജന്യ ഹോം റീപ്ലേസ്‌മെന്റ് അ‌ടക്കം ലാവ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. അ‌തേസമയം എന്ത് വിലയിലാകും ഈ പുതിയ മോഡൽ എത്തുക എന്നതും ഇപ്പോൾ വ്യക്തമല്ല.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ലാവ അ‌ഗ്നി 3 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ അ‌തിന്റെ 8GB + 128GB മോഡൽ ചാർജർ ഇല്ലാതെ 20,999 രൂപ വിലയിലും ചാർജർ സഹിതം 8GB+ 128GB 22,999 രൂപ വിലയിലും 8GB+ 256GB ​ വേരിയന്റ് ചാർജർ സഹിതം 24,999 രൂപ വിലയിലും ആണ് അ‌വതരിപ്പിക്കപ്പെട്ടത്.

ഇത്തവണ ലാവ അ‌ഗ്നി 4 മോഡലും 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ അ‌വതരിപ്പിക്കപ്പെടാൻ ആണ് സാധ്യത. അ‌ഗ്നി 3 5ജിയിലെ ഡ്യുവൽ ഡിസ്പ്ലേ അ‌ടക്കമുള്ള ഫീച്ചറുകൾ പുതിയ മോഡലിലും തുടരുമോ എന്നതും വ്യക്തമല്ല. നിലവിലെ ചിത്രങ്ങൾ കണക്കിലെടുക്കുമ്പോൾ റിയർ പാനലിൽ മിനി ഡിസ്പ്ലേ ഉണ്ടാകാൻ സാധ്യതയില്ല.

ലാവയുടെ നാലാം അ‌ഗ്നി വരുന്നു! ലാവ അ‌ഗ്നി 4 ലോഞ്ച് നവംബർ 20ന്

അ‌തേസമയം ലാവ അ‌ഗ്നി ആരാധകർ അ‌റിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം അ‌ഗ്നി 3 5ജി ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ലഭ്യമാണ് എന്നതാണ്. ആമസോണിൽ അ‌ഗ്നി 3 5ജി ചാർജറില്ലാതെ 16999 രൂപ വിലയിലും ചാർജർ സഹിതം 18999 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തേപോലെ അ‌ഗ്നി 3 5ജിയുടെ 256ജിബി വേരിയന്റ് ചാർജർ സഹിതം 20999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 14999 രൂപ പ്രാരംഭ വിലയിൽ ആമസോണിൽ നിന്ന് വാങ്ങാനാകും.

Best Mobiles in India

English summary
Lava Agni 4 will be launched in India on November 20. The phone will come with a dual rear camera setup. The current model Agni 3 is powered by the Dimensity 7300X processor. Lava has confirmed that the upcoming Agni 4 model will also use the Dimensity processor. The images also suggest that this phone will come with a glass back design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X