Home
Mobile

സാധാരണക്കാരുടെ നാളത്തെ പ്രതീക്ഷ! അ‌ലുമിനിയം ഫ്രെയിം, പ്രീമിയം ഡി​സൈൻ... ലാവ അ‌ഗ്നി 4 ഫീച്ചറുകൾ

നവംബർ 20 ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അ‌ടയാളപ്പെടുത്തപ്പെടുന്നത് രണ്ട് സ്മാർട്ട്ഫോണുകളുടെ ലോഞ്ചിലൂടെയാണ്. റിയൽമിയുടെ ജിടി 8 പ്രോയും ലാവയുടെ അ‌ഗ്നി സീരീസിലെ ഏറ്റവും പുതിയ മോഡലായ അ‌ഗ്നി 4 5ജിയും (Lava Agni 4) ആണ് ആ സ്മാർട്ട്ഫോണുകൾ. നാളെ (നവംബർ 20) ഈ രണ്ട് സ്മാർട്ട്ഫോണുകളും ഇന്ത്യയിൽ ലോഞ്ച് ചെയ്യു​മ്പോൾ അ‌തിൽ സാധാരണക്കാർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ലാവ അ‌ഗ്നി 4​ മോഡലിനെ ആണ്. കാരണം 30000 രൂപയിൽ താ​ഴെ വിലയിലാകും അ‌ഗ്നി 4 ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക. അ‌തേസമയം ജിടി 8 പ്രോ 70000 രൂപയോട് അ‌ടുത്ത വിലയിലാകും എത്തുക.

മിഡ് റേഞ്ചിൽ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അ‌ടുത്തകാലത്ത് ലഭ്യമായ മികച്ച ഓപ്ഷനായി ലാവ അ‌ഗ്നി 4 വിലയിരുത്തപ്പെട്ടേക്കും. ഇപ്പോൾ സ്മാർട്ട്ഫോൺ ബ്രാൻഡുകളിലധികവും തങ്ങളുടെ പ്രീമിയം മോഡലുകൾ അ‌വതരിപ്പിക്കുന്ന തിരക്കിലാണ്. വൺപ്ലസ് 15, ഓപ്പോ ​ഫൈൻഡ് X9 സീരീസുകൾ എത്തിക്കഴിഞ്ഞു.

സാധാരണക്കാരുടെ നാളത്തെ പ്രതീക്ഷ! ലാവ അ‌ഗ്നി 4 ഫീച്ചറുകൾ

റിയൽമി ജിടി 8 പ്രോ, ഐക്യൂ 15, വിവോ X300 സീരീസ് എന്നിവ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ പ്രീമിയം നിരയിലേക്ക് വരാൻ തയാറായി നിൽക്കുന്നു. ഈ ഘട്ടത്തിൽ എത്തുന്ന ലാവ അ‌ഗ്നി 4 ശ്രദ്ധ നേടുന്നത് അ‌തിന്റെ പ്രീമിയം ലെവൽ ഡി​സൈനും അ‌ലുമിനിയും ഫ്രെയിമും വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് വാഗ്ദാനം ചെയ്യുന്ന മികച്ച ഫീച്ചറുകളും കരുത്താക്കിയാണ്.

മീഡിയടെക് ഡൈമെൻസിറ്റി 8350 5G ചിപ്സെറ്റ് ആണ് ലാവ അ‌ഗ്നി 4ന് കരുത്ത് പകരുന്നത് എന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ LPDDR5X റാമും UFS 4.0 സ്റ്റോറേജും ഇതോടൊപ്പം എത്തും. ഇവ 16GB വരെ വർധിപ്പിക്കാവുന്ന 8GB റാമും 256GB സ്റ്റോറേജ് ഓപ്ഷനും വാഗ്ദാനം ചെയ്യുമെന്ന് കരുതപ്പെടുന്നു. പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP64 റേറ്റിങ് ഇതിലുണ്ടാകും.

സാധാരണക്കാരുടെ നാളത്തെ പ്രതീക്ഷ! ലാവ അ‌ഗ്നി 4 ഫീച്ചറുകൾ

തങ്ങളുടെ ഉപയോക്താക്കൾക്ക് സമ്മറി, ക്രിഷേൻ, എഡിറ്റിംഗ് പ്രവർത്തനങ്ങക്കായി 'വായുഎഐ' എന്ന് ലാവ വിളിക്കുന്ന എഐ ഫീച്ചറുകളുടെ പിന്തുണ അ‌ഗ്നി 4ൽ ഉറപ്പാക്കിയിട്ടുണ്ട്. സ്റ്റോക്ക് ആൻഡ്രോയിഡ് 15 ഔട്ട് ഓഫ് ബോക്സിൽ ആണ് ഈ ലാവ ഫോൺ എത്തുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 4300mm² VC ലിക്വിഡ് കൂളിംഗ് സിസ്റ്റം ആൻഡ് ഗെയിം ബൂസ്റ്റർ മോഡ് ഫീച്ചറും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ അ‌ഗ്നി 4 വാഗ്ദാനം ചെയ്യുക. അ‌തിൽ 50MP പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ലെൻസും ഉണ്ടെന്ന് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു. ഏറ്റവും ശ്രദ്ധേയമായ മറ്റൊരുകാര്യം എന്തെന്നാൽ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഈ ലാവ അ‌ഗ്നി ഫോൺ 50MP ഫ്രണ്ട് ​ക്യാമറയോടെ എത്തും എന്നതാണ്.

120Hz റിഫ്രഷ് റേറ്റും 2400 നിറ്റുകളുടെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.67-ഇഞ്ച് 1.5K AMOLED സ്ക്രീൻ ആണ് ലാവ അ‌ഗ്നി 4ൽ ഉണ്ടാകുക. ഇത് കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനോടെ എത്തുന്നു. ഷോർട്ട്‌കട്ടുകൾക്കായി കസ്റ്റ​മൈസ് ചെയ്യാവുന്ന ഒരു ആക്ഷൻ കീയും ലാവ അഗ്നി 4-ൽ ഉണ്ടാകും.

സാധാരണക്കാരുടെ നാളത്തെ പ്രതീക്ഷ! ലാവ അ‌ഗ്നി 4 ഫീച്ചറുകൾ

അലുമിനിയം അലോയ് ഫ്രെയിം അ‌കമ്പടിയിൽ എത്തുന്ന ലാവ അ‌ഗ്നി 4ൽ മാറ്റ് എജി ഗ്ലാസ് ബാക്ക്, 1.7 എംഎം സ്ലിം ബെസലുകൾ എന്നിവയും ഉണ്ടാകും. ഫാന്റം ബ്ലാക്ക്, ലൂണാർ മിസ്റ്റ് വൈറ്റ് നിറങ്ങളിൽ ആണ് ഈ ഫോൺ ലഭ്യമാകുക. ഈ ഫോണിന്റെ ബാറ്ററി ശേഷി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ചിന് ശേഷം ആമസോൺ വഴി വാങ്ങാനാകും എന്നകാര്യം ഇതിനകം ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. വിലയടക്കം വിശദ ഡീറ്റെയിൽസ് നാളെ ലോഞ്ചിൽ വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
Lava Agni 4 will be launched in India tomorrow. The Lava Agni 4 is powered by the MediaTek Dimensity 8350 5G chipset. It is expected to be launched in India at a price of under Rs 30,000. It will feature a dual rear camera setup. The Lava Agni 4 will be available in Phantom Black and Lunar Mist White colors. It will go on sale via Amazon after the launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X